Thursday, April 2nd, 2020

തളിപ്പറമ്പ് : പറപ്പൂലില്‍ സിപിഎം ഓഫീസിന് നേരെ അക്രമം. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പറപ്പൂലില്‍ സിപിഎം ഓഫീസായി പ്രവര്‍ത്തിക്കുന്ന റെഡ്സ്റ്റാര്‍ വായനശാലയാണ് തകര്‍ത്തത്. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത നിലയിലാണ്. പലതവണ ഈ വായനശാലക്ക് നേരെ അക്രമം നടന്നിരുന്നു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 8മണിയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

READ MORE
കണ്ണൂര്‍ : ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ളവരെ പ്രതികളാക്കി അന്വേഷണത്തിന്റെ വഴി തിരിച്ചുവിടാനും അട്ടിമറിക്കാനും ഭരണ രാഷ്ട്രീയ നേതൃത്വം നടത്തുന്ന നീക്കത്തില്‍ സി.പി.എം ജില്ലാ സിക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. പാര്‍ട്ടി ഏരിയാ കമ്മറ്റിക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം. പ്രതികളെയും അന്വേഷണ രീതിയും ആദ്യം പ്രഖ്യാപിക്കുകയും പോലീസ് ആ ദിശയിലേക്ക് അന്വേഷണം നടത്തുകയുമാണ് ചെയ്യുന്നത്. ഇത് യഥാര്‍ത്ഥ കൊലയാളികളെ രക്ഷിക്കാനും നിരപരാധികളായ സി.പി.എം പ്രവര്‍ത്തകരെ പ്രതികളാക്കാനുമാണ്. തെറ്റായ വാര്‍ത്തകള്‍ നല്‍കി കണ്ണൂര്‍ജില്ലയിലെ ചില ഏരികള്‍ക്ക് പങ്കുണ്ടെന്നും നേതാക്കള്‍ ഗൂഢാലോചനക്കാരാണെന്നും … Continue reading "ചന്ദ്രശേഖരന്‍ വധം: നേതാക്കള്‍ക്കെതിരെ ഗൂഢനീക്കമെന്ന് സി.പി.എം"
കണ്ണൂര്‍ : വ്യാപാരി വ്യവസായി ഏകോപന സമിതി പിളര്‍ന്നപ്പോള്‍ ഇരുപക്ഷത്തെയും നേതാക്കള്‍ ഇത്രക്കും പ്രതീക്ഷിച്ചിരുന്നില്ല. ഔദ്യോഗിക വിഭാഗം വിചാരിച്ചത് നാമമാത്രമായ ആള്‍ക്കാരെ ഉണ്ടാവുകയുള്ളൂവെന്നാണ്. സംഘടന പിളര്‍ത്തി പുറത്തുപോയ വിമതരും വിചാരിച്ചത് ഏറെ പേര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാവില്ലെന്നാണ്. എന്നാല്‍ ഇരുപക്ഷത്തേയും കണക്കുകൂട്ടല്‍ തെറ്റി. വിമതപക്ഷം ഇന്ന് ഉച്ചയോടെ അമാനി ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത പ്രഥമ സമ്മേളനത്തില്‍ പ്രതീക്ഷിച്ചതിലും എത്രയോ പേരാണ് എത്തിയത്. ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു ഇത്രനാളും ഏകോപന സമിതിയുടെ തലപ്പത്തുള്ളവര്‍ സ്വീകരിച്ച സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതക്കുംതിരിച്ചടി കൂടിയാണീ സമ്മേളനം. മലയോരങ്ങളില്‍ നിന്നടക്കം … Continue reading "ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പിളര്‍ന്നു"
ഇരിട്ടി : ടൗണിലെ തണല്‍മരം മുറിച്ചുനീക്കി. ഇരിട്ടി പഴയബസ്സ്റ്റാന്റ് പരിസരത്തെ ഒരു പ്രമുഖ ദന്താശുപത്രിയുടെ മുന്‍വശത്തുള്ള തണല്‍ മരമാണ് ഭാഗീകമായി മുറിച്ചുനീക്കിയത്. വളര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന ഈ ബദാംമരം കാല്‍നടയാത്രക്കാര്‍, ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ക്ക് തണലേകുമായിരുന്നു. രണ്ടാംതവണയാണ് ഈ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുനീക്കപ്പെടുന്നത്. സംഭവത്തിന് പിന്നില്‍ ആരെന്ന് തെളിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് സംഭവം കാണുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഗ്രീന്‍സിറ്റി’ പദ്ധതിയുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ വെച്ചുപിടിപ്പിച്ചതായിരുന്നു ഈ തണല്‍ മരം. ടൗണില്‍ ഇത്തരത്തില്‍ നൂറുകണക്കിന് തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു. ഇരിട്ടി … Continue reading "ഇരിട്ടിയില്‍ ഗ്രീന്‍ സിറ്റി പദ്ധതിയില്‍ നട്ട മരങ്ങള്‍ നശിപ്പിക്കുന്നു"
കണ്ണൂര്‍ : ‘മഴയെത്തും മുമ്പേ’ ശുചിത്വ ബോധവല്‍ക്കരണ പരിപാടിയില്‍ മലയാള ഭാഷയെ വികൃതമാക്കി ഫഌക്‌സ് ബോര്‍ഡ്. ‘മഴയെത്തും മുമ്പേ’യെന്ന് എഴുതേണ്ടതിന് പകരം മഴയെത്തും ‘മ’ മ്പെ.. എന്ന് എഴുതിയ ഫഌക്‌സ് കുട്ടികള്‍ക്ക് പിടിക്കാന്‍ കൊടുത്തതാണ് വിവാദമായത്. സര്‍ക്കാറിന്റെ ഒരു പ്രധാനപ്പെട്ട പരിപാടിയില്‍ സാക്ഷര കേരളത്തിന് അപമാനമാകും വിധം ഇങ്ങനെയെഴുതിയതില്‍ അത്ഭുതപ്പെടുകയാണ് നാട്ടുകാര്‍.
കൂത്തുപറമ്പ് : മാലിന്യ സംസ്‌കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം ചുമതലയാണെന്നും അതുകൊണ്ട് അവരാണ് അത് ചെയ്യേണ്ടതെന്നും നമുക്ക് ഇതിലൊന്നും ചെയ്യാനില്ലെന്നും ധരിക്കാതെ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറ്റാന്‍ എല്ലാവരും കൂട്ടായി പ്രയത്‌നിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍. ‘സമഗ്ര’ 2012ന്റെ ആഭിമുഖ്യത്തില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശുചീകരണ പരിപാടിയുടെ രണ്ടാംഘട്ടം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശുചിത്വത്തിലൂടെ മാത്രമേ ആരോഗ്യമുള്ള തലമുറകളെ വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു. നഗരസഭ വൈസ് … Continue reading "മാലിന്യസംസ്‌കരണം എല്ലാവരുടെയും ചുമതല : മന്ത്രി മോഹനന്‍"
ഇരിട്ടി : ആശുപത്രിക്ക് നേരെ കല്ലേറ്. പയഞ്ചേരി മുക്കിലെ ഡോ പി വി നായരുടെ ആശുപത്രിക്ക് നേരെ ഇന്നലെ അര്‍ധരാത്രിയോടെയാണ് കല്ലേറുണ്ടായത്. ജനല്‍ ചില്ലിന് ചെറിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഒറ്റത്തവണയാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞവരെ കുറിച്ച സൂചന കിട്ടിയില്ല. ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇരിട്ടി : തില്ലങ്കേരി മേഖലയില്‍ പോലീസ് റെയ്ഡിനിടയില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെ തില്ലങ്കേരി തെക്കംപൊയിലിലെ ആളൊഴിഞ്ഞ പറമ്പുകള്‍ക്കിടയിലുള്ള കുഴിയില്‍ ഒളിപ്പിച്ച നിലയിലാരുന്നു രണ്ട് ബോംബുകള്‍. ഇരിട്ടി സി ഐ വി വി മനോജ്, എസ് ഐ കെ ജെ ബിനോയ്, ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഇയ്യംബോഡുണ്ടായ ഉഗ്രബോംബ് സ്‌ഫോടനത്തില്‍ ഒരു വീട് തകരുകയും ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ … Continue reading "തില്ലങ്കേരിയില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി"

LIVE NEWS - ONLINE

 • 1
  12 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  15 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  15 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  15 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  16 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  16 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  16 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  16 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  17 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും