മാനന്തവാടി: പേര്യ ചന്ദനത്തോടിന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് മുപ്പത് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്നും അമരാവതിയിലേക്ക് പോകുകയായിരുന്ന ലോറിയും മാനന്തവാടിയില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാര്‍ക്ക് മുഖത്തും കൈകാലുകള്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരില്‍ അഞ്ച് പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്.