Thursday, April 2nd, 2020

തലശ്ശേരി : ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സി.പി.എം തലശ്ശേരി ഏരിയാ കമ്മറ്റി മെമ്പര്‍ എ.വി. രാമകൃഷ്ണനെ പോണ്ടിച്ചേരി പോലീസിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇയാളെ വടകരയിലേക്ക് കൊണ്ടുപോയി. ആയുധം ഒളിപ്പിച്ചവരും പ്രതികളെ ഒളിപ്പിച്ചവരുമായി ഗൂഢാലോചന നടത്തിയവരും കൊലസംഘാംഗവുമടക്കം ഈ കേസില്‍ ഇപ്പോള്‍ 16 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

READ MORE
കണ്ണൂര്‍ : ഏഷ്യാനെറ്റ് ബ്യൂറോ ചീഫിനെ കയ്യേറ്റം ചെയ്ത കേസില്‍ സി.പി.എം ജില്ലാസിക്രട്ടറി പി. ജയരാജന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്ത കേസിലാണ് പി.ജയരാജന്‍ കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. 2011 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടൗണ്‍ സ്‌ക്വയറില്‍ നടത്തിയ ‘പോര്‍ക്കളം’ പരിപാടിക്കിടെയാണ് കയ്യേറ്റം നടന്നത്.
കണ്ണൂര്‍ : വീട്ടില്‍ ഹോമം കഴിച്ച ശേഷം പയ്യാമ്പലം കടപ്പുറത്ത് ഒഴുക്കാന്‍ പോയ വരനെ കാണാതായി. തുടര്‍ന്ന് ഇന്ന് നടക്കേണ്ട വിവാഹം മുടങ്ങി. തിലാന്നൂര്‍ പരപ്രം മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ അഭിലാഷിനെയാണ് പുലര്‍ച്ചെ മുതല്‍ കാണാതായത്. വിവാഹത്തോനുബന്ധിച്ച് പൂജ നടത്തിയിരുന്നുവെന്നും പൂജസാമഗ്രികള്‍ വെള്ളത്തില്‍ ഒഴുക്കിവിടാന്‍ പോയ അഭിലാഷിനെ കാണാതാവുകയായിരുന്നുവെന്നും പറയുന്നു. തോട്ടടയില്‍ കെ വി ആര്‍ വെഹിക്കിള്‍ സ്ഥാപനത്തില്‍ മെക്കാനിക്കായ അഭിലാഷിന്റെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. ഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ മുറിച്ച് വെച്ചു. വീഡിയോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫര്‍മാരും എല്ലാവരും എത്തുകയും … Continue reading "വരനെ കാണാനില്ല ; വിവാഹം മുടങ്ങി"
കണ്ണൂര്‍ : കവര്‍ച്ചാക്കേസിലെ പിടികിട്ടാപ്പുള്ളിയെയും സംഘത്തെയും മറ്റൊരു കവര്‍ച്ച ആസൂത്രണത്തിനിടെ പോലീസ് പിടികൂടി. തൃക്കരിപ്പൂര്‍ നടക്കാവിലെ മൂലക്കര ഹൗസില്‍ എം.കെ പ്രദീപന്‍ എന്ന മന്‍മദന്‍(32) ചീമേനിയിലെ ഒറ്റത്തൈ ഹൗസില്‍ ഒ.ടി ഇസ്മായില്‍ എന്ന മായിന്‍ക(22) കാക്കടവ് അരിയന്‍കല്ലിലെ കൊളയത്ത് ഹൗസില്‍ കെ.ഷഫീഖ്(22) എന്നിവരെയാണ് റെയില്‍വെ സ്റ്റേഷനടുത്തുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയക്കടുത്ത് നിന്ന് ടൗണ്‍ എസ്.ഐ പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്. കമ്പിപ്പാര,സ്‌ക്രൂഡ്രൈവര്‍, കട്ടിംഗ്‌ബ്ലേഡ് എന്നി ആയുധങ്ങള്‍ സഹിതമാണ് ഇവരെ പിടികൂടിയത്. നഗരത്തില്‍ വന്‍ കവര്‍ച്ച് നടത്താനുള്ള ആസൂത്രണത്തിനിടെയാണ് … Continue reading "കവര്‍ച്ച ആസൂത്രണത്തിനിടെ മോഷ്ടാക്കള്‍ പിടിയില്‍"
പാപ്പിനിശ്ശേരി : റെയിവെ ഗേറ്റിനടുത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.ചപ്പാരപ്പടവ് കുണ്ടിലെപ്പുരയില്‍ മുഹമ്മദ് സാലിഹാ(22)ണ് മരിച്ചത്. ചപ്പാരപ്പടവ് അക്ഷയകേന്ദ്രത്തിലെ ജീവനക്കാരനാണ് സാലിഹ്.അവിവാഹിതനാണ് . ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട നിലയിലാണ്.തല വേര്‍പ്പെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വളപട്ടണം സി.ഐ പ്രമോദും സംഘവും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
ഇരിട്ടി : സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ദേശീയ കര്‍ഷക രക്ഷാ സമിതി ചെയര്‍മാനും കര്‍ഷക സംഘടനാ ഐക്യവേദി സംസ്ഥാന കണ്‍വീനറുമായ ഫാ. റവ. ഡോ. ജോസ്മണിപ്പാറ (60) അന്തരിച്ചു. ഇന്ന് കാലത്ത് 11.30ഓടെ ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ കാലത്ത് 11ന് മണിപ്പാറ സെന്റ്‌മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍. എടൂര്‍ മൈത്രി ഭവന്‍, വൃദ്ധമന്ദിരം, ഇരിട്ടി ചക്കരക്കുട്ടന്‍ ബാലസദനം തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനമേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു ജോസ് മണിപ്പാറ. ജോസ്-അന്ന ദമ്പതികളുടെ മകനായ അദ്ദേഹം മാരാംകുഴിയില്‍ … Continue reading "നിരാലംബരരുടെ അത്താണി ഫാ ജോസ് മണിപ്പാറ അന്തരിച്ചു"
കൊച്ചി : തലശേരിയിലെ എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വധിച്ച കേസില്‍ സി പി എം സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ഏഴും എട്ടും പ്രതികളാക്കി പുതിയ പ്രതിപ്പട്ടിക സി ബി ഐ എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ ഇവരെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നെങ്കിലും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ … Continue reading "ഫസല്‍ വധം: കാരായി രാജനും ചന്ദ്രശേഖരനും പ്രതികള്‍ ; മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു"
കണ്ണൂര്‍ :റവലൂഷണറി മാര്‍ക്‌സിസ്റ്റ് നേതാവ് ടി കെ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ ന്യൂമാഹി സ്വദേശി അണ്ണന്‍ ഷിജിത്ത് (34) തലശ്ശേരിയില്‍ പിടിയിലായി. ഇയാള്‍ മൈസൂരില്‍ വെച്ചാണ് പിടിയിലായതെന്നും വാര്‍ത്തകളുണ്ട്. കൊലക്ക് തന്നെ നിയോഗിച്ചത് കൊടി സുനിയാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അക്രമത്തിനിടെ സംഘത്തിലെ തന്നെ മറ്റൊരാളുടെ വെട്ടേറ്റ് ഇയാളുടെ കൈക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പോലീസ് പേര് വെളിപ്പെടുത്താത്ത സി പി എം ഏരിയാ സെക്രട്ടറിയുടെ സഹായത്തോടെ ഷിജിത്ത് തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി … Continue reading "ടി പി ചന്ദ്രശേഖരന്‍ വധം : കൊലയാളികളിലോരാള്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  11 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  14 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  15 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  15 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  15 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  15 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  15 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  15 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  17 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും