Wednesday, January 27th, 2021

കണ്ണൂര്‍ : ജോലിവാഗ്ദാനം ചെയ്ത് ആദിവാസി പെണ്‍കുട്ടിയെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട അംഗം പീഡിപ്പിച്ചെന്ന സംഭവം മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സിക്രട്ടറി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെയും കുടുംബത്തെയും കാണാതായതിലും ദുരൂഹതയുണ്ട്. വയനാട്ടില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ മൂന്ന് പേരെ ഔദ്യോഗിക വാഹനത്തിലാണ് റെയില്‍വെസ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നും ടീച്ചര്‍ പറഞ്ഞു. ഇവര്‍ എന്തിന് തിരുവനന്തപുരത്ത് എത്തിയെന്നും ഇവര്‍ക്ക് എന്ത് ജോലിയാണ് വാഗ്ദാനം ചെയ്തതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ആദ്യഘട്ടത്തില്‍ പരാതി … Continue reading "ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മുഖ്യമന്ത്രി അന്വേഷിക്കണം"

READ MORE
കണ്ണൂര്‍ : സംഘട്ടനങ്ങളും കോരിത്തരിപ്പിക്കുന്ന നൃത്തരംഗങ്ങളും കോര്‍ത്തിണക്കി ഊട്ടിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ‘പ്രണയകാലം’ ഇന്നുമുതല്‍… പ്രദര്‍ശനം പതിവുപോലെ…കൊടികെട്ടി പൊടിപാറിയെത്തുന്ന അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്ന് വാരിവിതറുന്ന ഇഷ്ട നായകന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടീസിനായി പരക്കം പായുന്ന കുട്ടികള്‍ ഇന്ന് വിസ്മൃതിയിലായ ഗ്രാമകാഴ്ച. ഓലമേഞ്ഞ സിനിമ കൊട്ടകകളുടെ ശേഷിപ്പുകള്‍ ഇന്ന് ഗൃഹാതുരമായ ഓര്‍മപ്പെടുത്തലാവുന്നു. ബി, സി, ക്ലാസുകളിലെ അറിയപ്പെടുന്ന സിനിമ കൊട്ടകകള്‍ ഗ്രാമങ്ങളില്‍ പോലും അപൂര്‍വ കാഴ്ചയായി. നഗരവല്‍കരണത്തിന്റ കുത്തൊഴുക്കില്‍ ഗ്രാമീണ കൊട്ടകകളില്‍ ആളുകള്‍ സിനിമ കാണാന്‍ വരാതായി. … Continue reading "സിനിമാ കൊട്ടകള്‍ക്ക് മരണ മണി ; സംഗീത തിയേറ്ററും വിസ്മൃതിയിലേക്ക്"
കണ്ണൂര്‍ : ഗോര്‍ബച്ചേവിന്റെ പ്രത്യയ ശാസ്ത്ര പാപ്പരത്തവും ക്രൂഷ്‌ചേവിന്റെ തിരുത്തല്‍വാദവും ഹിറ്റ്‌ലറുടെ ഏകാധിപത്യവും കൂടിച്ചേര്‍ന്ന ആള്‍രൂപമാണു പിണറായി വിജയനെന്ന് പ്രമുക മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി ഇന്നത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി മാത്രം ശേഷിക്കുകയും പ്രവര്‍ത്തകരും ജനങ്ങളും പാര്‍ട്ടിക്കൊപ്പമില്ലാതാവുകയുമായിരിക്കും അന്തിമഫലമെന്നും ബര്‍ലിന്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ ശേഷിക്കുന്ന സി പി ഐയടക്കമുള്ള മറ്റ് ഇടതുകക്ഷികളെ കൂടി ഒഴിവാക്കാനാണു പിണറായിയുടെ നീക്കം. മേധാവിത്വം നേടാനുള്ള ഈ നീക്കം മുന്നണിയില്‍നിന്ന് ജനങ്ങളെ അകറ്റുമെന്നും ബര്‍ലിന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് അന്തസത്ത … Continue reading "പിണറായി ഹിറ്റ്‌ലറുടെ ആള്‍രൂപം : ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍"
കണ്ണൂര്‍ : കേരളത്തിലെ സഹകരണ മേഖലയുടെ കശാപ്പ് കാരനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാറിയിരിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന്‍ പറഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളെ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ട നടപടിക്കെതിരെ സഹകാരികള്‍ ജില്ലാ ബാങ്കിന് മുന്നില്‍ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപതിനായിരം കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കുകളെ വളഞ്ഞ വഴിയിലൂടെയാണ് മുഖ്യമന്ത്രി പിരിച്ചു വിട്ടിരിക്കുന്നത്. ഇതിലൂടെ കേരള ജനതയെ തെരുവ് യുദ്ധത്തിനിറക്കിയിരിക്കുകയാണ് അദ്ദേഹം. ഒരു മുഖ്യമന്ത്രി ഇത്രയധികം തരം താഴാന്‍ പാടില്ലായിരുന്നു. … Continue reading "സഹകരണ ബാങ്ക് പിടിച്ചെടുക്കല്‍ : തെരുവില്‍ കാണാമെന്ന് ജയരാജന്‍"
കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭാ ചെയര്‍മാനും ഡി സി സി ട്രഷററുമായിരുന്ന കെ ഉപേന്ദ്രന് ആയിരങ്ങളുടെ അശ്രുപൂജ. തളാപ്പ് ശ്രീവാസിലെ വസതിയിലേക്ക് ഇന്നലെ ആരംഭിച്ച സുഹൃത്തുക്കളുടേയും പൗരപ്രമുഖരുടേയും ഒഴുക്ക് മൃതദേഹം പയ്യാമ്പലത്ത് അഗ്നിയേറ്റു വാങ്ങുമ്പോഴും നിലച്ചിരുന്നില്ല. മൃതദേഹം ഇന്ന് കാലത്ത് ഡി സി സി ഓഫീസില്‍ വപൊതു ദര്‍ശനനത്തിന് വെച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട അന്ത്യോപചാരമര്‍പ്പിക്കാനെത്തി. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, മുന്‍ എം എല്‍ എ എം വി ജയരാജന്‍, … Continue reading "കെ ഉപേന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി"
പാപ്പിനിശ്ശേരി : ചുങ്കത്ത് ബേക്കറി, ഫ്രൂട്‌സ് കടക്ക് തീവെച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചുങ്കം മുതല്‍ കീച്ചേരി വരെ വ്യാപാരി ഹര്‍ത്താല്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ സി.എച്ച് അബ്ദുള്‍ സലാമിന്‍രെ ഉടമസ്ഥതയിലുള്ള ഷോപ്പിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്. പഴവര്‍ഗങ്ങള്‍ വെക്കുന്ന തട്ടുകടകള്‍ക്ക് തീയിടുകയായിരുന്നു. മേശ തകര്‍ത്തിട്ടുണ്ട്. പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ ഉറൂസ് നടക്കുന്നതിനാല്‍ രാത്രി 12 മണിയോടെയാണ് ഷോപ്പ് പൂട്ടിയത്. ഉറൂസിനോടനുബന്ധിച്ച് ചന്തവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് തീവെപ്പിന് കാരണമായതെന്ന് ആരോപണമുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. … Continue reading "പാപ്പിനിശ്ശേരി വീണ്ടും തീവെപ്പ് ; ഹര്‍ത്താല്‍"
കൂത്തുപറമ്പ് : ബി ജെ പി പ്രവര്‍ത്തകന് മര്‍ദനമേറ്റു. നിര്‍മ്മലഗിരി കുട്ടിക്കുന്ന് കൃഷ്ണ നിവാസില്‍ സത്യനെയാണ് മര്‍ദനമേറ്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്ത് ബാബുവിന്റെ കുട്ടിക്കുന്നിലെ ഗൃഹപ്രവേശനത്തിന് പോയി മടങ്ങവെ ഇന്നലെ രാത്രി ഒമ്പത് മണിയോടെ കുട്ടിക്കുന്നില്‍ വെച്ച് സി പി എമ്മുകാരനായ ധീരരാജീന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണത്രെ മര്‍ദിച്ചത്. പോലീസ് കേസെടുത്തു.
കണ്ണൂര്‍ : ഒരു മാസം മുമ്പ് ദുബായിയില്‍ ആത്മഹത്യ ചെയ്ത അച്ഛന്റെയും പിഞ്ചു മകളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചക്കരക്കല്ല് മാച്ചേരി ദ്വാരകയില്‍ റിജേഷ്(35) മകള്‍ അവന്തിക(5) എന്നിവരുടെ മൃതദേഹമാണ് രാത്രിയോടെ നാട്ടിലെത്തിക്കുക. ഇന്ന് ഉച്ചതിരിഞ്ഞ് ദുബായ് എയര്‍ പോര്‍ട്ടില്‍ നിന്ന് കയറ്റി അയക്കുന്ന മൃതദേഹങ്ങള്‍ രാത്രിയോടെ നാട്ടിലെത്തിച്ച് നാളെ ഉച്ചക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും. കഴിഞ്ഞ മാസം 15നാണ് ഇവര്‍ ദുബായിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. റിജേഷിന്റെ ഭാര്യ ശ്രീഷയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായ നിലയില്‍ … Continue reading "ദുബായിയിലെ ആത്മഹത്യ :അച്ഛന്റെയും മകളുടെയും മൃതദേഹം ഇന്നെത്തിക്കും"

LIVE NEWS - ONLINE

 • 1
  9 hours ago

  സൗ​ര​വ് ഗാം​ഗു​ലി​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു  

 • 2
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

 • 3
  12 hours ago

  സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല

 • 4
  14 hours ago

  രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 12,689 പേ​ർ​ക്ക് കോ​വി​ഡ്

 • 5
  14 hours ago

  കുന്നംകുളത്ത് വൻ തീപിടുത്തം

 • 6
  15 hours ago

  വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും

 • 7
  15 hours ago

  എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  15 hours ago

  രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

 • 9
  2 days ago

  സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്