Wednesday, January 29th, 2020

തൃശൂര്‍: ഫയര്‍ സ്‌റ്റേഷന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഇവര്‍ക്കെതിരേ മേലധികാരികള്‍ക്ക് വ്യാജ പരാതി നല്‍കുകയും ചെയ്തയായി ജീവനക്കാര്‍. ഫയര്‍ സ്‌റ്റേഷനു സമീപമുള്ള തണ്ണീര്‍ത്തടം നികത്തുന്നതിന് നടന്ന ശ്രമങ്ങള്‍ നേരത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ വിവരം നാട്ടുകാരെ അറിയിച്ച് തൊട്ടടുത്തുള്ള സ്‌റ്റേഷനിലെ ജീവനക്കാരാണെന്ന് ആരോപിച്ചാണ് ഓഫീസര്‍ അടക്കമുള്ളവരെ സ്ഥലംമാറ്റുമെന്ന് പറയുകയും മേലധികാരികള്‍ക്ക് വ്യാജ പരാതി നല്‍കുയും ചെയ്തതെന്ന് ജീവനക്കാര്‍ പറഞ്ഞു.

READ MORE
തൃശൂര്‍ : പേരാമംഗലത്ത് ചുഴലിക്കാറ്റില്‍ വീടുകള്‍ തകര്‍ന്നു. വ്യാപക നഷ്ടം. നിരവധി മരങ്ങള്‍ കടപുഴകി വീണു. മരം വീണ് രണ്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നു. തെച്ചിക്കാട്ടുകാവ് ആറ്റുകുളത്തില്‍ ബാലന്റെയും, ചിറ്റാട്ടുപറമ്പില്‍ ഗിരിജന്റെയും വീടുകളാണ് തകര്‍ന്നത്. സ്‌കൂളിലേക്ക് പോയിരുന്ന വിദ്യാര്‍ഥികള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് ബാലന്റെ വീട്ടിലേക്ക് കയറി നില്‍ക്കുമ്പോഴാണ് തെങ്ങുവീണ് വീട് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വരടിയം അമലറോഡില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പെരിങ്ങന്നൂര്‍ മേഖലയില്‍ പതിനഞ്ചോളം മരങ്ങള്‍ കടപുഴകി വീണു. തെച്ചുണ്ണിക്കാവില്‍ … Continue reading "ചുഴലിക്കാറ്റില്‍ വീടുകള്‍ തകര്‍ന്നു"
    തൃശൂര്‍: പെങ്കണിക്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ മോഷണശ്രമം. ശ്രീകോവിലിനു മുന്നിലെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്തെങ്കിലും മോഷ്ടാക്കള്‍ക്ക് ശ്രീകോവിലിന്റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. സമീപത്തെ ഭണ്ഡാരത്തിന്റെ പൂട്ടും കുത്തിത്തുറന്നെങ്കിലും ഉള്ളില്‍ മറ്റൊരു വാതില്‍ ഉള്ളതിനാല്‍ ഭണ്ഡാരത്തിലെ പൈസയും നഷ്ടപ്പെട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നാട്ടുകാര്‍ അറിഞ്ഞത്. ക്ഷേത്രത്തിലെ പൂജാരി വൈകി അമ്പലത്തിലെത്തിയതിനാല്‍ അതുവഴിവന്ന പാല്‍ക്കാരനാണ് മോഷണശ്രമം ആദ്യം കണ്ടത്. പാവറട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
        തൃശൂര്‍ : നഗരത്തില്‍ വെച്ച് അറസ്റ്റിലായ സ്വിറ്റ്‌സര്‍ലന്റ്് പൗരന്‍ ജോനാഥന്‍ ബോണ്ടിക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്നു സൂചന. ജോനാഥന്‍ ബോണ്ടിക്കെതിരെ നിലവില്‍ വിസാ ചട്ടലംഘനകുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നുണ്ടങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാവോയിസ്റ്റ് അനുകൂല സംഘടനയുടെ യോഗത്തില്‍ എന്തുകൊണ്ട് പങ്കെടുത്തു. തൃശൂരിലെ ഉള്‍പ്രദേശത്ത് നടത്തിയ യോഗത്തെക്കുറിച്ച് എങ്ങനെ അറിഞ്ഞു. എന്നീ രണ്ട് ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാത്തതാണ് സംശയം തുടരാന്‍ കാരണം. ചരിത്രപഠനത്തിനും വിനോദത്തിനുമാണെത്തിയതെന്നും പത്രവാര്‍ത്ത കണ്ടു യോഗത്തില്‍ പങ്കെടുത്തെന്നുമാണു … Continue reading "അറസ്റ്റിലായ സ്വിസ് പൗരന് മാവോയിസ്റ്റ് ബന്ധമില്ലെന്നു സൂചന"
തൃശൂര്‍ : ഇന്ത്യന്‍ ആശുപത്രികള്‍ക്ക് ഗള്‍ഫില്‍ വിലക്ക്. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് 10 ഇന്ത്യന്‍ ആശുപത്രികള്‍ക്ക് ഗള്‍ഫില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ റഗുലേറ്ററി അതോറിട്ടി (ഐ എ എം ആര്‍ എ) നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി കണ്ടെത്തിയത്. കേരളത്തില്‍ നിന്നുള്ള ഒരു ആശുപത്രിക്കും കര്‍ണാടകയില്‍ നിന്നുള്ള 9 ആശുപത്രികള്‍ക്കുമാണ് ഈ ലിസ്റ്റില്‍ പെട്ടിരിക്കുന്നത്. കുവൈറ്റ്, സൗദി, ഖത്തര്‍ രാജ്യങ്ങളിലെ ആരോഗ്യവകുപ്പാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തൃശ്ശൂര്‍ : കേരള പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷം വന്‍ വിജയം നേടി. തൃശ്ശൂര്‍ സിറ്റി ജില്ലയില്‍ 46 സീറ്റില്‍ 42 സീറ്റുകള്‍ ഔദ്യോഗികപക്ഷം നേടി. തൃശ്ശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് പി.ഐ. മന്‍സൂര്‍ (ട്രാഫിക്), ജില്ലാ സെക്രട്ടറി പി. രാജു (ഗുരുവായൂര്‍), വൈസ് പ്രസിഡന്റ് കെഎ തോമസ് (തൃശ്ശൂര്‍ വെസ്റ്റ്), ജില്ലാ ട്രഷറര്‍ കെ.യു. ഷമീര്‍ , ജോയിന്റ് സെക്രട്ടറി ജോര്‍ജ് വര്‍ഗ്ഗീസ് (എ ആര്‍ ക്യാമ്പ്) എന്നിവര്‍ മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ട്രഷറര്‍ … Continue reading "കേരള പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷത്തിന് വന്‍ വിജയം"
തൃശൂര്‍ : ഇരിങ്ങാലക്കുടയില്‍ മദ്ധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. 2011 ഒക്ടോബര്‍ 23ന് കൊരട്ടി പള്ളിയിലെ എട്ടാമിടത്തിന്റെ ദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചാലക്കുടി എലഞ്ഞിപ്രയില്‍ താമസക്കാരനായിരുന്ന മാളക്കാരന്‍ അന്തോണിയുടെ മകന്‍ ചാക്കുണ്ണി (52) യെ കൊരട്ടിയിലെ ആള്‍ത്താമസമില്ലാത്ത ഷെഡ്ഡിനുള്ളില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ മോതിരക്കണ്ണിയിലുള്ള പനങ്ങാടന്‍ സുബ്രന്‍ എന്ന പിരി സുബ്ര (54) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജി പി. രാഗിണി ജീവപര്യന്തം കഠിനതടവും, 50,000 … Continue reading "തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു"
          തൃശൂര്‍: സംസ്ഥാന മന്ത്രിസഭില്‍ മുസ്ലീംലീഗ് തന്നെയാണ് ഏറ്റവും വലിയ രണ്ടാം കക്ഷിയെന്ന് വ്യവസായ വകുപ്പ്മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കെ.എം. മാണി മുഖ്യമന്ത്രിയാവാന്‍ അര്‍ഹനാണെന്ന് ആന്റണി രാജുവിന്റെ അഭിപ്രായപ്രകടനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായരരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്കുവേണമെങ്കില്‍ എണ്ണി നോക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിസഭയില്‍ ആരാണ് രണ്ടാമനെന്നും കെ.എം.മാണി മുഖ്യമന്ത്രിയാവാന്‍ യോഗ്യനാണോ എന്നതു സംബന്ധിച്ചൊന്നും യാതൊരു അജണ്ടയും ഇപ്പോള്‍ പരിഗണനയിലില്ല. ഇക്കാര്യത്തില്‍ ഒരാള്‍ക്കു മാത്രമേ അഭിപ്രായം പറയാനുള്ള അധികാരമുള്ളു. അത് … Continue reading "മുസ്ലിംലീഗ് ഏറ്റവും വലിയ രണ്ടാം കക്ഷി: കുഞ്ഞാലിക്കുട്ടി"

LIVE NEWS - ONLINE

 • 1
  3 hours ago

  സൂപ്പര്‍ ഇന്ത്യ

 • 2
  3 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 3
  4 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 4
  5 hours ago

  തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

 • 5
  6 hours ago

  കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

 • 6
  7 hours ago

  ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

 • 7
  7 hours ago

  ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

 • 8
  8 hours ago

  യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

 • 9
  8 hours ago

  ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി