Wednesday, January 29th, 2020

താനൂര്‍ : ശക്തമായ കാറ്റിലും മഴയിലും താനൂരിലും പരിസരങ്ങളിലും വന്‍ നാശനഷ്ടം. താനൂര്‍ കിഴക്കേ മുക്കോലയില്‍ വന്‍തോതില്‍ വൃക്ഷങ്ങള്‍ കടപുഴകി. ശശിയുടെ ഉടമസ്ഥതയിലുളള അമ്പതോളം വാഴ പൂര്‍ണ്ണമായും നശിച്ചു. ആമിനമനാത്ത് അബ്ദുള്‍ഖാദറിന്റെ വെറ്റില കൃഷി പൂര്‍ണ്ണമായും നശിച്ചു. പാറപ്പുറത്ത് മൊയ്തുവിന്റെ 20 ഓളം വാഴകള്‍ നശിച്ചു. വേറെയും നിരവധി വൃക്ഷങ്ങള്‍ കടപുഴകി നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. താനൂര്‍ പഞ്ചായത്ത്, വില്ലേജ്, കൃഷി വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. വൈദ്യുതി കമ്പികള്‍ പൊട്ടിവീണും മറ്റും … Continue reading "എടപ്പാളിലും താനൂരിലും ചുഴലിക്കാറ്റ് ; കനത്ത നാശനഷ്ടം"

READ MORE
മലപ്പുറം: രണ്ടാനച്ഛന്റെ ക്രൂരമായ മര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ഒന്നരവയസുകാരി ഫിദഫാത്തിമയുടെ മുഴുവന്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എം കെ മുനീര്‍ . പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഫിദ ഫാത്തിമയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയുടെ അസുഖം ഭേദമായതിനുശേഷം കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം കുടുബ പശ്ചാത്തലത്തിലുള്ള കുട്ടികളെ കണ്ടെത്തി പീഢനം നടക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കാന്‍ പഞ്ചായത്ത് അംഗങ്ങളുടെ സഹകരണത്തോടെ സംവിധാനമൊരുക്കും.  
പെരിന്തല്‍മണ്ണ : മോഷണക്കേസിലെ പ്രതിയായ തിരുവനന്തപുരം നെടുമങ്ങാട് കല്ലറ സ്വദേശി കളിയില്‍ നിസാമുദ്ദിന്‍ (30) നെ പെരിന്തല്‍മണ്ണ എസ്‌ഐ ടി ജോഷിയും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞ ജൂണ്‍ 13ന് പുലര്‍ച്ചെ ലോകകപ്പ് ഫുട്ബാള്‍ മത്സരം നടക്കുന്ന സമയത്ത് പൂപ്പലത്തു നിന്നും മോഷണം പോയ മോട്ടോര്‍ സൈക്കിളിനെ കുറിച്ചുളള അന്വേഷണത്തിനൊടുവിലാണ് കരുളായിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. കഴിഞ്ഞ് മേയ് 30നാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇയാള്‍ പുറത്തിറങ്ങയിത്.
മലപ്പുറം: നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രാരംഭവാദം കേള്‍ക്കുന്നത് മഞ്ചേരി ഒന്നാം അതിവേഗകോടതി 31 ലേക്ക് മാറ്റി. രാധയുടെ മൃതദേഹം പൊങ്ങുന്നതിന്റെ കാമറ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിയത്. ദൃശ്യങ്ങളുടെ പകര്‍പ്പ് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പ്രതിഭാഗത്തിന് ലഭിച്ചിട്ടില്ല. അത് ലഭ്യമാക്കാമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.ജി. മാത്യു അറിയിച്ചു. തുടര്‍ന്നാണ് വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് മാറ്റിവച്ചത്. ജഡ്ജി പി.എസ്. ശശികുമാര്‍ മുമ്പാകെയാണ് വിചാരണ നടപടികള്‍ നടക്കുന്നത്. പ്രതികളായ ബിജു, ഷംസുദ്ദീന്‍ എന്നിവരെ … Continue reading "നിലമ്പൂര്‍ രാധ വധം; പ്രാരംഭവാദം 31 ലേക്ക് മാറ്റി"
  മലപ്പുറം: തിരൂര്‍ പടിഞ്ഞാറേക്കരയില്‍ നിന്നു പൊന്നാനിയിലേക്കു വരികയായിരുന്ന ജങ്കാര്‍ നിയന്ത്രണം വിട്ടു കടലിലേക്കൊഴുകി. യാത്രക്കാരും വാഹനങ്ങളും നിറഞ്ഞ ജങ്കാര്‍ കടലിലേക്കു കിലോമീറ്ററുകള്‍ ഒഴുകിപ്പോയെങ്കിലും മീന്‍പിടിത്ത ബോട്ടുകള്‍ രക്ഷിച്ചു കരക്കടുപ്പിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്. ഒഴുക്ക് ശക്തമായ ഭാരതപ്പുഴയിലൂടെ വരുമ്പോഴാണ് അഴിമുഖത്തുവച്ച് ജങ്കാറിന്റെ എന്‍ജിന്‍ ഓഫായിപ്പോയത്. ശക്തമായ ഒഴുക്കില്‍പ്പെട്ട ജങ്കാര്‍ ഏഴു കിലോമീറ്റര്‍ ദൂരത്തോളം അറബിക്കടലിലേക്കു പോയെന്നു മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. ചങ്ങാടങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ തട്ടിക്കൂട്ട് ജങ്കാറാണ് ഇവിടെ സര്‍വീസിന് ഉപയോഗിച്ചിരുന്നത്. ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ ജങ്കാറില്‍ പതിവു തിരക്കുണ്ടായിരുന്നില്ല. … Continue reading "കടലിലേക്കൊഴുകിയ ജങ്കാര്‍ കരക്കടുപ്പിച്ചു"
മലപ്പുറം : ഏക മകള്‍ ചായ ചെമ്പില്‍ വീണ മരിച്ചു. കാവനൂര്‍ തവരാപ്പറമ്പ് പാലക്കാപ്പറമ്പ് ഷരീഫ്‌റിസാന ദമ്പതികളുടെ ഏക മകള്‍ ഒന്നര വയസുകാരിയായ നിദഫാത്തിമയാണ് മരിച്ചത്. നോമ്പുതുറക്കായി വെച്ച ചായ ചെമ്പില്‍ വീണു മരിച്ചക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് റിസാനയുടെ പുല്‍പ്പറ്റ സ്രാമ്പിക്കലുള്ള ബന്ധുവീട്ടിലായിരുന്നു സംഭവം. ചൂടുള്ള ചായ നിറച്ചുവച്ച ചെമ്പിനടുത്തേക്ക് എത്തിയ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലയോടെ മരിക്കുകയായിരുന്നു. പിതാവ് ഷരീഫ് ഗള്‍ഫിലാണ്.
    മലപ്പുറം: താനൂരില്‍ നിന്നു മീന്‍പിടിക്കാന്‍ പോയ വള്ളം മറിഞ്ഞു കാണാതായ ആളെ കണ്ടെത്തി. ആണ്ടിപ്പാട് യൂസഫിന്റെ മൃതദേഹമാണ് ഇന്നു രാവിലെ ആഴക്കടലില്‍ കണ്ടെത്തിയത്. കൂട്ടായി സ്വദേശിയായ യൂസഫ് താനൂരില്‍ സ്ഥിരതാമസമാക്കിയതാണ്. ജുബൈരിയയാണ് ഭാര്യ. മൂന്നുമാസംപ്രായമുള്ള ഒരു പെണ്‍കുഞ്ഞുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും യൂസഫിനായി കടലില്‍ തെരച്ചില്‍ നടത്തിയിരുന്നു. തോണി അപകടത്തില്‍ മരിച്ച ആലപ്പുഴ സ്വദേശി ബെന്നിയുടെ മൃതദേഹം ശനിയാഴ്ച തന്നെ കണ്ടെത്തിയിരുന്നു.  
  മലപ്പുറം : പൈതൃക തോട്ടത്തിലെ 105 വര്‍ഷം പ്രായമായ തേക്കുമരം കടപുഴകി. നെടുങ്കയം 1909 തോട്ടത്തിലെ തേക്കാണ് ശനിയാഴ്ച കാറ്റില്‍ നിലംപൊത്തിയത്. ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ഈ തോട്ടം നട്ടുപിടിപ്പിച്ചത്. മുറിക്കാതെ നിലനിര്‍ത്തിയ തോട്ടത്തിലെ തേക്കുകള്‍ കാറ്റിലും ഉണങ്ങിയും നിലംപൊത്തിയാല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ലേലത്തില്‍ വെക്കുകയാണ് പതിവ്.

LIVE NEWS - ONLINE

 • 1
  3 hours ago

  സൂപ്പര്‍ ഇന്ത്യ

 • 2
  3 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 3
  4 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 4
  5 hours ago

  തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

 • 5
  7 hours ago

  കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

 • 6
  7 hours ago

  ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

 • 7
  7 hours ago

  ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

 • 8
  8 hours ago

  യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

 • 9
  8 hours ago

  ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി