Tuesday, May 26th, 2020

കല്‍പ്പറ്റ: ആനയുടെ ആക്രമണത്തില്‍ നിന്നു കുട്ടികള്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഒട്ടേറെ കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. കുന്നലാടി, താന്നിമൂല ഭാഗത്ത് രാവിലെ ഇറങ്ങിയ ഒറ്റയാന്‍ നാട്ടുകാരെ വിറപ്പിക്കുകയായിരുന്നു. കൃഷിയിടങ്ങള്‍ നശിപ്പിച്ച കാട്ടാന സ്‌കൂള്‍ കുട്ടികള്‍ക്കു നേരെയും തിരിഞ്ഞു. ആനയുടെ ആക്രമണം ഭയന്ന് കുട്ടികള്‍ സമീപത്തെ കടയിലേക്ക് കയറുകയായിരുന്നു. ഇതിനിടെ കുട്ടികളെ സംരക്ഷിക്കാന്‍ ഷട്ടര്‍ താഴ്ത്തിയെങ്കിലും അതും തകര്‍ക്കാനായി കാട്ടാനയുടെ ശ്രമം. നാട്ടുകാര്‍ ഏറെ നേരം പരിശ്രമിച്ച് ആനയെ തുരത്തുകയായിരുന്നു. പിന്നീട് ഇതേ … Continue reading "കാട്ടാന ശല്യം; നാട്ടുകാര്‍ ഭീതിയില്‍"

READ MORE
  കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ വയനാട് ഡെയറിക്കു മുമ്പില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി. ട്രേഡ് യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ച പെന്‍ഷന്‍ നടപ്പാക്കുക, വയനാട് ഡെയറിയിലെ ഉത്പാദനത്തിന് അനുസൃതമായ സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ധര്‍ണ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. പി.കെ. അബു, കെ.കെ. ഉണ്ണികൃഷ്ണന്‍, എ.എക്‌സ്. ജോസഫ്, വിക്രമന്‍ എന്നിവര്‍ സംസാരിച്ചു.
        കല്‍പ്പറ്റ: മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു.  മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തീരമേഖലയില്‍ അറുപത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളം കയറിയും മരങ്ങള്‍ മറിഞ്ഞുവീണും പലയിടത്തും യാത്രാതടസ്സവുമുണ്ടായി. വൈദ്യുതി വിതരണവും ഭാഗികമായി തടസ്സപ്പെട്ടിരുന്നു. കാസര്‍കോട് കനത്ത മഴ തുടരുകയാണ്. ഇന്നലെ ഉച്ചമുതലാണ് ഇവിടെ മഴ ശക്തമായത്. ശക്തമായ മഴയില്‍ പുഴയും അരുവികളും … Continue reading "വടക്കന്‍ കേരളത്തില്‍ കനത്ത മഴ മൂന്നുദിവസം കൂടി തുടരും"
കല്‍പ്പറ്റ: കാരാപ്പുഴ ഡാം വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള നടപടികള്‍ അതിവേഗത്തിലാക്കുമെന്ന് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍. കാരാപ്പുഴയില്‍ നടപ്പാക്കുന്ന വിനോദ സഞ്ചാരപ്രവൃത്തികള്‍, കര്‍ളാട് തടാകം എന്നിവ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാരാപ്പുഴയില്‍ ഇപ്പോള്‍ നടത്തുന്ന പ്രവൃത്തികളായ ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, സുവനീര്‍ ഷോപ്പുകള്‍, ടിക്കറ്റ് കൗണ്ടര്‍, മറ്റു നിര്‍മാണപ്രവൃത്തികള്‍ എന്നിവ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ച്ചുമതലയുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അധികൃരോട് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കേരള കൃഷിവിജ്ഞാനകേന്ദ്രംവഴി നടപ്പാക്കുന്ന റോസ് ഗാര്‍ഡന്‍നിര്‍മാണം, മറ്റു സൗന്ദര്യവത്കരണപ്രവൃത്തികള്‍ എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കും. … Continue reading "കാരാപ്പുഴ ഡാം വിനോദ സഞ്ചാര കേന്ദ്രമാക്കും: മന്ത്രി അനില്‍കുമാര്‍"
വയനാട് : ശക്തിയായ കാറ്റത്തും മഴയത്തും മരക്കൊമ്പ് വീടിന് മുകളിലേക്ക് മറിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മഞ്ചൂര്‍ സ്വദേശി മതിയളകന്‍ (45), മാതാവ് ദൈവാന (65), മതിയളയന്റെ മകന്‍ കിഷോര്‍ (15) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മഞ്ചൂര്‍ ഗവ.ആശുപത്രിയിലും തുടര്‍ന്ന് ഊട്ടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ ഭാര്യ ചിത്ര അത്ഭുതകരമായി രക്ഷപ്പെട്ടു. മഞ്ചൂര്‍ സ്വദേശി രാജഗോപാലന്റെ വീടിന് മുകളിലും മരകൊമ്പ് വീണ് വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മഞ്ചൂര്‍ തഹസില്‍ദാര്‍ … Continue reading "മരം വീടിന് മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു"
വയനാട് : പുല്‍പ്പള്ളിയില്‍ പ്ലസ്‌വണ്‍ , ഡിഗ്രി പ്രവേശനത്തിന് മാനേജ്‌മെന്റുകള്‍ തലവരിപണം വാങ്ങുന്നതില്‍ പ്രതിഷേധിച്ച് കെ എസ് യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. ഉന്തും തള്ളും ഉണ്ടായതില്‍ പോലീസ് ലാത്തീവീശി. പുല്‍പ്പള്ളി ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എസ് എന്‍ ഡി പി ക്യാംപസിന്റെ മുന്നില്‍ വച്ച് പുല്‍പ്പള്ളി സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ക്യാംപസിന്റെ ഭാഗത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോബിറ്റ് ചീരാല്‍ അധ്യക്ഷനായിരുന്നു. ജില്ലാപ്രസിഡന്റ് … Continue reading "പ്രതിഷേധസമരത്തില്‍ സംഘര്‍ഷം"
കല്‍പ്പറ്റ: ശരീരം തളര്‍ന്ന് കിടപ്പിലായ ആദിവാസി വീട്ടമ്മക്ക് മന്ത്രി ജയലക്ഷ്മിയുടെ സഹായ ഹസ്തം. മാനന്തവാടി വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിക്കച്ചാല്‍ കോളനിയിലെ സുദേവന്റെ ഭാര്യ ഗിരിജക്കാണ് പട്ടികവര്‍ഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി സഹായിക്കാന്‍ മുന്നോട്ടു വന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ അസുഖങ്ങള്‍ മൂലം ശരീരം തളര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഗിരിജ. അടിയന്തിര സഹായമായി 40,000 രൂപയും മെഡിക്കല്‍ കോളേജാശുപത്രിയില്‍ സൗജന്യ തുടര്‍ചികില്‍സയും നല്‍കാന്‍ മന്ത്രി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് … Continue reading "ആദിവാസി വീട്ടമ്മക്ക് മന്ത്രി ജയലക്ഷ്മിയുടെ സഹായ ഹസ്തം"
മാനന്തവാടി : മൂന്നു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും. മാനന്തവാടി മാങ്കലായി കോളനിയിലെ പുത്തന്‍പുരക്കല്‍ രഘു (56) നെയാണ് 377 ാം വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. ഭാസ്‌കരന്‍ ശിക്ഷിച്ചത്. 2013 മാര്‍ച്ച് 20 നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്സ്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. 354 ാം … Continue reading "മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും"

LIVE NEWS - ONLINE

 • 1
  16 hours ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  19 hours ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  22 hours ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  23 hours ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  1 day ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  1 day ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  1 day ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  1 day ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  2 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്