Saturday, May 30th, 2020

          കാസര്‍കോട്: പത്രലേഖകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ബി.ജെ.പി. നേതാവിന് രണ്ടു വര്‍ഷം തടവ്. മടിക്കേരി ജില്ലാ പ്രസിഡണ്ട് സുജ കുശലപ്പയെയാണ് ജൂനിയര്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ജഡ്ജി അന്നപൂര്‍ണേശ്വരി ശിക്ഷിച്ചത്. ഒരു കന്നട പത്രത്തിന്റെ സീനിയര്‍ റിപോര്‍ട്ടറുടെ പരാതിയിലാണ് ശിക്ഷ. സുജ കുശലപ്പയുടെ നേതൃത്വത്തിലുള്ള അക്രമസക്രമ സമിതിയുടെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കന്നട പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പേരിലാണ് കുശലപ്പ ലേഖകനെ ഭീഷണിപ്പെടുത്തിയതും അസഭ്യമായി സംസാരിച്ചതുമെന്നാണ് കേസ്. … Continue reading "പത്രലേഖകന് വധ ഭീഷണി; ബിജെപി നേതാവിന് രണ്ടു വര്‍ഷം തടവ്"

READ MORE
    കാസര്‍കോട്: കുമ്പള സുനാമി കോളനിയിലെ അഹ്മദിന്റെ മകന്‍ ഷാക്കിറി(20) നെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പ്രതികളും കര്‍ണാടക പുത്തൂരില്‍ പിടിയിലായി. ഇവരെ കാസര്‍കോട് അജ്ഞാത കേന്ദ്രത്തില്‍വെച്ച് പോലീസ് ചോദ്യംചെയ്തുവരികയാണ്. ആരിക്കാടിയിലെ ലോഗി സിദ്ദിഖ്(32), കുമ്പള ശാന്തിപ്പളത്തെ ബാസിത്ത്(24), കോയിപ്പാടിയിലെ ഫാറൂഖ്(28), ബദരിയ നഗറിലെ ഫയാസ്(24) എന്നിവരാണ് പിടിയിലായത്. ഡിവൈ എസ്പി ടിപി രഞ്ജിത്ത്, കുമ്പള സിഐ കെപി സുരേഷ് ബാബു, കുമ്പള എസ്‌ഐ രാജഗോപാല്‍, അഡീഷണല്‍ എസ്‌ഐമാരായ ഇ ജോണ്‍, സുരേന്ദ്രന്‍, ഡിവൈ എസ്പിയുടെ … Continue reading "ഷാക്കിര്‍ വധംക്കേസിലെ 4 പ്രതികളും പിടിയിലായി"
      കാസര്‍കോട്: ജില്ലാ പോലീസ് ചീഫായി ഡോ. ശ്രീനിവാസന്‍ ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പാറക്കട്ടയിലെ പോലീസ് ആസ്ഥാനത്താണ് എസ്പി ചുമതലയേറ്റത്. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറിപോകുന്ന ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഡോ. ശ്രീനിവാസന് ചുമതല കൈമാറി. പ്രധാനപെട്ട ഉന്നത ഉദ്യോഗസ്ഥരും എസ്പി ഓഫീസിലെ ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ചിക്ക് മംഗളൂര്‍ സ്വദേശിയായ ഡോ. ശ്രീനിവാസന്‍ നേരത്തെ തളിപ്പറമ്പില്‍ എ എസ് പിയായും കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ … Continue reading "കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസന്‍ ചുമതലയേറ്റു"
          കാസര്‍കോട്: കുമ്പള കെ.വി. നഗര്‍ സുനാമി കോളനിയിലെ ഷാക്കിറിന്റെ (20) കുത്തിക്കൊലപ്പെടുത്തിയ കേലില്‍ നാലു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. വധശ്രമക്കേസിലെ പ്രതിയായ ലോഗി സിദ്ദീഖ്, ഫാറൂഖ്, ഫയാസ്, ബാസിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികളില്‍ ചിലര്‍ പിടിയിലായതായി സൂചനയുണ്ട്. കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പാസിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഏതാനും ദിവസമായി ഇതിന്റെ പേരില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സംഭവം … Continue reading "ഷാക്കിറിന്റെ കൊല; നാലുപേര്‍ക്കെതിരെ കേസ്"
കാസര്‍കോട്: വില്‍പ്പനക്ക് കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ഉപ്പള പത്തോടിയിലെ ഇര്‍ഷാദ് (28), ഉപ്പള പച്ചിലംപാറയിലെ അബ്ദുള്ള (50) എന്നിവരെയാണ് മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. പി.വിജയനും സംഘവും അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടരക്കായിരുന്നു ഇവരെ പിടികൂടിയത്. ഉപ്പളയിലെ രണ്ടുസ്ഥലങ്ങളില്‍ വില്പന നടത്തവേയാണ് ഇവരെ അറസ്റ്റുചെയ്തത്.
      കാസര്‍കോട് : കഞ്ചാവുമായി രണ്ടു പേരെ മഞ്ചേശ്വരം പോലീസ് പിടികൂടി. ഉപ്പള പത്ത്വാടിയിലെ ബിലാല്‍ മന്‍സിലില്‍ ഇര്‍ഷാദി (30) നെ ഒരു കിലോ കഞ്ചാവുമായി ബൈക്കില്‍ പോകുമ്പോള്‍ വ്യാഴാഴ്ച രാത്രി ഉപ്പള ടൗണില്‍ വെച്ചാണ് മഞ്ചേശ്വരം എസ്.ഐ. പി.വിജയന്‍ അറസ്റ്റു ചെയ്തത്. ബന്തിയോട്ടെ അബ്ദുല്ല (35) യെ ബൈക്കില്‍ കഞ്ചാവുമായി പോകുമ്പോള്‍ ബന്തിയോട് വെച്ച് വ്യാഴാഴ്ച രാത്രി മഞ്ചേശ്വരം എസ്‌ഐ വി വിജയന്‍ അറസ്റ്റു ചെയ്തത്. പ്രതികളെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. … Continue reading "കഞ്ചാവുമായി രണ്ടു പേര്‍ പോലീസിന്റെ പിടിയില്‍"
        കാസര്‍കോട് : ബാളിഗെ അസീസ് കൊലക്കേസ്, സിപിഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറി ചിപ്പാര്‍ റസാഖ് വധശ്രമക്കേസ് എന്നിവയടക്കം ഏഴ് ക്രമിനല്‍ കേസുകളില്‍ പ്രതിയായ മഞ്ചേശ്വരം അഹ്മദ് റഈസിനെ (24) കാപ്പ കേസില്‍ മഞ്ചേശ്വരം എസ്‌ഐ പി പ്രമോദ് അറസ്റ്റുചെയ്തു. പൈവളിഗെ ടൗണില്‍വെച്ച് ഇന്നലെ രാത്രിയായിരുന്നു അഹ്മദ് റഈസിനെ അറസ്റ്റുചെയ്തത്. റഈസിനെതിരെ മഞ്ചേശ്വരം പോലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എസ്പി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ജില്ലാ കളക്ടറാണ് കാപ്പ കേസില്‍ അറസ്റ്റുചെയ്യാന്‍ … Continue reading "ഏഴ് ക്രമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍"
      കാസര്‍കോട്:  പണ്ഡിത തേജസ് എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് നാടിന്റെ വിട.  ഇന്നലെ വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളില്‍ നിന്ന് അദ്ദേഹത്തിന്റെ വസതി ലക്ഷ്യമാക്കി ജനങ്ങള്‍ ഒഴുകുകയായിരുന്നു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കൊതിച്ചെത്തിയ ജനസാഗരത്തെക്കൊണ്ട് തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ അദ്ദേഹത്തിന്റെ വസതിയും പരിസരവും വീര്‍പ്പ് മുട്ടി. ഇന്ന് രാവിലെ എട്ട് മണിക്ക് വസതിയിലും പിന്നീട് പള്ളിയിലും മയ്യിത്ത് നിസ്‌ക്കാരം നടന്നു. പല ഘട്ടങ്ങളിലായി നടന്ന … Continue reading "പണ്ഡിത തേജസ് എംഎ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് നാടിന്റെ വിട"

LIVE NEWS - ONLINE

 • 1
  1 hour ago

  സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

 • 2
  7 hours ago

  സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

 • 3
  8 hours ago

  രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

 • 4
  11 hours ago

  കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

 • 5
  11 hours ago

  WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

 • 6
  11 hours ago

  സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

 • 7
  5 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 8
  5 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 9
  5 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി