Monday, May 25th, 2020

ഏറെ വിളഞ്ഞത് വിത്തിന് കൊള്ളില്ലെന്ന് കാരണവന്മാര്‍ പറഞ്ഞതാണ്. നമ്മുടെ കുട്ടികളുടെ ഓരോകാര്യം കേള്‍ക്കുമ്പോള്‍ എങ്ങനെ പറയാതെ പോകും. പക്വതയില്ലാത്തത് കൊണ്ടാണോ അതോ വളര്‍ത്തു ദോഷമോ. ഒന്നേയുള്ളൂവെങ്കിലും ഉലക്ക കൊണ്ടടിച്ച് വളര്‍ത്തണമെന്നാണ് പറയുന്നത്. ഇന്നത്തെ കാലത്ത് അടിച്ചുവളര്‍ത്തിയാലും ശരിയാകില്ലെന്ന് മാതാപിതാക്കള്‍ പറയും. പണ്ടൊക്കെ അധ്യാപകര്‍ക്ക് ശിക്ഷിക്കാന്‍ അധികാരമുണ്ടായിരുന്നു. മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. ഇന്ന് ഒരു പ്രയോജനവുമില്ല. കല്ലിന് കാറ്റ് പിടിച്ചത് പോലെ ഒരു ഇരിപ്പാണ്. ഒരു ഉപദേശത്തിനും മയക്ക് മരുന്നിന്റെ ശക്തിയില്ല. കഷ്ടം തന്നെ നമ്മുടെ കുട്ടികളുടെ കാര്യം. … Continue reading "നമ്മുടെ കുട്ടികളുടെ പോക്ക് എങ്ങോട്ട്..?"

READ MORE
ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയവും സന്നിധാനത്ത് ഒരുക്കേണ്ട സൗകര്യങ്ങളും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാരും പങ്കെടുത്തില്ല. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയില്‍ മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് എത്താറുള്ളതാണ്. അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ എല്ലാവര്‍ഷവും യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാറുമുണ്ട്. ഇത്തവണ … Continue reading "മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയത് ശരിയായില്ല"
ആറളം ഫാമില്‍ കാട്ടാനയുടെ അക്രമത്തില്‍ ആദിവാസി വയോധിക മരണപ്പെട്ടു. 55ാം ബ്ലോക്കില്‍ താമസിക്കുന്ന ദേവുവിനെയാണ് ആന ചവിട്ടിക്കൊന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ തീരെ സുരക്ഷിതമല്ലാത്ത വീട്ടില്‍ മക്കളോടൊപ്പം കിടന്നുറങ്ങവെ അപ്രതീക്ഷിതമായാണ് അക്രമം നടന്നത്. മകള്‍ സുമയും കൊച്ചുമക്കളും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആറളം ഫാമില്‍ ഇതിന് മുമ്പ് പലതവണ കാട്ടാനയുടെ അക്രമണമുണ്ടായിട്ടുണ്ട്. അഞ്ചുപേര്‍ പലപ്പോഴായി കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലര്‍ക്കും പരിക്കേല്‍ക്കുകയും വീടിനും കൃഷിക്കും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാനകളുടെ അക്രമണം ഉണ്ടാകുമ്പോഴൊക്കെ ഫാമിലെ ആദിവാസി കുടുംബങ്ങള്‍ … Continue reading "ആറളം ഫാമിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സംരക്ഷണം വേണം"
ആഘോഷങ്ങളും ആരവങ്ങളും സമ്മാനങ്ങളുമില്ലാതെ ഒരു ചടങ്ങായി മാത്രം നടത്തിയ സംസ്ഥാന സ്‌കൂള്‍ കായികമേള കായിക താരങ്ങള്‍ക്ക് നല്‍കിയത് കടുത്ത നിരാശ. ഒരു സംസ്ഥാനമേളയുടെ ആവേശം ഒരിടത്തും കണ്ടില്ല. പ്രളയകെടുതിയില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മേളയുടെ നടത്തിപ്പ് ആര്‍ഭാടവും ആഘോഷവുമില്ലാതെ നടത്തിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് കായികതാരങ്ങളെ നിരാശരാക്കിയത്. എറണാകുളത്തിനാണ് ഇത്തവണ കിരീടം. മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം കോതമംഗലം സെന്റ്‌ജോര്‍ജ് സ്‌കൂളിലേക്ക് ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം തിരികെ എത്തി. പാലക്കാട് ജില്ല റണ്ണറപ്പായി. തിരുവനന്തപുരത്തിനാണ് മൂന്നാംസ്ഥാനം. റെക്കോര്‍ഡുകള്‍ … Continue reading "കായിക താരങ്ങളുടെ ഉത്സാഹം കെടുത്തരുത്"
സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് കൈവശം വെക്കുകയും അതില്‍ കെട്ടിടം നിര്‍മ്മിച്ച് വ്യാപാരം ചെയ്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുകയും സര്‍ക്കാറിലേക്കടക്കേണ്ട പാട്ടതുക നല്‍കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി വരുന്നു. 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തവരാണ് അധികവും. ഇത്തരത്തില്‍ കുടിശിക വരുത്തിയ ഇനത്തില്‍ 495 കോടി രൂപ സര്‍ക്കാറിലേക്ക് പിരിഞ്ഞുകിട്ടാനുണ്ട്. ഇത് ഈടാക്കാന്‍ നടപടി കര്‍ശനമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. തീരുമാനം സ്വാഗതാര്‍ഹം. ഇത്രയും കാലം കുടിശിക ഈടാക്കാതെ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഉദാസീനത കാട്ടിയതാണ് ഇത്രയും തുക … Continue reading "പാട്ടക്കുടിശ്ശിക പിരിച്ചെടുക്കണം"
തുലാമാസ പൂജക്ക് നടതുറന്നപ്പോള്‍ ശബരിമലയിലുണ്ടായ സംഭവ വികാസങ്ങള്‍ ഭക്തജനങ്ങളിലൂണ്ടാക്കിയ ആശങ്ക തുടരുന്നു. വര്‍ഷങ്ങളായി അയ്യപ്പ ദര്‍ശനത്തിന് വ്രതാനുഷ്ഠാനങ്ങളോടെ സന്നിധാനത്തെത്തുന്നവര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഈ വര്‍ഷം ലഭിക്കുമോയെന്ന ആശങ്കയാണ്. യുവതികള്‍ക്ക് പ്രവേശാനുമതി നല്‍കിയ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്്. സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്്. വര്‍ഷങ്ങളായി നിലനിന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ഭംഗം വരുത്തി യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുമെന്ന തീരുമാനത്തിലാണ് ഹിന്ദു സംഘടനകളും വിശ്വാസികളും. ഒരു സമവായത്തിന്റെ അന്തരീക്ഷം ഇതുവരെ ഉരുത്തിരിഞ്ഞ് വരാത്ത … Continue reading "ശബരിമലയിലെ സംഘര്‍ഷസാധ്യത; അയ്യപ്പഭക്തര്‍ക്ക് ഉല്‍ക്കണ്ഠ"
കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. വിമാനത്താവളത്തില്‍ എത്താനുള്ള റോഡുകള്‍ ഇനിയും മെച്ചപ്പെട്ട നിലയില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. പല റോഡുകളുടെയും സര്‍വ്വെ പ്രവര്‍ത്തനം നടക്കുന്നതേയുള്ളൂ. റോഡുകളുടെ കാര്യത്തില്‍ ഒരു കാര്യക്ഷമത ഇല്ലായ്മ നിരന്തരം ജനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും ബന്ധപ്പെട്ടവരുടെ അലംഭാവം ഇപ്പോഴും തുടരുകയാണ്. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ മാത്രമല്ല തൊട്ടടുത്ത അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ പോലും ഈ അന്താരാഷ്ട്ര വിമാനത്താവളത്തെ ആശ്രയിക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും റോഡുകളുടെ കാര്യത്തില്‍ … Continue reading "കൂട്ടുപുഴ പാലം നിര്‍മാണ പ്രതിസന്ധി പരിഹരിക്കണം"
കൗമാര കായിക മേളയുടെ മാറ്റ് അളന്ന കണ്ണൂര്‍ റവന്യൂ സ്‌കൂള്‍ കായിക മേളയില്‍ പിറന്നത് ഒരു മീറ്റ് റെക്കോഡ് മാത്രം. കായികാധ്യാപകരില്ലാതെ മുരടിച്ച കൗമാര മേളയുടെ നിറംകെട്ട അവസ്ഥ കായികമന്ത്രിയുടെ നാട്ടിലെ മുരടിപ്പാണ് വ്യക്തമാക്കുന്നത്. പ്രളയത്തിന്റെ പേര് പറഞ്ഞ് അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കാതെയാണ് മേള സംഘടിപ്പിച്ചത്. ട്രാക്കുകള്‍ വൃത്തിയാക്കുകയോ കല്ലും മണ്ണും നീക്കുകയോ ചെയ്തില്ല. പല വിദ്യാര്‍ത്ഥികള്‍ക്കും വീണ് പരിക്കേറ്റു. ആര്‍ക്കെങ്കിലും സാരമായ മുറിവേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ആംബുലന്‍സ് സൗകര്യവുമുണ്ടായിരുന്നില്ല. നീന്തല്‍ മത്സരത്തിനിടയില്‍ തലശ്ശേരിയിലെ ഒരു ക്ഷേത്രക്കുളത്തില്‍ … Continue reading "മന്ത്രീ സ്വന്തം ജില്ലയുടെ കായിക മുരടിപ്പ് കണ്ടാല്‍..?"

LIVE NEWS - ONLINE

 • 1
  2 hours ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 2
  5 hours ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 3
  6 hours ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 4
  8 hours ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 5
  8 hours ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 6
  8 hours ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 7
  8 hours ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 8
  23 hours ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

 • 9
  1 day ago

  സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം