Tuesday, May 26th, 2020

മലപ്പുറം: കഞ്ചാവ് വിതരണശൃംഖലയിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിയത്തെ അഫ്‌നാസ് (25), മുഹമ്മദ് ഷമീര്‍ (25), മുണ്ടിയങ്കാവിലെ എന്‍. ജാഫര്‍ (25), ചാലിയം പാണ്ടികശാല സജാദ് (24), പറമ്പില്‍പീടികയിലെ ജംഷീര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന വലിയ ശൃഖംലയിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

READ MORE
മലപ്പുറം: പോലീസ്‌സ്‌റ്റേഷനില്‍ എ.എസ്.ഐയുടെ കൈയില്‍നിന്ന് അബദ്ധത്തില്‍ പൊട്ടിയ തോക്കിലെ വെടിയുണ്ട വയോധികന്റെ മുണ്ട് തുളച്ച് കടന്നുപോയി. സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയതായിരുന്നു വയോധികന്‍. വെടിയുണ്ട ദേഹത്ത് കൊള്ളാതെയാണ് പോയത്. സ്‌റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് മറ്റൊരു വനിതാപോലീസിന് തോക്ക് കൈമാറിയിരുന്നു. തോക്ക് പരിശോധിക്കാനായി ജി.ഡി. ഗ്രേഡ് എ.എസ്.ഐ വാങ്ങി. ബാരല്‍ ക്രമീകരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വയോധികന്റെ മുണ്ടിലൂടെ കടന്നുപോയ വെടിയുണ്ട സ്‌റ്റേഷന്റെ തറയില്‍ പതിച്ചു. പുതിയ മുണ്ട് വാങ്ങി നല്‍കിയാണ് പോലീസ് വയോധികനെ യാത്രയാക്കിയത്.
  എടപ്പാള്‍ : കവര്‍ച്ചക്കായി ചുമര്‍ തുരക്കുന്നതിനിടെ രണ്ടംഗ സംഘം പിടിയില്‍. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ നൂര്‍ ജ്വല്ലറിയില്‍ കവര്‍ച്ചനടത്താനുള്ള ശ്രമത്തിനിടെയാണ് കണ്ടനകം കൊട്ടരപ്പാട്ട് അജീഷ് (23), കണ്ടനകം വട്ടപ്പറമ്പില്‍ പ്രബീഷ് (22) എന്നിവര്‍ പിടിയിലായത്. മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിക്ക് തൊട്ടടുത്ത ബുക്ക് സ്റ്റാള്‍ ഗോഡൗണിന്റെ ചുമരാണ് സംഘം തുരക്കാന്‍ ശ്രമിച്ചത്. ഈ ചുമര്‍ തുരന്ന് അകത്തുകടന്നാല്‍ ജ്വല്ലറിയുടെ മുകള്‍നിലയിലേക്ക് എത്താനാകും. പിന്നീട് കോണ്‍ക്രീറ്റ് പൊട്ടിച്ച് അകത്തുകടക്കാനായിരുന്നു പദ്ധതി. ഇന്നലെ പുലര്‍ച്ചെ രണ്ടിന് പട്രോളിങ് നടത്തുകയായിരുന്ന ചങ്ങരംകുളം എസ്‌ഐ ടി. മനോഹരന്‍, എസ്‌ഐ … Continue reading "കവര്‍ച്ചക്കായി ചുമര്‍ തുരക്കവെ രണ്ടംഗ സംഘം പിടിയില്‍"
മലപ്പുറം: അരക്ക് താഴെ ശേഷയില്ലാത്ത, പരസഹായ മില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത ജില്ലയിലെ 100 പേര്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന മുചക്ര സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം നാളെ ഉച്ചക്ക് ശേഷം രണ്ട് മണിക്ക് താജ് ഓഡിറ്റോറിയത്തില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും. 201213, 2013 14 എന്നീ രണ്ട് വര്‍ഷങ്ങളിലായി മുക്കാല്‍ കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പ്രോജക്ടില്‍ ആദ്യ വര്‍ഷത്തില്‍ തെരഞ്ഞെടുത്ത് മുന്‍കൂട്ടി വിവരം അറിയിച്ച 50 പേര്‍ക്കാണ് നാളെ … Continue reading "മുച്ചക്ര സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം നാളെ"
മലപ്പുറം: കൃഷിയിടത്തില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടം വിലസുന്നു. ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് ആറാം ബ്ലോക്കില്‍ നിലമ്പൂര്‍ നായാടംപൊയില്‍ മലയോരപാതയിലാണു കാട്ടാനക്കൂട്ടം ജനജീവതത്തിനു ഭീഷണിയായിരിക്കുന്നത്. മൂവായിരം വനത്തോട് ചേര്‍ന്ന് സ്വകാര്യ ഭൂമിയില്‍ മൂന്ന് ആനകളും ഒരു കുട്ടിയും ഉള്‍പ്പെടെ നാല് ആനകളാണുള്ളത്. വ്യാഴാഴ്ച വന ദ്രുതകര്‍മ്മസേന ഡെപ്യൂട്ടി റെയ്ഞ്ചര്‍ ദിനേശ് ശങ്കറിന്റെ നേതൃത്വത്തില്‍ അഞ്ച് റൗണ്ട് റബ്ബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് സമീപത്തെ പന്തീരായിരം വനത്തിലേക്ക് കടന്ന ആനക്കൂട്ടം വെള്ളിയാഴ്ച രാവിലെ വീണ്ടും കൃഷിയിടത്തിലേക്ക് തിരിച്ചെത്തി. … Continue reading "കാട്ടാനക്കൂട്ടം ; നാട്ടുകാര്‍ ഭീതിയില്‍"
മലപ്പുറം: വിമാനത്താവളങ്ങള്‍ വഴി വര്‍ധിച്ചുവരുന്ന സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. സാമ്പത്തിക കുറ്റകൃത്യമെന്ന നിലയിലാണ് സ്വര്‍ണകള്ളക്കടത്ത് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ആറുമാസത്തിനിടെ നൂറു കിലോ സ്വര്‍ണം എയര്‍പോര്‍ട്ടുകളില്‍ പിടിക്കപ്പെട്ടു. ഇത്രയും സ്വര്‍ണം കേരളത്തില്‍ സ്വീകരിക്കുന്നത് ആരാണെന്നും അന്വേഷിക്കണം. കേരളത്തില്‍ ഇതിനായി വലിയ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണം രാജ്യദ്രോഹത്തിന് ഉപയോഗിക്കുന്നതിനാല്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കിട്ടപ്പാറ മേഖലയില്‍ ഇരുമ്പയിര് ഖനനത്തിന്് അനുമതി നല്‍കിയത് സിബിഐ അന്വേഷിക്കണമെന്നും … Continue reading "സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കണം : എം.ടി. രമേശ്"
തേഞ്ഞിപ്പലം: ഇടിമിന്നല്‍ നാശം വിതച്ച വീട്ടില്‍നിന്ന് ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചെന്ക്കലങ്ങാടി ചെനക്കല്‍ വീട്ടില്‍ ചാത്തങ്കുളങ്ങര പുരുഷോത്തമന്റെ വീടിന്റെ ഭിത്തിക്കും ജനലിനും മറ്റുമാണ് മിന്നലില്‍ നാശം. ജനല്‍ കട്ടിള പൊട്ടിച്ചിതറിയ നിലയിലാണ്. ജനലിന്റെ മീതെയുള്ള ലിന്‍ഡല്‍ പൊട്ടി കോണ്‍ക്രീറ്റ് അടര്‍ന്നു. ജനല്‍ ചില്ലും പൊട്ടി വീണു. ചുമരിനും തറയ്ക്കും വിള്ളലുണ്ട്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളും നശിച്ചു. കാറിന്റെ ബാറ്ററി ഷോര്‍ട്ട് ആയി.
മലപ്പുറം: കലോല്‍സവവേദി പരിസരത്ത് കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. പുറത്തൂര്‍ സ്വദേശി അബ്ദുള്‍ നാസറിനെ (32) എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തിരൂര്‍ ഉപജില്ലാ കലോല്‍സവം നടക്കുന്ന ആലത്തിയൂരിലെ സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് മദ്യവും ലഹരിമരുന്നുകളും വിതരണം ചെയ്യുന്ന സംഘങ്ങളെക്കുറിച്ച് അധികൃതര്‍ക്കു പരാതി ലഭിച്ചിരുന്നു. ഇന്നലെ വേഷം മാറി എത്തിയ എക്‌സൈസ് അധികൃതര്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സ്‌കൂളിലേക്കു വരുംവഴിയുള്ള പാലത്തിനു സമീപത്തായി കഞ്ചാവു വില്‍ക്കുന്നതിനിടെയാണ് നാസര്‍ പിടിയിലായത്. അതേസമയം, ചാരായവുമായി … Continue reading "കഞ്ചാവുമായി പിടിയില്‍"

LIVE NEWS - ONLINE

 • 1
  16 hours ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  19 hours ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  21 hours ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  22 hours ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  1 day ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  1 day ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  1 day ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  1 day ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  2 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്