ഇരിട്ടി: നുച്ചിയാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു.പള്ളിപ്പാത്ത് താഹിറ, സഹോദരന്റെ മകന് ബാസിത്ത് എന്നിവരാണ് മരിച്ചത്. താഹിറയുടെ കുട്ടി മുഹമ്മദ് ഫായിസിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് താഹിറയും അപകടത്തില്‍പ്പെട്ടതെന്ന് കരുതുന്നു. ഉടന്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അപകടം നടതിന് 50 മീറ്റര്‍ അകലെ നിന്നും താഹിറയേയും, തൊട്ടടുത്ത് നിന്ന് ബാസിത്തിനെയും കണ്ടെത്തി ഇരിട്ടിയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. … Continue reading "നുച്ചിയാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു"
കൂത്തുപറമ്പ്: പഴയ കെട്ടിടം പുതുക്കി പണിയുന്ന പ്രവര്‍ത്തിക്കിടെ തകര്‍ന്നു വീണു. ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശത്തെ കെട്ടിടമാണ് തകര്‍ന്നത്. ആളപായമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
പയ്യന്നൂര്‍ :നേഴ്സിംഗ് അസിസ്റ്റന്റ് തൂങ്ങി മരിച്ച നിലയില്‍. കാനായി കാനം സ്വദേശികളായ സതീശന്റെയും രാധയുടെയും മകളും പയ്യന്നൂര്‍ ആശുപത്രിയിലെ നേഴ്സിംഗ് അസിസ്റ്റന്റുമായ കെ എസ് അനുമോളെയാണ് (21) കേളോത്തെ വാടക ക്വാര്‍ട്ടേസില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. എട്ട് മാസം മുമ്പ് ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന അന്നൂര്‍ സ്വദേശി അശ്വിനുമായി നടന്ന പ്രേമ വിവാഹത്തെതുടര്‍ന്ന് വാടക വീട്ടിലാണത്രെ താമസം. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്താണത്രെ അനുമോള്‍ തൂങ്ങിമരിച്ചത് കാരണം വ്യക്തമല്ല പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണ മാരംഭിച്ചു.പരിയാരത്ത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം … Continue reading "പ്രണയവിവാഹം; കണ്ണൂരില്‍ നവവധുവായ നഴ്സ് തൂങ്ങിമരിച്ചു"
കണ്ണൂര്‍: സംഘ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിലുള്ള കേസില്‍ വിചാരണ കോടതിയില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് വിധി ഉണ്ടായത് വേദനാജനകവും നീതിന്യായ സംവിധാനത്തോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത തകര്‍ക്കുന്നതുമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു. സംഘപരിവാര്‍ നേതൃത്വത്തില്‍ ഗൂഢാലോചനയും ആസൂത്രണവും നടത്തി ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ മതേതര ഭാരതത്തിന്റെ മഹിതമായ മൂല്യങ്ങള്‍ കൂടിയാണ് തകര്‍ക്കപ്പെട്ടിരുന്നത്. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സംഘപരിവാര്‍ നേതാക്കളുടെ പങ്ക് ലിബര്‍ഹാന്‍ കമ്മീഷന് കണ്ടെത്തിയത് ആധികാരിക രേഖയായി നിലനില്‍ക്കുമ്പോഴാണ് ഗൂഢാലോചനക്ക് … Continue reading "ബാബരി മസ്ജിദ് വിധി വേദനാജനകം; സതീശന് പാച്ചേനി"
പയ്യന്നൂര്‍: വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നു. കുന്നരു കാരന്താട്ടെ പുതിയപുരയില്‍ രാജന്റെ (49) വീടിനു നേരെയാണ് അക്രമം നടന്നത്. പുലര്‍ച്ചെ മൂന്നു മണിയോടെ വീടിന്റെ മുന്നിലെ ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഓണ്‍ ചെയ്തപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ഗള്‍ഫിലായിരുന്ന രാജന് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. ആരാണ് ചെയ്തതെന്നൊ എന്തിനെന്നോ അറിയില്ലത്രെ. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി.
കണ്ണൂര്‍: കൃത്യമായ സുരക്ഷാ മുന്‍കരുതലുകളില്ലാതെ കൊവിഡ് പരിശോധനയ്ക്കായി ശ്രവം ശേഖരിച്ചതിന് കണ്ണൂരില്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ കേസെടുത്തു. സ്റ്റേഡിയം കോംപ്ലക്സിലെ ഒരു ട്രാവല്‍ ഏജന്‍സിക്കെതിരെയാണ് ടൗണ്‍ പോലീസാണ് കേസെടുത്തത്. ടൗണ്‍ എസ് ഐക്ക് ലഭിച്ച വിവരത്തെ തുടര്നന്നാണ് ട്രാവല്‍ ഏജന്‍സിയില്‍ പരിശോധന നടത്തിയത്.