Wednesday, September 22nd, 2021

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ നിർത്തിവെച്ച ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റർസിറ്റി, ജനശതാബ്ദി ട്രെയിനുകൾ ബുധനാഴ്ച മുതൽ ഓടിത്തുടങ്ങും. ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികൾ ബുധനാഴ്ചമുതൽ സർവീസ് നടത്തും. ചെന്നൈ-മംഗളൂരു എക്സ്പ്രസ് (02685, 02686), ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (06627, 06628), ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് (02639,02640), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് (02695,02696) എന്നീ പ്രതിദിന തീവണ്ടികളും ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ചെന്നൈ- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസുമാണ് (02697,02698) സർവീസ് പുനരാരംഭിക്കുന്നത്. കോയമ്പത്തൂർ-മംഗളൂരു … Continue reading "ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും"

READ MORE
സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, … Continue reading "സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കൊവിഡ്"
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിലും തിങ്കളാഴ്ച 9 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലേര്‍ട്ടുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്s. … Continue reading "സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത"
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. അവശ്യമേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ ടേക്ക് എവേ എന്നിവ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. നേരത്തെ ഇളവ് നല്‍കിയിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയില്ല. ഇന്നും നാളെയും കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യ മാംസ വില്‍പന ശാലകള്‍, ബേക്കറി, എന്നിവ രാവിലെ ഏഴ് മുതല്‍ … Continue reading "ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍"
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. രാജ്യത്ത് ഇതുവരെ 31216 ബ്ലാക്ക് ഫംഗസ് ബാധയും അതുമായി ബന്ധപ്പെട്ട് 2109 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസൽ 91.60 രൂപയുമാണ് ഇന്നത്തെ വില.  
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂർ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂർ 750, ഇടുക്കി 673, കോട്ടയം 580, കാസർഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ … Continue reading "കേരളത്തിൽ ഇന്ന് 14,424 പേർക്ക് കോവിഡ്"
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,148 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കൊവിഡ് മരണത്തിന്റെ കണക്കുകൾ ബിഹാർ പരിഷ്കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതിൽ ഉയരുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3,59,676 ആയി. 24 മണിക്കൂറിൽ 94,052 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,91,83,121 ആയി. 11,67,952 സജീവ രോഗികളാണ് രാജ്യത്തുള്ളത്.  

LIVE NEWS - ONLINE

 • 1
  3 months ago

  സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

 • 2
  3 months ago

  അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

 • 3
  3 months ago

  സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

 • 4
  3 months ago

  24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

 • 5
  3 months ago

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

 • 6
  3 months ago

  രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

 • 7
  3 months ago

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

 • 8
  3 months ago

  അനില്‍ കാന്ത് പുതിയ ഡിജിപി

 • 9
  3 months ago

  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും