Wednesday, December 11th, 2019

കണ്ണൂര്‍ : ബാങ്കില്‍ മറന്നുവെച്ച് പോയ ചെക്ക് ഉപയോഗിച്ച് പണം തട്ടിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പോലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂരിലെ ക്വര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്്്‌നാട് -തേങ്ങാപ്പട്ടണം സ്വദേശി സുമിത്ര രാജിനെയാണ് ടൗണ്‍ എസ്.ഐ സനില്‍കുമാര്‍ ബുധനാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. മലയാള മനോരമയില്‍ നിന്ന് ബുധനാഴ്ച എസ്.ബി.ടിയുടെ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചില്‍ കൊണ്ടുവന്ന ചെക്കുകളില്‍ അരലക്ഷം രൂപയുടെ ചെക്ക് നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരന്‍ വിവരം ബാങ്ക് അധികൃതരെ അറിയിച്ചതിന് ശേഷം ഓഫീസിലേക്ക് പോയെങ്കിലും അല്‍പസമയത്തിനകം നഷ്ടപ്പെട്ട ചെക്ക് ഉപയോഗിച്ച് … Continue reading "മലയാള മനോരമയുടെ അരലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍"

READ MORE
തളിപ്പറമ്പ് : ദേശീയ പാതയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ച് രണ്ട്‌പേര്‍ക്ക് പരിക്ക്. മിനി ലോറി ഡ്രൈവര്‍ തളിപ്പറമ്പ് ഏഴാം മൈലിലെ ടി.വി കുഞ്ഞികൃഷ്ണന്‍(52) കാര്‍ഡ്രൈവര്‍ ഉഡുപ്പി ഹൈജമാഡി സൗത്ത് സുല്‍ത്താന്‍ റോഡിലെ റഫീഖ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ റഫീഖിന്റെ നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദേശീയ പാതയില്‍ കുറ്റിക്കോല്‍ പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
കണ്ണൂര്‍ : ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന് പ്രവര്‍ത്തിച്ച നഗരസഭാ ഓഫീസില്‍ അതിക്രമം. ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയത്. ബുധനാഴ്ച രാവിലെ പതിനൊന്നരമണിയോടെയാണ് സംഭവം. നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ അന്തരിച്ച എന്‍. രാമകൃഷ്ണന്റെ ഭൗതിക ശരീരം നഗരസഭാ ഓഫീസിന് സമീപം പൊതുദര്‍ശനത്തിന് വെച്ച സമയവും ഓഫീസിനകത്ത് ജീവനക്കാര്‍ ജോലിചെയ്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഓഫീസിനകത്ത് ഇരച്ച് കയറിയ സംഘം കമ്പ്യൂട്ടറുകള്‍ വലിച്ച് താഴെയിടുകയും ജീവനക്കാരെ ഇറക്കി വിടുകയും ചെയ്തു. സംഘര്‍ഷ സാധ്യതയുണ്ടായതിനെ തുടര്‍ന്ന് … Continue reading "ഹര്‍ത്താലില്‍ പ്രവര്‍ത്തിച്ചതിന് നഗരസഭാ ഓഫീസില്‍ അക്രമം"
കണ്ണൂര്‍ : താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും ജില്ലാ ലീഗല്‍ അതോറിറ്റിയും കണ്ണൂര്‍ കോടതിയില്‍ നടത്തി യ മെഗാ അദാലത്തില്‍ 371 കേ സുകള്‍ പരിഗണിച്ചു. 4 ബൂത്തുകളിലായി നടന്ന അദാലത്തില്‍ 64 കേസുകള്‍ തീര്‍പ്പാക്കി. വാഹനാപകട കേസുകളാണ് കൂടുതലും തീര്‍പ്പാക്കിയത്. 48,83,300 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഒരു അപകടമരണവുമായി ബന്ധപ്പെട്ട് മരണമടഞ്ഞയാളുടെ അശ്രീതര്‍ക്ക് 6,40,000 രൂപ നല്‍കാനും തീരുമാനമായി. ലേബര്‍ ജഡ്ജ് എ. ഹാരിസ്, സബ് ജഡ്ജ് വിനായകറാവു,കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി. … Continue reading "മാതൃകയായി മജിസ്‌ട്രേറ്റുമാര്‍ ; കണ്ണൂരില്‍ മെഗാ അദാലത്ത് നടത്തി"
കണ്ണൂര്‍ : അഴീക്കോട് മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് തൃശൂര്‍ കിലയില്‍ നാളെ കെ.എം ഷാജി എം.എല്‍.എ നടത്തുന്ന ക്ലാസില്‍ നിന്ന് സി.പി.എം മെമ്പര്‍മാര്‍ വിട്ടു നില്‍ക്കുമെന്ന് സൂചന. ക്ലാസ് ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരിക്കുന്നത്. ചെലവ് ചുരുക്കുന്നതിന് പകരം തൃശൂരില്‍ യോഗം വിളിച്ചു ചേര്‍ത്ത് പണം ധൂര്‍ത്തടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ എന്നിവരെയാണ് ക്ലാസിലേക്ക് ക്ഷണിച്ചത്.
കണ്ണൂര്‍ : വീടുവിട്ടിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിലെ ശാന്തിനഗര്‍ മുഹമ്മദ് മസ്ജിദിനടുത്ത് താമസിക്കുന്ന റസൂല്‍-രേഷ്മ ദമ്പതികളുടെ മകന്‍ നൂര്‍പാഷ(12) അഫ്‌സര്‍-കുര്‍മത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് അസ്‌കര്‍(9) സയ്യിദ് പയസ് -രഹനാ ബാനുവിന്റെ മകന്‍ മുഹമ്മദ് അദ്‌നം(8) എന്നിവരെയാണ് കെ.എസ്.ആര്‍.ടി.സി ബസ് സറ്റാന്റില്‍ വെച്ച് ഇന്നലെ രാത്രി ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ആസ്മസലാല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ ഇന്നലെ കാലത്ത് സ്‌കൂളില്‍ പോയ ശേഷം വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി അധ്യാപികയോട് അവധിവാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. … Continue reading "മൈസൂരില്‍ നിന്ന് വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍"
കണ്ണൂര്‍ : ഭൂമിയിടപാടുകളും മറ്റും നടക്കുന്നതിനാല്‍ കേരളത്തില്‍ പുതിയവ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാണ് സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എംതോമസ് ഐസക്ക് സംസ്ഥാനത്ത് നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിലച്ചവയാണ്. ഇതിനെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. പല വ്യവസായികളും കേരളം വിടാനൊരുങ്ങുകയാണെന്നും ഇവരെ നിലനിര്‍ത്താന്‍ ഗവര്‍മ്മെന്റ് താല്‍പര്യം കാണിക്കുന്നില്ലെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന വികസന സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കാന്‍ കണ്ണൂരിലെത്തിയ തോമസ് … Continue reading "ജനശ്രീ ഹസ്സന്റെയും മുഖ്യമന്ത്രിയുടെയും ഏര്‍പ്പാട് : തോമസ് ഐസക്"
തലശ്ശേരി : അരക്കോടിയോളം രൂപ വിലവരുന്ന പത്ത് കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് മൂര്യാട് സ്വദേശി കുളത്ത് പറമ്പത്ത് എടവലത്ത് ആര്‍. ഷബീര്‍(28) കതിരൂര്‍ സ്വദേശിയും ഇപ്പോള്‍ ആദികടലായിയില്‍ താമസക്കാരനുമായ പള്ളയില്‍ രയരോത്ത് ഗഫൂര്‍(32) എന്നിവരെയാണ് എസ്.ഐ ഷാജു ജോണ്‍ ലൂക്കോസ്, ഡിവൈ.എസ്.പി എ.പി ഷൗക്കത്തലിയുടെ കീഴിലുള്ള ഷാഡോ പോലീസ് ഓഫീസര്‍മാരായ അജയന്‍, സുജേഷ്, ബിജുലാല്‍, ശ്രീജേഷ് തുടങ്ങിയവര്‍ പിടികൂടിയത്. തലശ്ശേരിയില്‍ കഞ്ചാവ് മാഫിയകള്‍ തമ്പടിക്കുന്നതായി ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ … Continue reading "അരക്കോടിയോളം രൂപയുടെ കഞ്ചാവ് വേട്ട ; രണ്ടു പേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  14 hours ago

  ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

 • 2
  16 hours ago

  ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

 • 3
  16 hours ago

  പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

 • 4
  16 hours ago

  കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

 • 5
  16 hours ago

  കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

 • 6
  17 hours ago

  ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

 • 7
  17 hours ago

  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

 • 8
  17 hours ago

  ലഹരിമരുന്നുമയി പിടിയില്‍

 • 9
  17 hours ago

  ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു