Wednesday, January 29th, 2020

കല്‍പറ്റ: അയല്‍സംസ്ഥാനങ്ങളില്‍ നിന്നു നികുതിവെട്ടിച്ച് കൊണ്ടുവരുന്നകോഴികളെ തടയാന്‍ അധികൃതര്‍ തയാറാകണമെന്നാവശ്യപ്പെട്ട് ചെക്‌പോസ്റ്റിലേക്ക് മാര്‍ച്ച് നടത്താന്‍ പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് ജനകീയ നിരീക്ഷണ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്നും അറിയിച്ചു. ഒരു കിലോ ഉള്ള കോഴിയെ കേരളത്തില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ ചെലവ് വരുന്നത് 75 – 78 രൂപയാണ്. എന്നാല്‍ കര്‍ഷകന് മാര്‍ക്കറ്റ് റേറ്റ് പ്രകാരം കിട്ടുന്നത് കിലോയ്ക്ക് 45 രൂപയാണ്. അയല്‍ സംസ്ഥാന ലോബികളാണ് മാര്‍ക്കറ്റ് നിശ്ചയിക്കുന്നത്.

READ MORE
മാനന്തവാടി: വയനാട്ടില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തവിഞ്ഞാല്‍ വെണ്‍മണി വിളങ്ങോട് സ്വദേശി വട്ടകണ്ടത്തില്‍ വേലായുധനാ (55) ണ് മരിച്ചത്. പുലര്‍ച്ചെ നാലോടെ പശുവിനെ കറക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കാവുംമന്ദം: തരിയോട് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പണിയ കാട്ടുനായ്ക്ക കോളനികള്‍ക്കുള്ള റേഡിയോ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എംഎ ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. എംജി ബേബി, ഇജി ജോസഫ്, വിജി ഷിബു, സിടി ചാക്കോ, മൈമൂന, ജോണ്‍ തോമസ്, എം രാമന്‍, ഗിരിജാ സത്യന്‍, ലക്ഷ്മി രാധാക്യഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുല്‍പള്ളി : കോളറാട്ടുകുന്നിലും മരകാവിലുമുണ്ടായ അക്രമസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ആരോപണം. രാത്രിയില്‍ അക്രമം നടന്ന സ്ഥലത്ത് പൊലീസ് വൈകിയാണ് എത്തിയത്. ഇതുമൂലം മാത്രമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയ പൊലീസ് അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചെന്നുമാണ് ആരോപണം. ഗുണ്ടാ ആക്രമണം നടത്തുന്നവരെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് ഭരണകക്ഷി നേതാക്കളും ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ബി ജെ പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പുല്‍പള്ളിയില്‍ പ്രകടനം … Continue reading "പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തം"
മാനന്തവാടി : എടപ്പടിയിലെ ശ്മശാന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു. ആദിവാസി വിഭാഗത്തിന്റെ ശ്മശാനത്തില്‍ പെന്തക്കോസ്ത് വിഭാഗം മൃതദേഹം സംസ്‌കരിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇന്നലെ ഇരു വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു മൃതദേഹം മാറ്റി സംസ്‌കരിച്ചു. തഹസില്‍ദാര്‍ ടി സോമനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റിയന്‍, എസ്‌ഐമാരായ ഒ കെ പാപ്പച്ചന്‍, ആര്‍ പരമേശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മീനങ്ങാടി : ബിന്ദുജയെന്ന പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് വാകേരി സഞ്ജയിനെ (22) അറസ്റ്റ് ചെയ്തു. രണ്ടര വര്‍ഷമായി ഇയാള്‍ ബിന്ദുജയുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിന് വിസമ്മതിച്ചപ്പോള്‍ സഞ്ജയ് ബിന്ദുജയെ പലതരത്തില്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
വെണ്ണിയോട് : കനത്ത മഴയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറുമണിയിലെ 52 ഏക്കര്‍ പ്രദേശത്തെ വയലുകള്‍ വെള്ളത്തിലായി. വെണ്ണിയോട് പാടശേഖരം വെള്ളം കയറി നശിച്ചു. വണ്ണിയോട് വലിയ പുഴ നിറഞ്ഞുകവിഞ്ഞതോടെയാണ് ദുരിതമുണ്ടായത്. കോട്ടത്തറ പഞ്ചായത്തില്‍ ഒതയോത്തുംപടി പാടശേഖരത്തിലും വെള്ളം കയറി. വാളല്‍ പാടശേഖരും വെണ്ണിയോട് പാടശേഖരത്തിലും വെള്ളം കയറി നെല്‍ക്കൃഷി നശിച്ചു.
മാനന്തവാടി: രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ലാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഡി വൈ എഫ് ഐക്കാര്‍ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് സൂപ്രണ്ട് എ സാബുവിനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സമരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ടി സോമനാഥന്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ചയോടെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാമെന്നും ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അടിയന്തിരമായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാമെന്നുമുള്ള ഉറപ്പിന്‍ മേല്‍ സമരം അവസാനിച്ചു.

LIVE NEWS - ONLINE

 • 1
  3 hours ago

  സൂപ്പര്‍ ഇന്ത്യ

 • 2
  3 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 3
  4 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 4
  5 hours ago

  തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

 • 5
  7 hours ago

  കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

 • 6
  7 hours ago

  ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

 • 7
  8 hours ago

  ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

 • 8
  8 hours ago

  യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

 • 9
  8 hours ago

  ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി