Tuesday, January 28th, 2020

തൃശൂര്‍ : കള്ളനോട്ടു കേസില്‍ റെയില്‍വേ ജീവനക്കാരനടക്കം രണ്ടുപേരെ തൃശൂര്‍ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് റെയില്‍വേ ഓഫീസ് സൂപ്രണ്ടും തൃശൂര്‍ മണ്ണംപേട്ട സ്വദേശിയുമായ കാരിക്കുട്ടിവീട്ടില്‍ സുബ്രഹ്മണ്യന്‍ (56), പാവറട്ടി തിരുനെല്ലൂര്‍ സ്വദേശി നെടിയേടത്ത് പ്രസാദ് (38) എന്നിവരാണ് അറസ്റ്റിലായത്. ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇവരെ ഷാഡോ പോലീസ് പിടികൂടിയത്. 500 രൂപയുടെ നോട്ടുകളായിരുന്നു ഇവരുടെപക്കലുണ്ടായിരുന്നത്. 37,500 രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച പ്രിന്ററും കംപ്യൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കു പിന്നില്‍ … Continue reading "കള്ളനോട്ട് : റെയില്‍വേ ജീവനക്കാരനടക്കം രണ്ടുപേര്‍ പിടില്‍"

READ MORE
        തൃശൂര്‍ : കൃഷ്ണനാട്ടം പുനരാരംഭിക്കുന്നതിന് മുന്നോടിയായി വേഷവിഭാഗം കലാകാരന്മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി കൃഷ്ണനാട്ടം കളരിയില്‍ 41 ദിവസത്തെ കച്ചകെട്ടഭ്യാസം തുടങ്ങി. പാട്ട,് മദ്ദളം, ചുട്ടി വിഭാഗങ്ങള്‍ക്കും പരിശീലനം നല്‍കും. ദിവസവും പുലര്‍ച്ചെ മൂന്നു മുതല്‍ ആറുവരെയും വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം രാവിലെ എട്ടു മുതല്‍ പത്തുവരെയും ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ച് വരെയും വൈകുന്നേരം ആറര മുതല്‍ എട്ടരവരെയുമാണ് അഭ്യാസം. പുലര്‍ച്ചെ മുതല്‍ ഉഴിച്ചിലും കളരി അഭ്യാസവുമാണ്. പിന്നീട് നെയ്യ് ചേര്‍ത്തുള്ള കഞ്ഞി … Continue reading "കൃഷ്ണനാട്ടം കലാകാരന്‍മാര്‍ക്ക് കച്ചകെട്ടഭ്യാസം"
തൃശൂര്‍: വാസുപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സമൂഹവിരുദ്ധര്‍ തീവെച്ചുനശിപ്പിച്ചു. ചെരുപറമ്പില്‍ പൈലന്റെ വീട്ടുമുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. തീയാളുന്നതു കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങി വെള്ളമൊഴിച്ചു കെടുത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. ഓടിട്ട വീടിനോടുചേര്‍ന്നാണ് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നത്. ഓട്ടോറിക്ഷയുടെ സീറ്റുകളും റെക്‌സിന്‍ എന്നിവയും ഇലക്ട്രിക് വയറുകളും പൂര്‍ണമായും കത്തിനശിച്ചു.
തൃശൂര്‍ : കോര്‍പ്പറേഷന്‍ പരിധിയിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കാന്‍ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചു. ഇതിനായി രണ്ടാഴ്ച സമയം അനുവദിച്ചു. മീഡിയനുകളില്‍ വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന വിധം സ്ഥാപിച്ച പരസ്യബോര്‍ഡുകളും അടിയന്തരമായി നീക്കണം. ചെയര്‍മാന്‍ ഡേവി സിലാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം എടുത്തത്. കൗണ്‍സിലര്‍മാരായ കെ.എസ്. സന്തോഷ്, എം.കെ. വര്‍ഗ്ഗീസ്, മുകേഷ് കൂളപ്പറമ്പില്‍, ബില്‍സി ബാബു, റീനാ ജോയ്, എം.സി. ഗ്രേസി, ടൗണ്‍പ്ലാനിങ് ഓഫീസര്‍ എം.വി. രാജന്‍ എന്നിവരും പങ്കെടുത്തു.  
ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവുവിതരണം ചെയ്തിരുന്ന രണ്ടുപേര്‍ പൊലീസ് പിടിയില്‍ . കരുവന്നുര്‍ നെടുംപുരക്കല്‍ വെട്ടുഷെമീര്‍ എന്നുവിളിക്കുന്ന ഷമീര്‍ (31), മൂര്‍ക്കനാട് വട്ടപറമ്പില്‍ വീട്ടില്‍ സതീശന്‍ (38) എന്നിവരെയാണ് സി.ഐ ആര്‍ മധുവിന്റെ നേതൃത്വത്തില്‍ എസ്.ഐ എം ജെ ജിജോയും സംഘവും മാപ്രാണത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കാട്ടൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ എടതിരിഞ്ഞി ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി ഡിവൈ എസ് പി പിഎ വര്‍ഗീസിന് ലഭിച്ച രഹസ്യവിവിരത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ഉപയോഗിച്ചിരുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും … Continue reading "കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍"
        തൃശ്ശൂര്‍ : 300 വിദ്യാര്‍ഥികള്‍ അഭിനേതാക്കളാകുന്ന നാടകം ശ്രദ്ധേയമാകുന്നു. ഒല്ലൂര്‍ സെന്റ് പോള്‍സ് സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സമാപനം കുറിച്ചുകൊണ്ട് അരങ്ങേറുന്ന നാടകത്തില്‍ കുരിയച്ചിറ സെന്റ് പോള്‍സ് കോണ്‍വന്റ് ഇംഗ്ലിഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 300 വിദ്യാര്‍ഥികളാണ് വേഷമിടുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമാപന ചടങ്ങുകള്‍ക്കൊടുവിലാണു നാടകം അവതരിപ്പിക്കുക. സ്‌കൂളിന്റെ നാമധേയത്തിനു കാരണമായിട്ടുള്ള വിശുദ്ധ പൗലോസിന്റെ (സെന്റ് പോള്‍സ്) ജീവിതകഥയാണു നാടകത്തിന്റെ ഇതിവൃത്തം ‘റോമ കീഴടക്കിയവന്‍ എന്ന അര്‍ഥം വരുന്ന … Continue reading "300 വിദ്യാര്‍ഥികള്‍ അഭിനേതാക്കളാകുന്ന നാടകം ശ്രദ്ധേയമാകുന്നു"
        തൃശ്ശൂര്‍: ഹയര്‍സെക്കന്ററി ക്ലാസുകളില്‍ പുതുക്കിയ സമയക്രമം ഇന്നുമുതല്‍. മാത്രമല്ല പാഠപുസ്തകങ്ങളും ആവശ്യത്തിന് ഇടവേളകളും ഇല്ലാത്ത പ്ലസ്ടു പഠനം കുട്ടികള്‍ക്ക് പരീക്ഷണമാവും. ശനിയാഴ്ച അവധിയാക്കിയതിന്റെ ഭാഗമായി ടൈംടേബിള്‍ പുനഃക്രമീകരിച്ചതോടെയാണ് ഇടവേളകള്‍ വെട്ടിക്കുറച്ചത്. രാവിലെ ഒമ്പതു മണിക്ക് ക്ലാസ്സ് തുടങ്ങിയാല്‍ മൂന്നു പീരിയഡ് കഴിഞ്ഞ് 11.05നാണ് ആദ്യ ഇടവേള. അഞ്ചുമിനിറ്റേയുള്ളൂ സമയം. പിന്നെ രണ്ടു പീരിയഡ് കഴിഞ്ഞ് ഉച്ചഭക്ഷണസമയം 35 മിനിറ്റ്. 12.30ന് തുടങ്ങിയാല്‍ 1.05ന് ഇടവേള കഴിയും. വീണ്ടും മൂന്ന് പീരിയഡ് ക്ലാസ്സ് … Continue reading "പുതുക്കിയ സമയക്രമം ഇന്നുമുതല്‍ ; പ്ലസ് ടു പരീക്ഷണമാവും"
  തൃശൂര്‍: പുറ്റേക്കരയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കു കുത്തേറ്റു. പുറ്റേക്കര ഇമ്മട്ടി വീട്ടില്‍ ജെന്‍സനാണ് (40) കുത്തേറ്റത്. പരിക്കേറ്റ ജെന്‍സനെ ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ പുറ്റേക്കരയിലായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കമാണു കത്തിക്കുത്തിനു കാരണമായതെന്നു പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍ പുറ്റേക്കര സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ ആന്റോയെ പൊലീസ് തിരയുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമത്രെ.

LIVE NEWS - ONLINE

 • 1
  1 min ago

  സ്ത്രീകള്‍ തെരുവില്‍ സമരത്തിനിറങ്ങരുത്: കാന്തപുരം

 • 2
  10 mins ago

  മഹാശൃംഖലയില്‍ പങ്കെടുത്ത ആയിരങ്ങള്‍ക്കെതിരെ ലീഗ് നടപടിയെടുക്കുമോ: മന്ത്രി ജലീല്‍

 • 3
  11 mins ago

  ആനക്കൊമ്പുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റ്് പിടിയില്‍

 • 4
  13 mins ago

  സ്ത്രീകള്‍ തെരുവില്‍ സമരത്തിനിറങ്ങരുത്: കാന്തപുരം

 • 5
  31 mins ago

  ഗവര്‍ണറെ തിരിച്ചുവിളിക്കണം; ചെന്നിത്തലയുടെ പ്രമേയം അനുവദിക്കുന്നതില്‍ തെറ്റില്ല: സ്പീക്കര്‍

 • 6
  1 hour ago

  വിവാഹത്തിന് നിയമ സാധുത വേണം; നിയമപോരാട്ടത്തിനൊരുങ്ങി സംസ്ഥാനത്തെ ആദ്യ സ്വവര്‍ഗ ദമ്പതികൾ

 • 7
  2 hours ago

  കൊറോണ വൈറസ്: ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ആരോഗ്യ മന്ത്രി

 • 8
  2 hours ago

  ഇന്ധനവില വീണ്ടും കുറഞ്ഞു

 • 9
  3 hours ago

  ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താം: പാക്കിസ്ഥാന്‍