Wednesday, December 11th, 2019

    കൊച്ചി: പാചകവാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയിലാണ് മൂന്നര രൂപ വര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികള്‍ വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതാണ് വിലവര്‍ധനക്ക് കാരണം. നേരത്തെ വിതരണക്കാര്‍ക്ക് സിലിണ്ടര്‍ ഒന്നിന് 40 രൂപയായിരുന്നു കമ്മീഷന്‍. ഇപ്പോള്‍ ഇത് 43.50 രൂപയായി വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് എറണാകുളത്ത് 443.50 രൂപയും കോഴിക്കോട്ട് 444 രൂപയുമാണ് സബ്‌സിഡി സിലിണ്ടറിന്റെ വില. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറുകളെ വിലവര്‍ധനവ് ബാധിക്കില്ല. സാധാരണ ഗതിയില്‍ … Continue reading "പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു"

READ MORE
      കൊച്ചി: ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ പീഡനക്കേസിലാണ് ജാമ്യം. മറ്റ് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചതിനാല്‍ ജയചന്ദ്രന് ഉടന്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കുമെന്നാണ് സൂചന.
      കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണ പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. രാവിലെ ഏഴിനു നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി ആലുവ മുതല്‍ എംജി റോഡുവരെയുള്ള മെട്രോ നിര്‍മാണ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ആലുവയിലെ പുളിഞ്ചുവടിലെയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്കു സമീപം സ്റ്റേഷന്‍ നിര്‍മാണസ്ഥലത്തെയും നിര്‍മാണപുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ബെന്നി ബെഹന്നാന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് … Continue reading "മെട്രോ റെയില്‍ നിര്‍മാണ പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിച്ചു"
കൊച്ചി: ആലുവ-മൂന്നാര്‍ ദേശസാത്കൃത റോഡില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ആലുവ പമ്പ് കവലയില്‍ ബസ് സ്‌റ്റോപ്പിനു സമീപത്തെ റോഡാണ് 25 അടി താഴേക്ക് ഇടിഞ്ഞുവീണത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ വഴിയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളി നീക്കിയതിനാല്‍ അപകടത്തില്‍പ്പെട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോണ്‍ക്രീറ്റ് കട്ട വിരിച്ച ഭാഗവും ടാര്‍ റോഡും ചേര്‍ന്ന് വരുന്ന ഭാഗമാണ് താഴേക്ക് പോയത്. പത്ത് മീറ്ററോളം നീളത്തില്‍ മണ്ണ് ഇടിഞ്ഞു. റോഡിന്റെ വശം … Continue reading "കനത്ത മഴ ; മണ്ണിടിഞ്ഞു"
        എറണാകുളം: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പ്രസവ വേദന അനുഭവപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനിയായ യുവതി റോഡരികില്‍ പ്രസവിച്ചു. ബംഗാള്‍ സ്വദേശിയായ കമലേഷ്‌കുമാറിന്റെ ഭാര്യ ജുറ എന്ന ഇരുപത്തിയൊന്നുകാരിയാണ് പുലര്‍ച്ചെ റോഡിലൂടെ നടന്നു പോകുന്നതിനിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റിനു മുന്‍വശമുള്ള റോഡില്‍ ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു പ്രസവം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ആരോഗ്യവകുപ്പ് ജീവനക്കാരും ചേര്‍ന്ന് ഉടനെ ഇവരെ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവതിയും കുഞ്ഞും ആലുവ … Continue reading "ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അന്യ സംസ്ഥാനക്കാരി റോഡില്‍ പ്രസവിച്ചു"
        കൊച്ചി: കാര്‍ഷികാവാശ്യത്തിനെടുത്ത കണക്ഷന്‍ വീട്ടാവശ്യത്തിന് ഉപയോഗിച്ചതിന് മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫക്ക് കെഎസ്ഇബിയുടെ അന്റി തെഫ്റ്റ് സ്‌ക്വാഡ് പിഴ ചുമത്തി. കൂടാതെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ മാടപ്പള്ളിയിലുള്ള മുസ്തഫയുടെ വീട്ടിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്. കെഎസ്ഇബിയുടെ ചീഫ് വിജിലന്‍സ് ഓഫീസറായി ഋഷിരാജ് സിംഗ് ചുമതലയെടുത്തതിനുശേഷം നിരവധി വൈദ്യുതി മോഷണങ്ങളാണ് കണ്ടെത്തിയത്.
നെടുമ്പാശേരി: പാസ്‌പോര്‍ട്ടില്‍ എക്‌സ്പയറി തീയതി തിരുത്തിയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി നസറുദീനെയാണ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച്് അറസ്റ്റ് ചെയ്തതത്. ഗള്‍ഫില്‍ നിന്നാണ് ഇയാള്‍ ഇവിടെ വന്നിറങ്ങിയത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.  
        കൊച്ചി: കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ കഌസ് പെര്‍മിറ്റ് അനുവദിച്ചത് എത്രയും വേഗം പിന്‍വലിക്കണമെന്ന് ഹൈക്കോടതി. നവംബര്‍ പതിനഞ്ചിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കാം. കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനത്തിന് അനുസരിച്ച് സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് അനുവദിച്ച ഉത്തരവ് പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. … Continue reading "സ്വകാര്യ ബസുകളുടെ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് പിന്‍വലിക്കണം: കോടതി"

LIVE NEWS - ONLINE

 • 1
  13 hours ago

  ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

 • 2
  15 hours ago

  ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

 • 3
  15 hours ago

  പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

 • 4
  15 hours ago

  കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

 • 5
  15 hours ago

  കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

 • 6
  16 hours ago

  ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

 • 7
  16 hours ago

  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

 • 8
  16 hours ago

  ലഹരിമരുന്നുമയി പിടിയില്‍

 • 9
  16 hours ago

  ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു