മട്ടന്നൂര്‍; വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ശിവപുരം ഹയ ഹംദയാണ് തിങ്കളാഴ്ച രാവില മരിച്ചത്. ഞായറാഴ്ച വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പാമ്പിന്റെ കടിയേറ്റത്. കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തുടര്‍ന്ന പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.