Saturday, May 30th, 2020

  മാനന്തവാടി: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ചെറ്റപ്പാലം വരടിമൂലയിലെ തമ്പട്ടാന്‍ ഇബ്രാഹിമിനെയാണ് (49) കല്പറ്റ ഡി വൈ. എസ്.പി. എസ്. പ്രഭാകരന്‍ അറസ്റ്റ് ചെയ്തത്. അഞ്ചുവീതം മുദ്രപേപ്പറും തുക രേഖപ്പെടുത്താത്ത ചെക്കും ഒരു റവന്യൂ സ്റ്റാമ്പ് പതിച്ച് ഒപ്പ് മാത്രമിട്ട പേപ്പറും കണ്ടെത്തി. ബത്തേരി മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ഇബ്രാഹിമിനെ റിമാന്‍ഡ് ചെയ്തു.

READ MORE
കല്‍പ്പറ്റ: ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പുല്‍പ്പള്ളി സ്വദേശി വെള്ളാപ്പിള്ളില്‍ ക്ലബി (വിപിന്‍-26)നെ അറസ്റ്റുചെയ്തു. കഴിഞ്ഞ മാസം 26ന് ആയിരുന്നു കാട്ടുനായിക്ക വിഭാഗത്തിലെ ആദിവാസി പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുമായി പ്രണയത്തിലായിരുന്ന ക്ലബിന്‍ കോളനിക്ക് സമീപത്തെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടില്‍ വെച്ച് നിരന്തരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് ഗര്‍ഭിണിയായതോടെ ഈ വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കേണിച്ചിറ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പേര് … Continue reading "ആദിവാസി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍"
കല്‍പറ്റ : ആര്‍ടിഒ ബസുകളില്‍ നടത്തിയ മഴക്കാല പരിശോധനയില്‍ അന്‍പതോളം ബസുകള്‍ക്കെതിരെ കേസെടുത്തു. കല്‍പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഒരേ സമയം നടത്തിയ പരിശോധനയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെ 248 ബസുകളിലാണ് പരിശോധന നടത്തിയത്. വേഗപ്പൂട്ട് ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെയും ഷട്ടറുകള്‍ ശരിയായ വിധത്തില്‍ പരിപാലിക്കാത്ത ബസുകള്‍ക്കെതിരെയുമാണ് നടപടികള്‍ സ്വീകരിച്ചത്. വൈപ്പര്‍, പാര്‍ക്ക് ലൈറ്റ്, ബ്രേക്ക് ലൈറ്റ് എന്നിവ ഇല്ലാത്ത ബസുകള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചു കൂടാതെ വേഗപ്പൂട്ട് ഘടിപ്പിക്കാത്ത 18 ബസുകള്‍ക്ക് … Continue reading "മഴക്കാല പരിശോധന: ബസുകള്‍ക്കെതിരെ കേസെടുത്തു"
കല്പറ്റ: കളളനോട്ടുമായി യുവാവ് പൊലീസ് പിടിയില്‍ . കൊടുവള്ളി സ്വദേശി ജാബിര്‍ (25) നെയാണ് കല്പറ്റ പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം കനറാ ബാങ്ക് കല്പറ്റ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നോട്ടുകളിലാണ് ബാങ്ക് അധികൃതര്‍ കള്ളനോട്ട് കണ്ടെത്തിയത്. ആയിരത്തിന്റെ ആറ് നോട്ടുകളാണ് ഉണ്ടായിരുന്നത്. ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നോട്ടുകളില്‍ കള്ളനോട്ട് ഉണ്ട് എന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചപ്പോള്‍ അത് മാറ്റി ഒറിജിനല്‍ നോട്ട് നല്‍കുകയായിരുന്നു എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ബാങ്ക് മാനേജര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് … Continue reading "കളളനോട്ടുമായി യുവാവ് പൊലീസ് പിടിയില്‍"
പുല്‍പ്പള്ളി: അപകടത്തില്‍പെട്ട കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. മുള്ളന്‍കൊല്ലി ചാച്ചിക്കവലയില്‍ നിറുത്തിയിട്ടിരുന്ന മാരുതി എസ്റ്റീം കാറാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കത്തിനശിച്ചത്. കഴിഞ്ഞ ദിവസം ബൈക്കുമായി കൂട്ടിയിടിച്ചിതിനെ തുടര്‍ന്നാണ് കാര്‍ ഇവിടെ നിറുത്തിയിട്ടിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഈ വഴി കടന്നുപോയ പെരിക്കല്ലൂര്‍ പാല കെ.എസ്.ആ.ടി.സി ബസിലെ ജീവനക്കാര്‍ കാര്‍ കത്തുന്നത് കണ്ട് തൊട്ടടുത്തുള്ള വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് ബത്തേരി ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.  
          കല്പറ്റ : 2013′ 14 വര്‍ഷം പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ മികവുപുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പച്ചക്കറി ക്ലസ്റ്ററുകള്‍ക്കുമുള്ള അവാര്‍ഡുകളും മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകളും എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ. വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, എ.പി. ശ്രീകുമാര്‍, പി.കെ. അനില്‍കുമാര്‍, കെ. പ്രകാശന്‍, പി.വി. ബാലചന്ദ്രന്‍, ഡോ. എ. രാധമ്മപിള്ള, എന്‍.ഐ. തങ്കമണി, … Continue reading "2013′ 14 വര്‍ഷം കൃഷി വകുപ്പ് അവാര്‍ഡുകള്‍ വിതരണം ചെയ്തു"
കല്‍പറ്റ : കള്ളനോട്ടുകളുമായി യുവാവ് പിടിയിലായി. കൊടുവള്ളി സ്വദേശി ജാബിറാണ് (25) കല്‍പറ്റ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് കള്ളനോട്ട് എത്തിച്ചു നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കച്ചവടം നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളും സഹോദരങ്ങളുമായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരത്തിലെ ഒരു ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നോട്ടുകളിലാണ് കള്ളനോട്ടുകള്‍ കണ്ടത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ആയിരം രൂപയുടെ നോട്ടുകളില്‍ ആറെണ്ണം കള്ളനോട്ടുകളായിരുന്നു. കള്ളനോട്ടുകളാണെന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞതോടെ ഇയാള്‍ ഒറിജിനല്‍ നോട്ടുകള്‍ മാറ്റി നല്‍കി. … Continue reading "കള്ളനോട്ടുകളുമായി യുവാവ് പിടിയില്‍"
    കല്‍പ്പറ്റ: ബ്ലേഡു മാഫിയായുടെ ഭീഷണിയെ തുടര്‍ന്ന് വയനാട് ചുള്ളിയോടില്‍ ഹോട്ടല്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അയ്യപ്പനെന്നയാളാണ് മരിച്ചത്. ഇയാള്‍ക്കു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ സൂചിപ്പിച്ചു. ബ്ലേഡ് പലിശക്കാരുമായി പണമിടപാട് ഉണ്ടായിരുന്നതായി സൂചനയുണ്ട്. പോലീസ് അന്വേഷണം നടത്തി വരുന്നു.

LIVE NEWS - ONLINE

 • 1
  3 hours ago

  സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

 • 2
  8 hours ago

  സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

 • 3
  10 hours ago

  രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

 • 4
  12 hours ago

  കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

 • 5
  12 hours ago

  WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

 • 6
  12 hours ago

  സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

 • 7
  5 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 8
  5 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 9
  5 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി