Thursday, April 2nd, 2020

ഇരിട്ടി: മോഷ്‌ടിച്ച സ്വര്‍ണം കണ്ടെത്താന്‍ കര്‍ണാടക പോലീസ്‌ ഇരിട്ടിയിലെത്തി. ബംഗലൂരുവില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ്‌ കര്‍ണാടക പോലീസ്‌ ഇരിട്ടിയിലെ ഒരു ജ്വല്ലറിയിലെത്തിയത്‌. മോഷ്‌ടിച്ച സ്വര്‍ണത്തില്‍ ഒരു പങ്ക്‌ ജ്വല്ലറിയില്‍ വിറ്റെന്നായിരുന്നു മോഷ്‌ടാവ്‌ മൊഴി നല്‍കിയിരുന്നത്‌. കോട്ടയം സ്വദേശിയായയുവാവാണ്‌ മോഷ്‌ടാവ്‌. ഇയാളെയും കൂട്ടിയാണ്‌ കര്‍ണാടക പോലീസ്‌ സ്ഥലത്തെത്തിയത്‌. ആദ്യം തനിച്ചെത്തിയ കര്‍ണാടക പോലീസ്‌ എതിര്‍പ്പിനെ തുടര്‍ന്ന്‌ ഇരിട്ടി പോലീസിനെയും കൂട്ടി വരികയായിരുന്നു. എന്നാല്‍ ഈ കടയില്‍ സ്വര്‍ണം വിറ്റിട്ടില്ലെന്നാണ്‌ കടയുമായി ബന്ധമുള്ളവര്‍ പറയുന്നത്‌. മോഷ്‌ടാവിനെക്കുറിച്ച്‌ യാതൊരറിവുമില്ലെന്നും അവര്‍ പറഞ്ഞു. … Continue reading "മോഷ്‌ടിച്ച സ്വര്‍ണം കണ്ടെത്താന്‍ കര്‍ണാടക പോലീസ്‌ ഇരിട്ടിയില്‍"

READ MORE
പയ്യന്നൂര്‍ : നാലുദിവസം മുമ്പ് കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കാണപ്പെട്ടു. പെരിങ്ങോം കിണര്‍മുക്ക് ചെറുപാറയിലെ വര്‍ക്കിയുടെ ഭാര്യ സൂസി (68) ആണ് വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവര്‍ വിഷം കഴിച്ച് മരിച്ചതാണോയെന്ന് സംശയിക്കുന്നു. നാലു ദിവസം മുമ്പ് ചീമേനി ക്ഷേത്രത്തില്‍ തെയ്യം കാണാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. സൂസി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്.
കണ്ണൂര്‍ : സി പി എമ്മിന് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ ആരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സി പി എം ജില്ലാ സിക്രട്ടറി പി ജയരാജന്‍. സി പി എമ്മിന്റെ ഓഫീസ് പ്രവര്‍ത്തനം പോലീസിനെ ഉപയോഗിച്ച് സ്തംഭിപ്പിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ പോലീസിന്റെ സഹായം വേണ്ടിവരുമെന്നും പയ്യാമ്പലത്ത് സംഘടിപ്പിച്ച നായനാര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെ ജയരാജന്‍ മുന്നറിയിപ്പു നല്‍കി. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗാന്ധിതൊപ്പി വെച്ച കത്തിവേഷമാണന്നെ് ജയരാജന്‍ ആരോപിച്ചു. ഇയാള്‍ പോലീസുകാരന്റെ ഒറ്റുകാരനാണ്. … Continue reading "ഞങ്ങളെ തടഞ്ഞാല്‍ ആരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല : പി ജയരാജന്‍"
കണ്ണൂര്‍ : ആയിക്കര മൊയ്തീന്‍ പള്ളിക്ക് സമീപം ഹോട്ടല്‍ വരാന്തയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നനിലയില്‍ കാണപ്പെട്ടു. തളിപ്പറമ്പ് സ്വദേശി കബീറാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആയിക്കര ഹാര്‍ബര്‍ ഗേറ്റിനടുത്ത തങ്ങള്‍ പീടികയെന്നറിയപ്പെടുന്ന മുല്ല ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ വരാന്തയിലാണ് ജഡം കാണപ്പെട്ടത്. കാലത്ത് ആറരമണിയോടെ സംഭവം ശ്രദ്ധയില്‍ പെട്ട മല്‍സ്യ തൊഴിലാളികളാണ് പോലീസിനെ വിവരമറിയിച്ചത്. തങ്ങള്‍ പീടികയില്‍ മുമ്പ് ഹോട്ടല്‍ നടത്തിയ തന്‍സീറാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹോട്ടല്‍ പണിയും നാടന്‍ പണിയുമായി കബീര്‍ മാസങ്ങളായി ഇവിടെയുണ്ടത്രെ. ഹോട്ടല്‍ വരാന്തയില്‍ … Continue reading "ആയിക്കരയില്‍ തളിപ്പറമ്പ് സ്വദേശിയെ കഴുത്തറുത്ത് കൊന്ന നിലിയില്‍"
കൂത്തുപറമ്പ് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫീസ് സിക്രട്ടറി ബാബുവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കൂത്തുപറമ്പില്‍ പോലീസിനെതിരെ സിപിഎം പ്രതിഷേധം. ഏരിയാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിഐ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.പ്രകടനക്കാര്‍ സിഐ ഓഫീസ് ഗേറ്റ് ഉപരോധിച്ചു. മറ്റ് സമരക്കാരെ 200മീറ്റര്‍ അകലെ വെച്ച് തടയുന്ന പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിന് മുന്നില്‍ ഞങ്ങളെ തടയാനെത്താതിരുന്നത് എന്തുകൊണ്ടാണെന്ന് സിപിഎം ജില്ലാ നേതാവ് സുരേന്ദ്രന്‍ ചോദിച്ചു.ചന്ദ്രശേഖരന്‍ വധത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് … Continue reading "നേതാക്കളുടെ അറസ്റ്റ് : കൂത്തുപറമ്പില്‍ സിപിഎം പ്രതിഷേധം"
കണ്ണൂര്‍ : ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിരോധത്തിലായിരുന്ന സിപിഎം അടവും തന്ത്രവും മാറ്റി പ്രത്യാക്രമണം നടത്തുകയെന്ന തീരുമാനത്തിലേക്ക്്. ഇതിന്റെ ഭാഗമായാണ് ഇന്നത്തെ കൂത്തുപറമ്പ് സിഐ ഓഫീസ് ഉപരോധം. കൂടാതെ കേന്ദ്രനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വരും ദിവസങ്ങളില്‍ വന്‍തോതിലുള്ള വിശദീകരണ പരിപാടികള്‍ക്കും പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. 19ന് നായനാര്‍ അനുസ്മരണ ദിനത്തില്‍ ജനറല്‍ സിക്രട്ടറി പ്രകാശ്കാരാട്ട് പങ്കെടുക്കുന്ന പൊതുയോഗം ചന്ദ്രശേഖരന്‍ വധത്തിലെ പാര്‍ട്ടിയുടെ നിലപാട് വിശദീകരിക്കുന്ന ഒന്നായിമാറും. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പാര്‍ട്ടിക്ക് നേരെ ഇപ്പോള്‍ നടക്കുന്നത് യുഡിഎഫ്, … Continue reading "നേതാക്കളുടെ അറസ്റ്റ് തടയാന്‍ സി പി എം ശ്രമം തുടങ്ങി"
തലശ്ശേരി : പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെ പ്രയോഗിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീണ്ടും ബോംബ് ശേഖരം നടത്തുന്നതായി സൂചന. ഇതാണ് തില്ലങ്കേരിയിലെയും കിഴക്കെ പാലയാട്ടെയും സ്‌ഫോടനങ്ങള്‍ സൂചിപ്പിക്കുന്നത്. നേരത്തെ കൊലപാതം ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ അക്രമസംഭവങ്ങള്‍ നടന്ന തലശ്ശേരി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതിനിടയിലുണ്ടായ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പ്രദേശവാസികളില്‍ ആശങ്കയുളവാക്കി. നേരത്തെ രാഷ്ട്രീയ അക്രമസംഭവങ്ങള്‍ മാസങ്ങളായി നിലനിന്നുവന്ന പാനൂരിലെ കൊങ്കച്ചി പോലും ഇന്ന് സമാധാനത്തിന്റെ പാതയിലാണ്. അന്നൊക്കെ ഇത്തരം പ്രദേശങ്ങളില്‍ … Continue reading "പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ശേഖരം : ജനങ്ങള്‍ ഭീതിയില്‍"
കണ്ണൂര്‍ : മാലിന്യങ്ങള്‍ തള്ളാനെത്തിയ വാഹനവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജീവ്ഗാന്ധി റോഡില്‍ ഇന്നലെ രാത്രി കെ.എല്‍ 13 എക്‌സ് 3839 നമ്പര്‍ ഗുഡ്‌സ് ഓട്ടോറിക്ഷയിലെത്തിയ പേരാവൂരിലെ ബിനോ ജോര്‍ജ്(30) തിരുവില്വാമലയിലെ എം. അഭിലാഷ്(30) എന്നിവരെയാണ് ടൗണ്‍ എസ്.ഐ പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

 • 1
  13 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  15 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  16 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  16 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  16 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  16 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  16 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  16 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  18 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും