മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 47ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ ദുബായിയില്‍ നിന്നുള്ള ഗോഎയര്‍ വിമാനത്തിലെത്തിയ ചൊക്ലി സ്വദേശിനിയായ യുവതിയില്‍ നിന്ന് 949 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. യുവതിയെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചുവെച്ച സ്വര്‍ണം കണ്ടെത്തിയത്.
തലശ്ശേരി: കണ്ടെയ്ന്മെന്റ് സോണില്‍ സിപിഎം കുടുംബസംഗമം നടത്തിയത് വിവാദമായി. നഗരസഭാവാര്‍ഡ് കൗണ്‍സിലറുടെ പരാതിയില്‍ പൊലീസ് കുടുംബയോഗം നടത്താന്‍ സൗകര്യം ചെയ്തു കൊടുത്ത വീട്ടുകാര്‍ക്കെതിരെ കേസെടുത്തു. തലശ്ശേരി നഗരസഭയിലെ 35ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണിലാണ് രാഷ്ട്രീയ വിശദീകരണത്തിനായി കുടുംബയോഗം വിളിച്ചു ചേര്‍ന്നത്.ഈ വാര്‍ഡില്‍ പത്തിലധികം ആളുകള്‍ക്ക് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രോഗിയുള്ള വീടിന്റെ അടുത്ത് തന്നെ കുടുംബ സംഗമം നടത്തുകയായിരുന്നു.
കണ്ണൂര്‍: മാധ്യമ മേഖലയിലെ പുതിയതലമുറ സാന്നിധ്യമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചേര്‍ന്ന് പുതിയ അസോസിയേഷന് രൂപീകരിച്ചു. അസോസിയേഷന് ഓഫ് സൗത്ത് ഇന്ത്യന്‍ ഓണ്‍ലൈന്‍ മീഡിയ (എ എസ് ഐ ഒ എം) യുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായി സുവീഷ് ബാബു ഇരിട്ടിയേയും പ്രസിഡന്റായി അഡ്വ. കെ വി ശ്രീകുമാറിനെയും തിരഞ്ഞെടുത്തു. ട്രഷററായി കെ എം അബൂബക്കര്‍ ഹാജി, സെക്രട്ടറിമാരായി അബ്ദുള്‍ നാസര്‍, ജില്‍സ് വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായി അഡ്വ. ഹരീഷ്, സജി ജോസഫ്, ഉപദേശക സമിതി അംഗങ്ങളായി നസീം … Continue reading "ഓണ്‍ലൈന്‍ മാധ്യമ മേഖലയില്‍ പുതിയ സംഘടന രൂപീകരിച്ചു"
കണ്ണൂര്‍: കഞ്ചാവ് കടത്തിയ കേസില്‍ പ്രതികളെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്റ്് ചെയ്തു. കണ്ണൂരില്‍ ഇന്നലെയാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്. രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം വരുന്ന കഞ്ചാവ് സഹിതം രണ്ട് പേരെ അറസ്റ്റ് ചെയ്തത്. കണ്ണുര്‍ ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേത്യത്വത്തില്‍ വനിതാ സ്റ്റേഷന് എസ്എച്ച്ഒ ലീലാമ്മ ഫിലിപ്പ്, കണ്ട്രോംള് റൂം സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ നടത്തിയ … Continue reading "കണ്ണൂരില്‍ വന്‍ കഞ്ചാവ് കടത്ത്; രണ്ട് പ്രതികള്‍ റിമാന്‍ഡില്‍"
കൊച്ചി: എന്‍ഐഎ ജോര്‍ജിയയില്‍ നിന്നും കൊച്ചിയിലെത്തിച്ച് അറസ്റ്റു ചെയ്ത മുഹമ്മദ് പോളക്കാനി കനകമല ഭീകവാദക്കേസില്‍ 16 ആം പ്രതി. ഇയാള്‍ കള്ളപ്പേരിലാണ് ടെലിഗ്രാമിലൂടെ ഗൂഢാലോചനയില്‍ പങ്കാളിയായതെന്നാണ് സൂചന. ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ് മുഹമ്മദ് പോളക്കാനി ടെലഗ്രാമില്‍ നടന്ന രഹസ്യചര്‍ച്ചയില്‍ പങ്കെടുത്തത്. 2016 ഒക്ടോബര്‍ രണ്ടിന് കണ്ണൂര്‍ കനകമലയില്‍ ദേശവിരുദ്ധ താല്പര്യങ്ങളുമായി ഒത്തുചേര്‍ന്നു എന്നതാണ് പ്രധാന കേസ്.
കൊച്ചി: ഐഎഎസ് നേടുന്നതിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ തലശ്ശേരി മുന്‍ സബ് കലക്ടര്‍ ആസിഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റാണ് ആസിഫ് ഹാജരാക്കിയതെന്നാണ് സൂചന. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിനാണ് അന്വേഷണ ചുമതല. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ആസിഫിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തലശേരി: മാഹി സെന്റ് തെരേസ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ മാതാവിന്റെ തിരുനാള്‍ മഹോത്സവം ഒക്ടോബര്‍ 5 മുതല്‍ 22 വരെ നടക്കും. കൊവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമായിരിക്കും തിരുനാള്‍ ആഘോഷം. പാരിഷ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള തിരുനാള്‍ കമ്മിറ്റി ആണ് ആഘോഷത്തിന് നേതൃത്വം നല്‍കുക.