Wednesday, September 22nd, 2021
കേരളതീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,443 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂർ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂർ 527, കാസർഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ … Continue reading "ഇന്ന് 12,443 പേർക്ക് കോവിഡ്"
രാജ്യത്തിന് വീണ്ടും ആശ്വാസദിനം. തുടർച്ചയായി ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1647 പേർ മരിച്ചു. 97,743 പേരാണ് 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. ഇതോടെ ആകെ ആക്ടീവ് കേസുകൾ 7.6 ലക്ഷത്തിലേക്ക് താഴ്ന്നു. ആകെ മരണസംഖ്യ 3.85 ലക്ഷമായി. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇന്നലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. കേരളത്തിൽ ഇന്നലെ 11,361 പേർക്കാണ് കൊവിഡ് … Continue reading "പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ"
പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന വിജയനെ ആണ് ഇന്നലെ കണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ബ്രണ്ണൻ കോളജ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയുകയായിരുന്നു കെ.സുധാകരൻ. പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറയുന്നു. അക്കാര്യങ്ങൾ ഓർക്കാനോ പറയാനോ ആഗ്രഹിച്ചതല്ലെന്നും ലേഖകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താനെന്നും ‘ഓഫ് ദി റെക്കോർഡ്’ പറഞ്ഞ കാര്യമാണ് മാധ്യമപ്രവർത്തകൻ തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നും കെ.സുധാകരൻ വ്യക്തമാക്കി. ഇത്ര സംസ്‌കാരഹീനമായ പ്രതികരണം ഒരു … Continue reading "പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ"
പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് കുമാറിൻ്റെ മകൻ ആകാശാണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആകാശനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയോടെ ആകാശിനെയും ഒപ്പം രണ്ട് സുഹൃത്തുക്കളെയും പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയിരുന്നു. പൊലീസ് ഇവരെ പരിശോധിക്കുമ്പോൾ ആകാശ് ഓടി രക്ഷപെട്ടു. തുടർന്ന് മറ്റ് രണ്ടുപേരെ … Continue reading "പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു"
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളു. പൊതുഗതാഗതം ഉണ്ടാകില്ല. പരീക്ഷാ മൂല്യനിർണയം ഉൾപ്പെടെ അവശ്യ മേഖലകളിലുള്ളവർക്കായി കെഎസ്ആർടിസി സർവീസ് നടത്തും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും.  
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11,361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂർ 429, പത്തനംതിട്ട 405, കാസർഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ … Continue reading "സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്, 90 മരണം"

LIVE NEWS - ONLINE

 • 1
  3 months ago

  സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

 • 2
  3 months ago

  അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

 • 3
  3 months ago

  സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

 • 4
  3 months ago

  24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

 • 5
  3 months ago

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

 • 6
  3 months ago

  രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

 • 7
  3 months ago

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

 • 8
  3 months ago

  അനില്‍ കാന്ത് പുതിയ ഡിജിപി

 • 9
  3 months ago

  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും