Saturday, February 22nd, 2020

കണ്ണൂര്‍ : തിരുവനന്തപുരം സിക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എന്ന് പറഞ്ഞ് 21 എണ്ണം ഇരുന്നിട്ടും ജനങ്ങള്‍ക്ക് ഒരു കാര്യവുമില്ലെന്ന് സി.പി.എം കേന്ദ്രകമ്മറ്റിയംഗം ഇ.പി. ജയരാജന്‍. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയല്ല ഇവര്‍ ഭരിക്കുന്നത്. ജനങ്ങള്‍ക്ക് ഇവിടെ ഒരു സുരക്ഷിതത്വവുമില്ല. നമ്മുടെ വനങ്ങള്‍ തീവ്രവാദികളുടെ ആയുധ പരിശീലന കേന്ദ്രമായി മാറിയെന്നും സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സി.പി.എം കണ്ണൂരില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജയരാജന്‍ പറഞ്ഞു. പാതയോര പൊതുയോഗ നിയന്ത്രണത്തിനെതിരെ വേണ്ടി വന്നാല്‍ കോടതിക്കെതിരെ യുദ്ധം ചെയ്യുമെന്ന് … Continue reading "അവകാശങ്ങള്‍ തടഞ്ഞാല്‍ കോടതിക്കെതിരെ യുദ്ധം ചെയ്യും : ഇ പി ജയരാജന്‍"

READ MORE
തളിപ്പറമ്പ് : തമിഴ്‌നാട് സ്വദേശി ശാന്തകുമാര്‍ (37) പറശ്ശിനിക്കടവിനടുത്ത് കോള്‍മൊട്ടയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടെ താമസിക്കുന്ന പ്രതി ബാബു കോടതിയില്‍ കീഴടങ്ങി. തമിഴ്‌നാട് തിരുവള്ളൂര്‍ എഗ്‌മോര്‍ 14 കോടതിയിലാണ് പ്രതി കീഴടങ്ങിയത്. തളിപ്പറമ്പില്‍ നിന്നും പോയ എസ് ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവള്ളൂരില്‍ എത്തി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായശേഷം ഇയാളെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിക്കുമെന്ന് തളിപ്പറമ്പ് സി.ഐ എ.വി ജോണ്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ശാന്തകുമാര്‍ കോള്‍മൊട്ടയിലെ സ്റ്റീല്‍ കമ്പനിയുടെ ക്വാര്‍ട്ടേഴ്‌സില്‍ … Continue reading "കോള്‍മെട്ടയിലെ കൊലപാതകം : പ്രതി കീഴടങ്ങി"
കണ്ണൂര്‍ : കണ്ണൂര്‍ മുനിസിപ്പാലിറ്റി പയ്യാമ്പലം വാര്‍ഡില്‍ ‘സീ ഷെല്‍’ എന്ന പേരില്‍ പണിതുകൊണ്ടിരിക്കുന്ന ഫഌറ്റിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനം സ്റ്റേചെയ്തുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രിബ്യൂണല്‍ ഉത്തരവിട്ടു. കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് നഗരസഭ സിക്രട്ടറി ഫഌറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും ആ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും പെര്‍മിറ്റ് റദ്ദാക്കുന്നതിന് പകരം സമ്മര്‍ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങി കെട്ടിട നിര്‍മാണം തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള സിക്രട്ടറിയുടെ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് എ. അബ്ദുള്‍ ജബ്ബാര്‍ സമര്‍പിച്ച ഹരജിയിലാണ് ഈ കേസ് … Continue reading "പയ്യാമ്പലത്ത് ഫഌറ്റിന്റെ തുടര്‍നിര്‍മാണം തടഞ്ഞു"
ഇരിട്ടി : റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ടിപ്പര്‍ ലോറി കള്‍ തടഞ്ഞു. വള്ളിത്തോട് മുതല്‍ ചരള്‍ വാണിയപ്പാറത്തട്ട് വരെയുള്ള റോഡിലൂടെ അമിതഭാരവും കയറ്റിയ സ്റ്റോണ്‍ ക്രഷറുകളുടെ ലോറികള്‍ കടന്നു പോകുന്നതുമൂലം ഗതാഗത യോഗ്യമല്ലാതായിതീര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ടിപ്പര്‍ ലോറികള്‍ തടഞ്ഞത്. റോഡ് പണിക്കായി നേരത്തെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രവര്‍ത്തി തുടങ്ങാന്‍ കരാറുകാരന്‍ തയ്യാറായിരുന്നില്ല. അമിത ഭാരം കയറ്റിയ ലോറികള്‍ കടന്നു പോകുന്നതാണ് ഇതിന് കാരണം. റോഡ് തടയല്‍ സമരത്തെത്തുടര്‍ന്ന് റോഡ് പണി തുടങ്ങാന്‍ … Continue reading "റോഡ് തകര്‍ന്നു ; നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞു"
കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ട തടവുകാരനെ മണിക്കൂറുകള്‍ക്കുള്ളില്‍ തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. ജീവനാംശക്കേസില്‍ കുടുംബകോടതി രണ്ട് മാസം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന പിണറായി സ്വദേശി ഇബ്രാഹിം ആണ് രാവിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളുടെ ശിക്ഷാകാലാവധി ശനിയാഴ്ച അവസാനിക്കാനിരിരിക്കെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ജോലി ചെയ്യാനായി സെല്ലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകവേയാണ് രക്ഷപെട്ടത്.
കണ്ണൂര്‍ : സി പി ഐ സംസ്ഥാന സിക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ ഭാര്യാമാതാവ് തളാപ്പ് തുളിച്ചേരി മടകര യശോദ(90) അന്തരിച്ചു. സംസ്‌കാരം ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലത്ത് നടത്തും. മക്കള്‍: ലളിത(റിട്ട. മുനിസിപ്പല്‍ ഉദ്യോഗസ്ഥ), വനജ, രത്‌നവല്ലി, സുരേശന്‍ (അഴീക്കോട്), ദിനേശന്‍(തുളിച്ചേരി), കൃഷ്ണകുമാരി, ശ്രീജ, പ്രവീണ്‍ ബാബു(കുവൈത്ത്). ജാമാതാക്കള്‍ : കുഞ്ഞിക്കണ്ണന്‍(തളാപ്പ്), റീത്ത, വസന്ത, പുഷ്പാംഗദന്‍(റിട്ട.മിലിട്ടറി), സുകുമാരന്‍(ബിസിനസ്, കണ്ണാടിപ്പറമ്പ്), പ്രസീന.
കണ്ണൂര്‍ : നഗരമാലിന്യത്തിന്റെ രൂക്ഷത മനസിലാക്കണമെങ്കില്‍ മുനിസിപ്പല്‍ അധികൃതര്‍ ഒരു പത്ത് മിനുട്ടെങ്കിലും ഷോപ്പുകളില്‍ വരണമെന്ന് കണ്ണൂര്‍ റീട്ടെയില്‍ ഫുഡ്‌ഗ്രെയിന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭാ ചെയര്‍പേഴ്‌സനോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. കണ്ണൂര്‍ നഗരമിപ്പോള്‍ മാലിന്യ കൂമ്പാരമായിരിക്കുകയാണെന്നും പലഭാഗത്ത് നിന്നും വരുന്ന മാലിന്യങ്ങളില്‍ നിന്നും വമിക്കുന്ന രൂക്ഷഗന്ധം കാരണം ഷോപ്പുകളില്‍ കച്ചവടം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരും ബുദ്ധിമുട്ടുകയാണെന്നും ഇത് മനസിലാക്കണമെങ്കില്‍ മുനിസിപ്പല്‍ അധികൃതര്‍ ഒരു പത്ത് മിനുട്ടെങ്കിലും ഷോപ്പില്‍ വന്നാല്‍ കാര്യങ്ങളുടെ ഗൗരവം മനസിലാകുമെന്നാണ് നിവേദനത്തിലെ ഉള്ളടക്കം. … Continue reading "കണ്ണൂര്‍ നഗരത്തില്‍ കച്ചവടം ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിവേദനം"
അഴീക്കോട് : തൊഴിലാളിവര്‍ഗത്തിന്റെ ആരാധ്യനായ നേതാവിന് എന്തിനാണ് തോക്കും തിരയും. ലാപ്‌ടോപ്പിന്റെ കവറില്‍ നിന്നും ചെന്നൈയില്‍ പോലീസ് തിരകള്‍ പിടിച്ചു. പിണറായി വിജയന്റെ ലാപ്‌ടോപ്പ് ബാഗില്‍ നിന്നും തിരകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഇത്രകാലമായിട്ടും സി.പി.എമ്മുകാര്‍ ഒന്നും മിണ്ടാത്തത് എന്താണ്. കെ.എം ഷാജി എം.എല്‍.എയുടെ ചോദ്യം. ഇന്നലെ പൊയ്തുംകടവില്‍ യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂത്ത്‌ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ്കൂടിയായ കെ.എം ഷാജി. കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി നേതാവ് ഇന്നുവരെ തോക്കം തിരയുമായി നടന്നിട്ടില്ല. … Continue reading "പിണറായിക്ക് എന്തിനാണ് തോക്കും തിരയും : കെ എം ഷാജി"

LIVE NEWS - ONLINE

 • 1
  16 hours ago

  ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

 • 2
  18 hours ago

  മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

 • 3
  20 hours ago

  കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു

 • 4
  21 hours ago

  ആഭരണ പ്രേമികൾക്ക് തിരിച്ചടിയായി സ്വർണ്ണ വില; ഒരു പവൻ വാങ്ങാൻ വേണം 35000 രൂപ

 • 5
  21 hours ago

  വേനൽക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ ഇവയാണ്; ഉൾപ്പെടുത്തേണ്ടതും

 • 6
  21 hours ago

  താപനില 37 ഡിഗ്രിക്കും മുകളിലേക്ക്;ചുട്ടുപൊള്ളുന്ന വേനലിൽ ഇക്കാര്യങ്ങൾ സൂക്ഷിക്കണം

 • 7
  21 hours ago

  അലർജിക്ക് കാരണമാകുന്ന ഭക്ഷണ സാധനങ്ങൾ ഇവയാണ്

 • 8
  21 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

 • 9
  21 hours ago

  റെയ്ഡ് അനുഗ്രഹമായി; വി.എസ് ശിവകുമാര്‍