Wednesday, January 27th, 2021

ബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ഇരിട്ടി വിളക്കോട് സ്വദേശി ഷമീജില്‍ നിന്നാണ് 615 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.

READ MORE
തിരു: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ഇടുക്കി മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മറ്റന്നാള്‍ മഴ മുന്നറിയിപ്പുണ്ട്. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.  
കണ്ണൂര്‍: കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 200 ഗ്രാം കഞ്ചാവുമായി തില്ലങ്കേരി സ്വദേശി പിടിയിലായി. തില്ലങ്കേരിയിലെ ഷര്‍മിലിനെയാണ് പ്രിവന്റീവ് ഓഫീസര്‍ പ്രമോദന്‍ പി അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കെ, സി.ഇഒമാരായ പ്രജീഷ് കോട്ടായി, ജലീഷ്, പ്രനില്‍, സുബിന്‍, റിജുന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂര്‍: തിരൂരിലെ പ്രമുഖ വ്യാപാരിയില്‍ നിന്ന് 80 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. തളിപ്പറമ്പ് സ്വദേശിയായ റിവാജിനെയാണ് ഇന്നലെ വൈകിട്ട് പരിയാരത്തിനടുത്ത് വച്ച് തിരൂര്‍ പോലീസ് വലയിലാക്കിയത്. ഹവാലാ പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇയാളെ പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്.
കൂത്തുപറമ്പ്: ആയിത്തറ തേന്‍ പുളിയില്‍ നിന്നും നാടന്‍ ബോംബ് പിടികൂടി. കൂത്തുപറമ്പ് എസ് ഐ മാരായ പി ബിജു, സന്ദീപ്, കണ്ണൂര്‍ ബോംബ് സ്‌ക്വാഡ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ബോംബ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഇവിടെ നടന്നിരുന്നു.
കണ്ണൂര്‍: രാത്രികാല വാഹന പരിശോധനക്കിടെ കാറില്‍ നിന്നും കഞ്ചാവ് പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചാലോട് കീഴല്ലൂരിലെ ടികെ ഷിജിലി(25)നെയാണ് എക്സൈസ് സെപ്ഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ വാസുദേവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സികെ ബിജു, എംകെ സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടികെ ഷാന്‍, എം സജിത്, കെഎ നവാസ്, ഡ്രൈവര്‍ ഇസ്മയില്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. കണ്ണൂര്‍ മഹാത്മ മന്ദിരത്തിന് സമീപം വെച്ചാണ് പ്രതി സഞ്ചരിച്ച കാറില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.
ചൊക്ലി: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഒളവിലത്തെ പ്രേമനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സ്ഥലത്ത് പോലീസ് പട്രോളിങ് നടന്നു. പ്രേമനെ ആക്രമിച്ചത് സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
കണ്ണൂര്‍: അക്രമ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയില്‍ നിന്നും ഉറുമി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിയെ കോടതി കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. അഴീക്കോട്ടെ കുളങ്ങരകത്ത് ഹൗസില്‍ കെ.വി ശ്രീകുമാറിനെയാണ് (42) ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രുഗമ എസ് രാജ് രണ്ടു വര്‍ഷം കഠിന തടവിനും 2,500 രൂപ പിഴയടക്കനും ശിക്ഷിച്ചത്. അടിപിടി കേസില്‍ പ്രതിയായ ശ്രീകുമാറിനെ 2002 മെയ് 20 ന് കസ്റ്റഡിയിലെടുക്കാന്‍ ടൗണ്‍ അഡീഷണല്‍ എസ്ഐ ശ്രീഘനന്‍ എത്തിയപ്പോള്‍ ഇയാളില്‍ നിന്ന് ഉറുമി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് … Continue reading "അരയില്‍ നിന്ന് ഉറുമി പിടിച്ചെടുത്തു; പ്രതിക്ക് കഠിന തടവ്, പിഴ"

LIVE NEWS - ONLINE

 • 1
  8 hours ago

  സൗ​ര​വ് ഗാം​ഗു​ലി​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു  

 • 2
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

 • 3
  12 hours ago

  സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല

 • 4
  14 hours ago

  രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 12,689 പേ​ർ​ക്ക് കോ​വി​ഡ്

 • 5
  14 hours ago

  കുന്നംകുളത്ത് വൻ തീപിടുത്തം

 • 6
  15 hours ago

  വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും

 • 7
  15 hours ago

  എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  15 hours ago

  രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

 • 9
  2 days ago

  സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്