Monday, April 6th, 2020

ഇടുക്കി : തൊടുപുഴക്ക് സമീപം മുട്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടം അമ്പാട്ടുകോളനിയില്‍ ആശാരിപണിക്കാരനായ അറക്കക്കണ്ടത്തില്‍ അനീഷ് എന്ന ബൈജു(32), ഭാര്യ വിദ്യ(27) നാലു വയസുകാരനായ മകന്‍ ഗോകുല്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയിലും മാതാപിതാക്കളെ വീടിന് സമീപത്തുള്ള പുരയിടത്തില്‍ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാണെന്നാണ് സൂചന. ദമ്പതികള്‍ ജീവനൊടുക്കിയ പറമ്പിലെ പല മരങ്ങളിലും കയര്‍ കുടുക്കിവെച്ച നിലയില്‍ കണ്ടെത്തി. ബൈജുവിന്റെ മകള്‍ ഗംഗ, അമ്മ, സഹോദരി … Continue reading "തൊടുപുഴയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍"

READ MORE
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന്‌ ഇടുക്കി തടിയമ്പാടിനടുത്ത്‌ മഞ്ഞപ്പാറയിലാണ്‌ ഉരുള്‍പൊട്ടിയത്‌. ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശമാണുണ്ടായത്‌. ഏക്കര്‍ കണക്കിന്‌ കൃഷിയിടം ഒലിച്ചുപോയി. പ്രദേശത്തുള്ള നാല്‌ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടൊന്നുമില്ല. 
വാഗമണ്‍: ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൗസ്‌ സര്‍ജന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടുക്കി കോലാഹലമേടിന്‌ സമീപമുള്ള വാഗമണ്‍ തങ്ങള്‍ പാറയില്‍ നിന്നും 1200 അടി താഴേക്ക്‌ മറിയുകയായിരുന്നു. വാഗമണ്‍ സന്ദര്‍ശിച്ചു മടങ്ങുന്ന സംഘം കോട്ടയത്തെത്താനുള്ള എളുപ്പവഴിയെന്ന നിലയിലാണ്‌ കോലാഹലമേട്‌എന്തയാര്‍ റൂട്ടിലേക്ക്‌ കയറിയതെന്ന്‌ കരുതുന്നു. മോശം റോഡാണ്‌ അപകടത്തിനു കാരണമായതെന്ന്‌ കരുതുന്നു. രതിഷ്‌കുമാര്‍(ചെങ്ങന്നൂര്‍) ജോസഫ്‌ ജോര്‍ജ്‌(ചങ്ങാനാശ്ശേരി), അനിഷ്‌കുമാര്‍(കോട്ടയം) ആന്റോ പി ജെയിംസ്‌(തൊടുപുഴ) എന്നിവരാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി അര്‍ദ്ധരാത്രിയോടെയാണ്‌ … Continue reading "ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ്‌ നാലുമരണം"
തൊടുപുഴ : മദ്യലഹരിയില്‍ മുത്തശ്ശി തീകൊളുത്തിയതിനെ തുടര്‍ന്ന് മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ ഇടുക്കി പാറക്കടവ് കോളനിയിലെ പുത്തന്‍പുരക്കല്‍ ശെല്‍വന്റെ മകള്‍ ദേവി (13) യാണ് മരിച്ചത്. ഒന്നര മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടിയുടെ നില കഴിഞ്ഞ ദിവസം അതീവ മോശമായിരുന്നു. കഴിഞ്ഞ മാസം മൂന്നാം തീയ്യതിയാണ് ഉറങ്ങിക്കിടന്ന ദേവിയുടെ ദേഹത്ത് മുത്തശ്ശി ഭവാനി മദ്യലഹരിയില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ദേവിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും … Continue reading "മുത്തശ്ശി തീകൊളുത്തിയ പെണ്‍കുട്ടി മരണപ്പെട്ടു"
ഇടുക്കി : പെരുവന്താനത്ത് മകന്‍ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊയ്‌നാട്ടില്‍ കയ്പ്പള്ളിയില്‍ മറിയക്കുട്ടിയെയാണ് മകന്‍ ജോബി തലക്കടിച്ച് കൊന്നത്. രാവിലെ ഏഴുമണിയോടെ വീട്ടിലെ കക്കൂസിലാണ് മറിയക്കുട്ടിയെ തലക്കടിയേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് ജോബിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ജോബിയും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
തൊടുപുഴ : ഇടുക്കി ചെറുതോണിയില്‍ മിനി വാന്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരണപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. ഒരു വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സഞ്ചരിച്ച വാനാണ് നിയന്ത്രണം വിട്ട് പെരിയാറിലേക്ക് മറിഞ്ഞത്.
അടിമാലി : വാഹന പരിശോധനക്കിടെചുമത്തിയ പിഴക്ക് രശീതി നല്‍കിയില്ലെന്ന പരാതിയില്‍ ട്രാഫിക് എസ് ഐക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ചാറ്റുപാറ സ്വദേശി പ്രസാദിന്റെ പരാതിയിലാണ് അടിമാലി ട്രാഫിക് എസ് ഐക്കെതിരെ അന്വേഷണം തുടങ്ങിയത്. ബൈക്ക് ഓടിച്ച് വരികയായിരുന്ന പ്രസാദിനെ കൂമ്പന്‍പാറ വെച്ച് എസ് ഐ കൈകാട്ടി. ട്രാഫിക് നിയമ ലംഘനത്തിന് 1500 രൂപ പിഴ ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ തന്റെ കൈവശം അഞ്ഞുറു രൂപ മാത്രമേയുള്ളൂവെന്നും അടിമാലിയിലെ എ ടി എം കൗണ്ടറില്‍ തനിക്കൊപ്പം വന്നാല്‍ ബാക്കി … Continue reading "വാഹനപരിശോധനക്കിടെ ചുമത്തിയ പിഴക്ക് രശീത് നല്‍കിയില്ല ; എസ് ഐക്കെതിരെ അന്വേഷണം"
ഇടുക്കി : വൈദ്യുതി മോഷ്ടിച്ച ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് 40000 രൂപ പിഴ. ബുധനാഴ്ച കാലത്ത് വെല്‍ഡിംഗിനായി പോസ്റ്റില്‍നിന്നും നേരിട്ട് വൈദ്യുതി എടുക്കുന്നതിനിടെ ഡാം സേഫ്റ്റിയുടെ ക്യാമ്പ് ഓഫീസ് ഉദ്യോഗസ്ഥരെ ഇലക്ര്ടിക്കല്‍ സെക്്ഷന്‍ ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടുകയായിരുന്നു. വൈദ്യുതി മോഷണം കണ്ട ഒരു സ്വകാര്യവ്യക്തി മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഫാക്‌സ് സന്ദേശമയച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് സൂചന. ഇത്തരത്തില്‍ വൈദ്യുതി എടുക്കുന്നതിന് വൈദ്യുതി ബോര്‍ഡില്‍ മുന്‍കൂറായി പണമടക്കണമെന്നാണ് നിയമം.

LIVE NEWS - ONLINE

 • 1
  9 hours ago

  കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

 • 2
  9 hours ago

  പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

 • 3
  9 hours ago

  മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

 • 4
  10 hours ago

  വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

 • 5
  10 hours ago

  കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

 • 6
  10 hours ago

  കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

 • 7
  10 hours ago

  കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

 • 8
  11 hours ago

  ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

 • 9
  12 hours ago

  ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും