Thursday, April 2nd, 2020

കണ്ണൂര്‍ : മദ്യവില്‍പ്പന എങ്ങിനെ നന്നായി നടത്താമെന്നാണ് ഇപ്പോള്‍ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാല്‍. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത മദ്യവില്‍പ്പനക്കെതിരെ നടപടിയെടുക്കാന്‍ രൂപീകരിച്ച എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം ഇന്ന് നേരെതിരിച്ചാണ്. നിയമം മൂലമോ സര്‍ക്കാര്‍ ഉത്തരവ് മൂലമോ നിരോധിക്കാന്‍ പറ്റുന്നതല്ല ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും. ഇതിന് ശക്തമായ ബോധവല്‍കരണം ആവശ്യമാണെന്ന് മന്ത്രി വേണുഗോപാല്‍ പറഞ്ഞു. എ പി … Continue reading "‘ എക്‌സൈസ് വകുപ്പിന്റെ ചിന്ത മദ്യവില്‍പ്പന എങ്ങിനെ കൂട്ടാമെന്ന് ‘"

READ MORE
കണ്ണൂര്‍ : തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പ്രേരണാകുറ്റത്തിന് സിപിഎം ജില്ലാസിക്രട്ടറി പി ജയരാജനെയും ടിവി രാജേഷ് എം എല്‍ എയെയും അറസ്റ്റ് ചെയ്യണമെന്ന് എം എസ് എഫ് ജില്ലാഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി കൃഷ്ണനെയും മറ്റും അറസ്റ്റ് ചെയ്ത പോലീസ് ഷുക്കൂര്‍ വധക്കേസില്‍ എന്തുകൊണ്ട് ഈ രണ്ടുനേതാക്കളെയും അറസ്റ്റ് ചെയ്യുന്നില്ലെന്ന് നേതാക്കള്‍ ചോദിച്ചു. ഷുക്കൂര്‍ വധത്തില്‍ വാടകപ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനാല്‍ കേസ് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണം. … Continue reading "‘ ഷുക്കൂര്‍ വധം : രാജേഷിനെയും ജയരാഡനെയും അറസ്റ്റു ചെയ്യണം ‘"
തലശ്ശേരി : പൊതുവഴികളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചുപൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും പുക ശ്വസിക്കുക വഴി അര്‍ബുദം പോലുള്ള രോഗങ്ങള്‍ വരാനിടയാക്കുന്നതിനാല്‍ നഗരസഭക്കെതിരെ നിയമനടപടി സ്വീകരിക്കുന്നു. പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ദേശവാസികള്‍ തടഞ്ഞതിനാല്‍ നഗരത്തിലെ മാലിന്യങ്ങള്‍ വഴിയോരങ്ങളില്‍ വെച്ചാണ് നശിപ്പിക്കുന്നത്. വിദ്യാലയങ്ങള്‍ തുറക്കുന്നതോടുകൂടി വിദ്യാര്‍ത്ഥികളും ഇത്തരം ദുരിതം പേറേണ്ടിവരുമെന്നും പ്രതിരോധ സംരക്ഷണ വേദി ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. നഗരസഭ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിച്ച പ്ലാസ്റ്റിക് കാരി ബാഗുകള്‍ തന്നെയാണ് ഇന്നും മത്സ്യമാര്‍ക്കറ്റില്‍ നിന്നും … Continue reading "മാലിന്യം കത്തിക്കല്‍ ; തലശ്ശേരി നഗരസഭക്കെതിരെ പരാതി നല്‍കും"
കൂത്തുപറമ്പ് : ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍ നിന്നും തോക്ക് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മമ്പറം മൈലുള്ളിമെട്ടക്കടുത്ത് ഒതയോത്ത് കാടിനടുത്ത് നിന്നാണ് ഇന്നലെ തോക്ക് കണ്ടെത്തിയത്. ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളാണ് കടലാസില്‍ പൊതിഞ്ഞ നിലയില്‍ തോക്ക് കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് തോക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ടെടുത്ത തോക്ക് എ ആര്‍ ഇനത്തില്‍പെട്ടവയാണ്. കണ്ണൂരില്‍ നിന്നെത്തിയ ഫോറ ന്‍സിക് വിദഗ്ദ്ധരും ഫിംഗര്‍ പ്രിന്റ് വിഭാഗവും ആര്‍മര്‍ ഉദ്യോഗസ്ഥരും തോക്ക് വിശദമായ പരിശോധനക്ക് വിധേയമാക്കി. എയറില്‍ … Continue reading "തോക്ക് കണ്ടെടുത്ത സംഭവം : പോലീസ് കേസെടുത്തു"
കൂത്തുപറമ്പ്‌: അനധികൃതചെങ്കല്‍ ക്വാറികള്‍ക്കെതിരെ നടപടി തുടങ്ങി. 5 മെഷീനുകള്‍ പിടിച്ചെടുത്തു. വലിയ വെളിച്ചം മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ക്കെതിരെയാണ്‌ പോലീസ്‌ നടപടി തുടങ്ങിയത്‌. കൂത്തുപറമ്പ്‌, കണ്ണവം, കതിരൂര്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പെട്ട സ്ഥലങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി തുടങ്ങിയെന്നും ഇന്‍സ്‌പെക്‌ടര്‍ കെ വി ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം അപകടം നടന്ന കുമ്പള തൊടിഭാഗത്ത്‌ നിന്നും അഞ്ചോളം ചെങ്കല്‍ മിഷ്യനുകളാണ്‌ കസ്റ്റഡിയിലെടുത്തത്‌. പിടിച്ചെടുത്ത മെഷീനുകള്‍ ജില്ലാ കലക്‌ടര്‍ക്ക്‌ കൈമാറി. കഴിഞ്ഞ … Continue reading "അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ നടപടി; മെഷീനുകള്‍ പിടിച്ചെടുത്തു"
കണ്ണൂര്‍: എം എസ്‌ എഫ്‌ നേതാവ്‌ പട്ടുവത്തെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാസിക്രട്ടറി പി ജയരാജനെയും കല്ല്യാശ്ശേരി എം എല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന സിക്രട്ടറിയുമായ ടി വി രാജേഷിനെയും പോലീസ്‌ ചോദ്യം ചെയ്യും. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ഗൂഢാലോചനയെ കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ്‌ ഇരുവരേയും ചോദ്യംചെയ്യുന്നത്‌. പട്ടുവത്ത്‌ നടന്ന അക്രമങ്ങളില്‍ നാശനഷ്‌ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനം തടഞ്ഞ്‌ അക്രമം നടത്തിയതിനെ തുടര്‍ന്നാണ്‌ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. … Continue reading "പി ജയരാജനെയും ടി വി രാജേഷ്‌ എം എല്‍ എയെയും ചോദ്യം ചെയ്യും"
കണ്ണൂര്‍: മൂന്നു പോലീസുകാരെ അന്വേഷണ വിധേയമായി ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ സസ്‌പെന്റ്‌ ചെയ്‌തു. തലശ്ശേരി സ്റ്റേഷനിലെ രാഹുല്‍,പ്രവീണ, കണ്ണൂര്‍ സ്റ്റേഷനിലെ പ്രവീണ്‍ എന്നിവരെയാണ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌. സ്‌ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ടാണ്‌ രാഹൂലിനെയും പ്രവീണയെയും സസ്‌പെന്റ്‌ ചെയ്‌തത്‌. ഇരുവരും സഹോദരങ്ങളാണ്‌.ജില്ലാ കോടതി സീനിയര്‍ അഭിഭാഷകനും മുന്‍ ഗവ.പ്ലീഡറുമായ ചന്ദ്രന്‍ ചന്ത്രോത്തിനെതിരെ അതിക്രമം നടത്തിയ സംഭവത്തിലാണ്‌ കണ്ണൂര്‍ പോലീസ്‌ സ്റ്റേഷനിലെ കോണ്‍സ്റ്റബിളും തലശ്ശേരി സ്വദേശിയുമായ പ്രവീണിനെതിരെ നടപടിയെടുത്തത്‌. സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രവീണിനെതിരെ തലശ്ശേരി പോലീസ്‌ കേസെടുത്തിരുന്നു. കഴിഞ്ഞ 22നാണ്‌ … Continue reading "മൂന്നു പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍"
കണ്ണൂര്‍: ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ രണ്ട്‌ കുട്ടികളെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ താളിക്കാവിനടുത്ത അല്‍അമീന്‍ (13) ലൂസ (5) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇന്നലെ ഉച്ച രണ്ട്‌ മണിയോടെ വീടിനടുത്തുവെച്ചാണ്‌ കടിയേറ്റത്‌. ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോടേക്ക്‌ കൊണ്ടുപോവുകയായിരുന്നു.

LIVE NEWS - ONLINE

 • 1
  12 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  15 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  16 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  16 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  16 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  16 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  16 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  16 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  18 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും