Wednesday, January 29th, 2020

മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് കാഞ്ഞിരംപാറ യൂസഫിന്റെ മരണത്തില്‍ ഒരാളെ പോലീസ് അറസ്റ്റ്‌ചെയ്തു. ചെറുമിറ്റിക്കോട് സ്വദേശി പുതിയറ മൊയ്തീന്‍ (കുഞ്ഞൂട്ടി-52) ആണ് അറസ്റ്റിലായത്. ഇയാള്‍ പാട്ടത്തിന് കൃഷിചെയ്യുന്ന സ്ഥലത്താണ് യൂസഫ് മരണപ്പെട്ടത്. മൊയ്തീന്‍ കുറെ വര്‍ഷങ്ങളായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിചെയ്യുന്നയാളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സമീപപ്രദേശത്ത് കൃഷിയില്‍ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് തന്റെ കൃഷിക്കുചുറ്റും കമ്പിവേലി ഇട്ടിരുന്നു. അല്‍പ്പം ദൂരെക്കൂടി പോകുന്ന വൈദ്യുതിലൈനില്‍ കമ്പി കൊളുത്തിയിട്ട് ഇന്‍സുലേഷനുള്ള വയറിലേക്ക് കണക്ഷന്‍ കൊടുത്ത് കൃഷിയിടത്തിന് ചുറ്റുമുള്ള കമ്പിവേലിയിലേക്ക് വൈദ്യുതി … Continue reading "മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവിന്റെ മരണം; കര്‍ഷകന്‍ അറസ്റ്റില്‍"

READ MORE
മലപ്പുറം: വിദ്യാര്‍ഥിനിയെ ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയ ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മൂത്തേടം കാറ്റാടിയിലെ മുണ്ടക്കാപറമ്പില്‍ മുഹമ്മദി (43)നെയാണ് എടക്കര എസ്‌ഐ പി. ജ്യോതീന്ദ്രകുമാര്‍ അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ പ്രവേശത്തിന് അപേക്ഷ നല്‍കി തിരിച്ച് പോകുന്നതിന് ബസ് കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ഥിനി. ഇതിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്ക് കയറാന്‍ യുവാവ് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി ഒഴിഞ്ഞുമാറി. തുടര്‍ന്നും ശല്യപ്പെടുത്തിയപ്പോള്‍ ടൗണിലെ ചുമട്ട് തൊഴിലാളികളെ വിവരമറിയിച്ചു. നാട്ടുകാര്‍ പിടികൂടിയ യുവാവിനെ എടക്കര പോലീസിനു കൈമാറുകയായിരുന്നു.
മലപ്പുറം: കെ എസ് ആര്‍ ടി സി മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ഊട്ടി സര്‍വീസ് ഇടയ്ക്കിടെ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന പഴയ ബസിനുപകരം പുതിയ ബസ് നല്‍കുന്ന കാര്യം സജീവ പരിഗണനയിലാണ്. കോര്‍പ്പറേഷന് പുതിയ ബസ്സുകള്‍ കിട്ടുന്ന മുറ്ക്ക് ഇത് സാധ്യമാകുമെന്നും മന്ത്രി ഉറപ്പു നല്‍കി. പി.ഉബൈദുള്ള എം.എല്‍.എ.ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മലപ്പുറം: ചോക്കാട് നാല്‍പത് സെന്റ് ആദിവാസി കോളനിയില്‍ വീണ്ടും പുലിയിറങ്ങി. പാട്ടക്കരിമ്പ് പാലന്‍, സി.വിജയന്‍ എന്നിവരുടെ ആടുകളെ പുലിപിടിച്ചു. കഴിഞ്ഞമാസവും കോളനിയില്‍ പുലിയിറങ്ങിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ വളര്‍ത്തുനായ, ആട്, പശു എന്നിവ ഉള്‍പ്പെടെ 10ല്‍ ഏറെ മൃഗങ്ങളെ പുലി പിടിച്ചിട്ടുണ്ട്. ആടുകളെ പിടിച്ചത് പുലിയാണെന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സി.അജയന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.ബി.ശശികുമാര്‍, കെ.ശരത്ബാബു, എം.നൗഷാദ്, ടി.മനോഹരന്‍ എന്നിവര്‍ കോളനിയില്‍ സുരക്ഷാനടപടികള്‍ ഒരുക്കിയിട്ടുണ്ട്.
      മലപ്പുറം: മാതൃകാപദ്ധതിയുമായി മലപ്പുറം ആര്‍ ടി ഓഫീസ്. ശ്രദ്ധേയമാവുന്നു. സ്വകാര്യവാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പുതിയ പദ്ധതിയാണ് മലപ്പുറം ആര്‍ടിഒ ഓഫസിനെ ശ്രദ്ധേയമാക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആര്‍.സി ബുക്ക് ലഭിക്കുന്നതിന് മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥക്ക് പരിഹാരമാകുന്ന പദ്ധതിയാണ് ആര്‍ ടി ഒ എം.പി. അജിത് കുമാര്‍ പ്രാവര്‍ത്തികമാക്കിയത്. മലപ്പുറംജില്ലയിലെ മിക്ക ആര്‍.ടി ഓഫീസുകളിലും ഇപ്പോള്‍ത്തന്നെ വൈകീട്ട് അഞ്ചുമണിക്കുള്ളില്‍ ഉടമക്ക് ആര്‍ സിബുക്ക് നല്‍കുന്നുണ്ട്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഈ സംവിധാനമെന്ന് ആര്‍ … Continue reading "മലപ്പുറം ആര്‍ടി ഓഫീസിന്റെ മാതൃകാപദ്ധതി ശ്രദ്ധേയമാവുന്നു"
      മലപ്പുറം: വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സ്‌കൂളുകളില്‍ പ്രത്യേക ബോധവത്കരണം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും മനുഷ്യക്കടത്തും തടയുന്നതിന് പഞ്ചായത്ത്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം സക്രിയമാക്കും. മാസത്തിലൊരിക്കല്‍ സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്ങും മോചിപ്പിക്കാന്‍ നടപടികളും സ്വീകരിക്കും. സര്‍ക്കാര്‍ സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ഇതിന് ഉപയോഗിക്കും. എക്‌സൈസ് പോലീസ് എന്നിവയുടെ … Continue reading "വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്"
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 699 ഗ്രാം സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യയുടെ ദോഹ-കോഴിക്കോട് വിമാനത്തിലെത്തിയ കൊടുവള്ളി വലിയപറമ്പ് വെലിയാട്ടുപൊയില്‍ മുഹമ്മദ് മന്‍സൂറിന്റെ (32) ബാഗേജില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. 24 കഷ്ണങ്ങളാക്കി എമര്‍ജന്‍സി വിളക്കിന്റെ ബാറ്ററികള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കയായിരുന്നു സ്വര്‍ണം. എക്‌സ്‌റേ പരിശോധനയിലൂടെയാണ് സ്വര്‍ണമുണ്ടെന്ന് മനസ്സിലായത്. പിടിച്ച സ്വര്‍ണത്തിന് 20 ലക്ഷം രൂപ വിലവരും.
മലപ്പുറം: കാരപ്പുറം വനിതാ സഹകരണ ബാങ്കില്‍ കവര്‍ച്ചാശ്രമം നടത്തിയ കേസിലെ പ്രതിയെ എടക്കര പോലീസ് അറസ്റ്റുചെയ്തു. മൂത്തേടം വെള്ളാംപാടം ഇലവുനില്‍ക്കുന്നതില്‍ അരുണ്‍ (മണിക്കുട്ടന്‍28) ആണ് അറസ്റ്റിലായത്. ജൂണ്‍ ഒന്നിന് രാത്രിയിലാണ് കവര്‍ച്ചാശ്രമം നടന്നത്. ഡ്രൈവറായ അരുണ്‍ രാത്രി 10 മണിയോടെ മണല്‍ കടത്താന്‍ പോകുന്നതായി വീട്ടില്‍ പറഞ്ഞിരുന്നു. മോട്ടോര്‍ സൈക്കിളില്‍ കാരപ്പുറം ടൗണില്‍ എത്തി. തുടര്‍ന്ന് ടൗണിലെ ഇരുനില കെട്ടിടത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീണ്ടും വീട്ടിലെത്തി കമ്പിപ്പാര, കൈയില്‍ ധരിക്കുന്ന … Continue reading "ബാങ്കില്‍ കവര്‍ച്ചാശ്രമം; പ്രതി പിടിയില്‍"

LIVE NEWS - ONLINE

 • 1
  3 hours ago

  സൂപ്പര്‍ ഇന്ത്യ

 • 2
  3 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 3
  4 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 4
  5 hours ago

  തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

 • 5
  6 hours ago

  കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

 • 6
  7 hours ago

  ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

 • 7
  7 hours ago

  ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

 • 8
  7 hours ago

  യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

 • 9
  8 hours ago

  ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി