Thursday, April 2nd, 2020

താനൂര്‍ : വിവാഹ സത്കാരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ താനൂരിനടുത്തു മുക്കോലയിലാണു നാടിനെ നടുക്കിയ ദുരന്തം. ഓട്ടോ യാത്രക്കാരാണു മരിച്ചത്. താനൂരില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാല് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം ബന്ധുക്കളായ എട്ടു പേരാണ് മരിച്ചത്. ഓട്ടോ്രൈഡവര്‍ പരപ്പനങ്ങാടി ചെട്ടിപ്പടി കുഞ്ഞിപ്പീടിയക്കല്‍ അബ്ദുവിന്റെ മകന്‍ കബീര്‍ (29), സഹോദരനായ വള്ളിക്കുന്ന് കൊടക്കാട് കാളാരംകുണ്ട് എസ്‌റ്റേറ്റ് റോഡ് … Continue reading "താനൂരില്‍ ബസ് ഓട്ടോയിലിടിച്ച് എട്ടു മരണം; ജനം ബസിനു തീയിട്ടു"

READ MORE
മലപ്പുറം: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കലാ,കായിക,ശാസ്ത്ര മേളകളുമായി സഹകരിക്കില്ലെന്ന് കേരളാ പ്രൈവറ്റ്(എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വകുപ്പ് തല പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സ്‌കൂള്‍ മാനേജര്‍മാരുമായി ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ എടുത്തിരുന്നു. ഇതില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. നിലവിലുള്ള കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേമായി നിയമനം ലഭിച്ച അധ്യാപക, അനധ്യാപകര്‍ക്ക് മൂന്ന് വര്‍ഷമായി ശമ്പളം … Continue reading "‘കലാ, കായികമേളകളുമായി സഹകരിക്കില്ല’"
നിലമ്പൂര്‍: സ്വകാര്യ ബസുകളില്‍ സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന്് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷി രാജ് സിംഗ്. സ്പീഡ് ഗവേര്‍ണര്‍ ഇല്ലാത്ത ബസുകള്‍ക്ക് പിഴ ചുമത്തുകയും ആവര്‍ത്തിക്കുകയാണെങ്കില്‍ പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. നിലമ്പൂര്‍ സബ് ആര്‍ടി ഓഫീസില്‍ നടന്ന അദാലത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസുകളില്‍ ടിക്കറ്റ്് മെഷീന്‍ നിര്‍ബന്ധമാക്കും നിയമപ്രകാരം പെര്‍മിറ്റെടുത്ത സ്‌കൂള്‍ വാഹനങ്ങള്‍ കല്യാണ ട്രിപ്പുകള്‍ക്കായി ഓടുന്നത് തടയാന്‍ കഴിയില്ല. എന്നാല്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് വാഹന ഉടമ ഉത്തരവാദിയാണ്. സ്വകാര്യ … Continue reading "സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കും: ഋഷി രാജ് സിംഗ്"
എടക്കര: എടക്കര പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന് സ്ഥലമേറ്റെടുക്കല്‍ നടപടി വൈകുന്നു. ടൗണിനു പിറകില്‍ അല്‍അസ്ഹര്‍ സുന്നി മസ്ജിദിന് സമീപം മൂന്ന് സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് 50 സെന്റ് സ്ഥലം നല്‍കാന്‍ താരുമാനിച്ചെങ്കിലും ഇതിലേക്കുള്ള വഴിയുടെ കാര്യത്തിലാണ് തടസ്സം നില്‍ക്കുന്നത്. ഒന്‍പത് വ്യക്തികളുടെ സ്ഥലത്തിലൂടെ വേണം വഴിയുണ്ടാക്കാന്‍. ഇതില്‍ ഏഴുപേരും സ്ഥലം നല്‍കാന്‍ സന്നദ്ധരായിട്ടുണ്ട്. ഇനിയുള്ളത് രണ്ട് സ്ഥാപനങ്ങളുടെ ഉടമകളാണ്. ഇവരെക്കൂടി അനുനയിപ്പിച്ചെങ്കില്‍ മാത്രമേ സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച നപടികളിലേക്കു കടക്കാന്‍ സാധിക്കുകയുള്ളൂ. 1964 ഒക്‌ടോബര്‍ നാലിന് തുടങ്ങിയ … Continue reading "പോലീസ് സ്റ്റേഷന്‍ കെട്ടിടം; സ്ഥലം ഏറ്റെടുക്കല്‍ നടപടി നീളുന്നു"
മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മലപ്പുറത്ത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് സംഘര്‍ഷം. ഇന്ന് രാവിലെ മലപ്പുറം താനൂരിലെ ശോഭാ പറമ്പിലാണ് സംഭവം. താനൂരില്‍ ഗവണ്‍മെന്റ് കോളേജിന്റെ ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രിയെ തടയാനാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചത്. രാവിലെ ഇവരുടെ പ്രകടനം പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസ് തടഞ്ഞ ഭാഗത്ത് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. അതിനു മുന്‍പ് മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാനെത്തിയ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ തടയാനെത്തിയവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പോലീസെത്തി ഇരുകൂട്ടരെയും വിരട്ടിയോടിച്ചാണ് … Continue reading "മുഖ്യമന്ത്രിയെ തടയാന്‍ ശ്രമം; പോലീസും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി"
മലപ്പുറം: വേങ്ങരയില്‍ സംയോജിത നീര്‍ത്തട പരിപാലന പദ്ധതി. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവ പരിപാലിച്ച് പരിസ്ഥിതി പുനഃസ്ഥാപനം ഉറപ്പാക്കുന്നതിനും നീര്‍ത്തട പ്രദേശത്തെ ജനവിഭാഗങ്ങള്‍ക്ക് ജീവനോപാധി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടരപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നീര്‍ത്തട കമ്മിറ്റി രൂപവത്കരിക്കുന്നതിന് 24 മുതല്‍ ഗ്രാമസഭകള്‍ തുടങ്ങുമെന്ന് ബിഡിഒ അറിയിച്ചു.
മലപ്പുറം: അടുത്തമാസം മുതല്‍ ഗ്യാസ് സബ്‌സിഡിയും ബാങ്ക് അക്കൗണ്ട് വഴിയാക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 7.23 ലക്ഷം ഗുണഭോക്താക്കള്‍ക്കും ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമാണ്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നവരില്‍ പകുതിയിലധികം പേരും ആധാര്‍ എടുത്തിട്ടുണ്ടെങ്കിലും ഗ്യാസ് ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ആധാര്‍ ഇല്ല. സമയബന്ധിതമായി ആധാറും ബാങ്ക് അക്കൗണ്ടും എടുക്കാനുള്ള സൗകര്യമൊരുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ആധാര്‍ കാര്‍ഡും അക്കൗണ്ടുമുള്ളവര്‍ അതത് ബാങ്കിന്റെ ശാഖകളിലെത്തി ഇവ രണ്ടും നല്‍കണം. പിന്നീട് ഗ്യാസ് ഏജന്‍സിയില്‍ ആധാര്‍നമ്പര്‍ നല്‍കണം. … Continue reading "ആധാര്‍ : നഗരസഭകളില്‍ പ്രത്യേകം ക്യാമ്പുകള്‍"
ആനമങ്ങാട്: ആനമങ്ങാട് പാറലിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ് ബാലിക ഉള്‍പ്പെടെ അഞ്ചുപേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിനു കുത്തേറ്റ കരിക്കുംപുറത്ത് ഫിറോസ്ബാബു(27), കരിക്കുംപുറത്ത് അലവി(45), കരിക്കുംപുറത്ത് ജാഫര്‍(32), കടന്നമണ്ണില്‍ മുഹമ്മദ് സ്വാലിഹ്(42) എന്നിവരെയും പതിമൂന്നുകാരിയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാറല്‍ സ്വദേശികളായ മുസ്തഫ, യാസര്‍, ഹിളര്‍, സാലിം, ഷമീര്‍, അബ്ദുല്‍ കരീം, ഷംസുദ്ദീന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനമങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയില്‍ പാറലില്‍ പൊലീസിന്റെ … Continue reading "ആനമങ്ങാട് സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു"

LIVE NEWS - ONLINE

 • 1
  13 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  16 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  17 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  17 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  17 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  17 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  17 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  17 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  19 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും