Sunday, May 31st, 2020

    കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ്‌ക്ക് കേന്ദ്രസേനയെ നിയോഗിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.ഐ.എസ്.എഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെ സംസ്ഥാനം സുപ്രീം കോടതിയില്‍ എതിര്‍ക്കും. വിഴിഞ്ഞം തുറമുഖത്തിന് ടെന്‍ഡര്‍ ലഭിക്കാത്തത് അപ്രതീക്ഷിതമാണ്. സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യ.മന്ത്രി.

READ MORE
      കൊച്ചി : കോതമംഗലം ടൗണില്‍ കോഴിപ്പിള്ളി മലയിന്‍കീഴ് ബൈപ്പാസ് റോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തട്ടുകടക്ക് തീവെെച്ചന്ന് സംശയം. സംഭവം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനു ശേഷമെന്ന് പ്രദേശവാസികള്‍ പറയുന്നു. ബൈപ്പാസ് റോഡിലെ ഫഌറ്റിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകളുടെ ടയര്‍ കുത്തിക്കീറി നശിപ്പിച്ചു. സമീപത്തെ തട്ടുകടക്ക് തീവച്ച് നശിപ്പിക്കുകയും ഇതേ റോഡിലെ തന്നെ ഫ്രൂട്ട്‌സ് കടയിലെ സാധനങ്ങള്‍ റോഡിലേക്കെടുത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. കുറ്റവാളികളെന്ന് സംശയിക്കുന്ന രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികെള പോലീസ് പിടികൂടുകയും ചെയ്തു. … Continue reading "സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തട്ടുകടക്ക് തീവെെച്ചന്ന് സംശയം"
      കൊച്ചി : മാമലക്കണ്ടം എളബ്ലാശേരിയില്‍ വീട്ടിനുള്ളില്‍ കയറിക്കൂടിയ രാജ വെമ്പാലയെ പിടികൂടി. വാഴയില്‍ രാജന്റെ വീടിന്റെ അടുക്കളയിലെ സ്ലാബിനടിയില്‍ നിന്നാണ് രാജ വെമ്പാലയെ കണ്ടെത്തിയത്. ഉദ്ദേശം പന്ത്രണ്ട് അടി നീളമുണ്ട്. വനം വകുപ്പ് അധികൃതരെ വിവരം അറിയച്ചതിനെതുടര്‍ന്ന് അവരെത്തി രാജവെമ്പാലയെ പിടികൂടി കാട്ടിനുള്ളിലേക്ക് കെണ്ട്‌വിടുകയായിരുന്നു.
    കൊച്ചി: കളമശേരിയില്‍ തമിഴ് യുവതിയെ ജോലിക്കു വിളിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍നാലുപേരെ അറസ്റ്റ്‌ചെയ്തു. അതുല്‍, അനീഷ്, മനോജ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ നാലരപ്പവന്റെ ആഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ യുവതിയെ ഓട്ടോറിക്ഷയില്‍ വിളിച്ചുകൊണ്ടുപോയി സൈബര്‍ സിറ്റിയുടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ചാണ് മാനഭംഗപ്പെടുത്തിയത്. നാലരപ്പവന്‍ ആഭരണങ്ങളും മൊബൈല്‍ ഫോണും തട്ടിയെടുത്തു. മൊബൈല്‍ ഫോണില്‍ യുവതിയുടെ നഗ്നചിത്രങ്ങളെടുത്ത സംഘം സംഭവം പുറത്തറിഞ്ഞാല്‍ ചിത്രങ്ങള്‍ … Continue reading "കളമശ്ശേരി മാനഭംഗം ; നാലുപര്‍ അറസ്റ്റില്‍"
  കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. രണ്ടാഴ്ച്ക്കകം കേസിന്റെ സ്ഥിതി അറിയിക്കാനാണ് നിര്‍ദ്ദേശം. അതേസമയം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 34 കേസുകളിലെ ഒട്ടുമിക്കതിലും കുറ്റപത്രം സമര്‍പ്പിച്ചതായി അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി പറഞ്ഞു. സോളാര്‍ കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷനും തെളിവെടുപ്പ് തുടരുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ ഒന്നും രണ്ടും പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അവദിക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് ഹൈക്കോടതിയെ സമീപിച്ചത്. ബ്ലസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല, വന്‍തോതില്‍ വില്‍പന നടത്തുകയും സ്വത്ത് സമ്പാദിക്കുകയും ചെയ്തതായി പോലീസ് ഹര്‍ജിയില്‍ പറയുന്നു. ഇവര്‍ക്കു കൊക്കെയ്ന്‍ നല്‍കിയെന്നു പറയുന്ന ഫ്രാങ്കോ സാങ്കല്‍പിക കഥാപാത്രമാണെന്നും അതിനാല്‍ യഥാര്‍ഥ ഉറവിടം … Continue reading "കൊക്കെയ്ന്‍ കേസ്; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം"
    കൊച്ചി: ബൈക്കിനു പിന്നില്‍ ലോറിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ഇന്നലെ രാത്രി 12 നായായിരുന്നു അപകടം. തൃശൂര്‍ സ്വദേശികളായ റജിന്‍ (22), അജയന്‍ (20) എന്നിവരാണ് മരിച്ചത്. ആലുവ-മൂന്നാര്‍ റൂട്ടില്‍ പുത്തുകുഴി ഷാപ്പിന് സമീപമുള്ള വളവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.
      കൊച്ചി: എംഡിഎംകെ നേതാവ് വൈക്കോ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ഇടുക്കിയിലെ കണികാ പരീക്ഷണത്തിനെതിരേ യോജിച്ചുള്ള പ്രക്ഷോഭത്തിന് പിന്തുണ തേടിയാണ് വൈക്കോ എത്തിയത്. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. വിഷയത്തില്‍ പിന്തുണ തേടി വൈക്കോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

LIVE NEWS - ONLINE

 • 1
  3 hours ago

  സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

 • 2
  11 hours ago

  കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

 • 3
  12 hours ago

  കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

 • 4
  13 hours ago

  കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

 • 5
  1 day ago

  സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

 • 6
  1 day ago

  സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

 • 7
  1 day ago

  രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

 • 8
  2 days ago

  കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

 • 9
  2 days ago

  WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌