Monday, April 6th, 2020

ഇടുക്കി: നെടുങ്കണ്ടം ചേമ്പളത്തിന് സമീപം ഇല്ലിപ്പാലത്ത് കൃഷിഭൂമി സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി ആരോപണം. നാലേക്കര്‍ കൃഷിഭൂമി പൂര്‍ണമായും നശിച്ചു. കോട്ടയ്ക്കല്‍ തോമസ്, മുത്തോലി സുജ, ഞുണ്ടന്‍മാക്കല്‍ രാജമ്മ, എരുമച്ചാടത്ത് വക്കച്ചന്‍ എന്നിവരുടെ കൃഷിഭൂമിയാണ് കത്തിനശിച്ചത്. തോമസ്, രാജമ്മ, വക്കച്ചന്‍ എന്നിവരുടെ ഒരേക്കര്‍ വീതവും സുജയുടെ അരയേക്കറുമാണ് തീപിടിത്തംമൂലം നഷ്ടമായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഏലം, കുരുമുളക്, കാപ്പി, വാഴ, ജാതി, കൊക്കോ എന്നിവയും മരങ്ങളും തീപിടിത്തത്തില്‍ കത്തിനശിച്ചു. സ്ഥലത്തിന്റെ അതിരുകള്‍ തിരിച്ച് കഴിഞ്ഞദിവസം വൃത്തിയാക്കിയിരുന്നു. കാട്ടുതീ … Continue reading "കൃഷിഭൂമി സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി ആരോപണം"

READ MORE
ഒന്നര മാസത്തിനിടെ ഇടുക്കിയില്‍ ഇതുവരെ മൂന്ന് കര്‍ഷകരാണ് ജീവനൊടുക്കിയത്.
ലോക്‌സഭയിലേക്ക് പോകാന്‍ ആഗ്രഹമുണ്ട്
ഇടുക്കി: ഇരുചക്ര വാഹനം മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നയാളെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ചാലപ്പള്ളി തേക്കുനില്‍ക്കുന്നതില്‍ രതീഷ്(33) ആണ് പിടിയിലായത്. ഉടുമ്പന്‍ചോലയില്‍ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ചശേഷം ആദ്യമായാണ് മോഷണക്കേസ് പ്രതി പിടിയിലാകുന്നത്. 22ന് രാത്രി ചെമ്മണ്ണാര്‍ ഭാഗത്ത് വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനം പ്രതി മോഷ്ടിക്കുകയായിരുന്നു. പൊത്തകള്ളി സ്വദേശി പ്രഭുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. മോഷ്ടിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ മധുരക്ക് സമീപത്ത് നിന്നുമാണ് പിടികൂടിയത്. റാന്നിയില്‍ നിന്ന് ഉടുമ്പന്‍ചോലയില്‍ എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതിയെന്നു പോലീസ് … Continue reading "വാഹനമോഷ്ടാവ് അറസ്റ്റില്‍"
ഇടുക്കി: മൂലമറ്റം ജലന്തര്‍ സിറ്റിയില്‍ കൃഷിയിടത്തില്‍ തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു അഗ്നിബാധ ഉണ്ടായത്. ഒന്നര ഏക്കറോളം പ്രദേശത്ത് തീപടര്‍ന്നു. പൂപ്പക്കാട്ടില്‍ ചാണ്ടി, ഓലിക്കല്‍ ടോമി എന്നിവരുടെ കൃഷിയിടത്തിലാണ് തീ പടര്‍ന്നത്. ടോമിയുടെ 30ഓളം റബ്ബര്‍ മരങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ചാണ്ടിയുടെ കപ്പ, വാഴ, തേക്കിന്‍തൈകള്‍ എന്നിവ കത്തിപ്പോയി. അഗ്‌നിരക്ഷാ സ്‌റ്റേഷന്‍ മാസ്റ്റര്‍ ശശീന്ദ്രബാബു, അസി. സ്‌റ്റേഷന്‍ മാസ്റ്റര്‍ അബ്ദുള്‍ അസീസ് എന്നിവരുടെ നേതൃത്വത്തില്‍ മൂലമറ്റത്തുനിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് തീയണച്ചത്.
ഇടുക്കി: മൂലമറ്റത്ത് മദ്യപിച്ച് സ്വകാര്യബസില്‍ കയറി യാത്രക്കാരെ മര്‍ദിച്ച രണ്ടുപേര്‍ പിടിയില്‍. തടിയമ്പാട് പുത്തനാപ്പള്ളില്‍ റിജു(43), വാഴത്തോപ്പ് വയലോപ്പള്ളില്‍ ജയ്‌സണ്‍(47) എന്നിവരെയാണ് കാഞ്ഞാര്‍ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ് സംഭവം. ഏറ്റുമാനൂരില്‍ നിന്നു തോപ്രാംകുടിക്ക് സര്‍വീസ് നടത്തുന്ന റയാന്‍ ബസില്‍ മൂലമറ്റത്ത് നിന്നു കയറിയ ഇവര്‍ സഹയാത്രക്കാരോട് അപമര്യാദയായി പെരുമാറി. ബസിലുണ്ടായിരുന്ന കുളമാവ് മുത്തിയുരുണ്ടയാര്‍ കറുത്തേടത്ത് സുരേന്ദ്രന്‍(50) ഇതു ചോദ്യം ചെയ്തു. പ്രകോപിതരായ റിജുവും ജയ്‌സണും സുരേന്ദ്രനെ മര്‍ദിക്കുകയായിരുന്നു. ഇതുകണ്ട് സുരേന്ദ്രന്റെ ഭാര്യ സിന്ധു(46), … Continue reading "മദ്യപിച്ച് ബസ്‌യാത്രക്കാരെ മര്‍ദിച്ച രണ്ടുപേര്‍ പിടിയില്‍"
ഇടുക്കി: അടിമാലിയില്‍ സാഹസികയാത്രാ വാഹനം മറിഞ്ഞ് യുവതി മരിക്കാന്‍ ഇടയായ സംഭവത്തില്‍ സ്ഥാപന ഉടമ കൂമ്പന്‍പാറ പൊന്നപ്പാല മൈതിനെ(56) മുന്നാര്‍ ഡിവൈ എസ്പി ഡിഎസ് സുധിഷ്ബാബു അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി അഞ്ചിന് കൂമ്പന്‍പാറക്ക് സമീപം ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹില്‍ ടോപ്പ് റൈഡിങില്‍ വാഹനം മറിഞ്ഞ് എറണാകുളം സ്വദേശിനി ചിപ്പി രാജന്ദ്രന്‍ (24) മരിച്ചിരുന്നു. സാഹിക റൈഡിന് ആവശ്യമായ സുരക്ഷാസൗകര്യം ഒരുക്കാതെയാണ് സ്ഥാപനം നടത്തിയിരുന്നതെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. … Continue reading "വാഹനം മറിഞ്ഞ് യുവതിയുടെ മരണം; സ്ഥാപന ഉടമ അറസ്റ്റില്‍"
ഇടുക്കി: മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലയിലെ വെളുത്തുള്ളിക്ക് ഭൗമസൂചിക പദവിയില്‍ ഇടംപിടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍കൊണ്ട് ഇവിടങ്ങളില്‍ വിളയുന്ന വെളുത്തുള്ളി തൈലത്തിന്റെ അളവും കൂടുതലാണ്. കാന്തല്ലൂര്‍, വട്ടവട മലനിരകളില്‍ കൃഷി ചെയ്യുന്ന വെളുത്തുള്ളിയുടെ ഗുണമേന്‍മയും ഔഷധഗുണവും കണക്കിലെടുത്തുകൊണ്ട് കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ 2017 മാര്‍ച്ച് മാസം പ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും വെളുത്തുള്ളിക്കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് കാന്തല്ലൂരില്‍ ശില്‍പശാലയും സെമിനാറും സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് അഞ്ചുനാട്ടില്‍ വിളയുന്ന വെളുത്തുള്ളിയുടെ കാലപ്പഴക്കവും ഔഷധ നിര്‍മാണവും … Continue reading "വെളുത്തുള്ളിക്കര്‍ഷകര്‍ക്ക് അഞ്ചു ലക്ഷം ധനസഹായം"

LIVE NEWS - ONLINE

 • 1
  9 hours ago

  കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

 • 2
  10 hours ago

  പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

 • 3
  10 hours ago

  മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

 • 4
  10 hours ago

  വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

 • 5
  10 hours ago

  കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

 • 6
  10 hours ago

  കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

 • 7
  10 hours ago

  കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

 • 8
  12 hours ago

  ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

 • 9
  12 hours ago

  ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും