Sunday, May 31st, 2020

    ഇടുക്കി: കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസിന്റെ പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ തഹ്‌സീന്‍ അഖ്തര്‍, വഖാസ് എന്നിവര്‍ മുന്നാറില്‍ തങ്ങിയ കോട്ടേജ് പോലീസ് തിരിച്ചറിഞ്ഞു. മൂന്നാര്‍ ന്യൂകോളനിയിലെ വേര്‍ ടൂ സ്റ്റേ കോട്ടേജിലാണ് ഇവര്‍ താമസിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ക്ക് ഇവിടെ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത ജയ്പൂര്‍ സ്വദേശിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാറില്‍ വര്‍ഷങ്ങളായി പെട്ടിക്കട നടത്തിവരുന്നയാളാണ് താമസസൗകര്യം ഒരുക്കിയതെന്ന് പോലീസ് അറിയിച്ചു. അതിനിടെ ഇരുവരെയും ഡല്‍ഹി പോലീസ് കേരളത്തിലെത്തിച്ചു തെളിവെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ, പുനെ, … Continue reading "മുന്നാറില്‍ തീവ്രവാദികള്‍ താമസിച്ച കോട്ടേജ് തിരിച്ചറിഞ്ഞു"

READ MORE
കുഞ്ചിത്തണ്ണി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുഞ്ചിത്തണ്ണി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. പ്രസിഡന്റ് ജയിംസ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ മാരിയില്‍ കൃഷ്ണന്‍ നായര്‍ താക്കോല്‍ കൈമാറും. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കുഞ്ചിത്തണ്ണിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപാര സ്ഥാപനം നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ജില്ലാ പ്രസിഡന്റ് നല്‍കും. മൂന്നാര്‍ ഡിവൈ.എസ്.പി: വി.എന്‍ സജി ആംബുലന്‍സ് ഫഌഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി … Continue reading "വ്യാപാരി ആംബുലന്‍സ് സര്‍വീസ് തുടങ്ങുന്നു"
        മൂലമറ്റം: മൂലമറ്റത്തെ അറക്കുളം, കുടയത്തുര്‍ പഞ്ചായത്തില്‍ നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും, ഫയര്‍ സ്‌റ്റേഷനിലേക്കും വിളിച്ചാല്‍ പരിധിക്കു പുറത്തെന്ന മറുപടി മാത്രം. 100, 101 നമ്പരുകളില്‍ വിളിച്ചാല്‍ 20 കിലോമീറ്റര്‍ അകലെ തൊടുപുഴയിലാണു ഫോണ്‍ കിട്ടുക. മുമ്പ് ഈ പ്രദേശത്തുനിന്നും 100 വിളിച്ചാല്‍ കാഞ്ഞാര്‍ പൊലിസ്‌സ്‌റ്റേഷന്‍ ലഭിച്ചിരുന്നതാണ്. ഇപ്പോള്‍ തൊടുപുഴ പൊലീസ് കണ്‍ട്രോള്‍ റൂം ആണ് ലഭിക്കുക. 101 വിളിച്ചാല്‍ അഗ്നിശമനസേനയുടെ സേവനം ലഭിക്കേണ്ടതാണ്. എന്നാല്‍ മൂലമറ്റത്ത് അഗ്നിശമനസേനാ ഓഫിസിന്റെ മുന്നില്‍നിന്നു … Continue reading "പൊലീസ് കണ്‍ട്രോള്‍റൂമും ഫയര്‍ സ്‌റ്റേഷനും പരിധിക്കു പുറത്ത്"
ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മീഷന്‍ പ്രസിദ്ധീകരിച്ച ഇടുക്കി ജില്ലയിലെ വോട്ടര്‍പ്പട്ടികയില്‍ 11,37,664 വോട്ടര്‍മാര്‍. പുരുഷന്മാരും 5,68,869, സ്ത്രീകള്‍ 5,68,795 ഉം ചേര്‍ന്ന് ജനവിധി നിര്‍ണയിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കമ്മീഷന്റെ ഔദ്യോഗികവെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരമാണിത്. മൂവാറ്റുപുഴയില്‍ 1,57,509 ഉം കോതമംഗലത്ത് 1,44,995 ഉം ദേവികുളത്ത്1,53,661 ഉം ഉടുമ്പന്‍ചോലയില്‍ 1,57,162 ഉം തൊടുപുഴയില്‍ 1,83,325 ഉം ഇടുക്കിയില്‍ 1,72,852 ഉം പീരുമേട്ടില്‍ 1,68,160 ഉം വോട്ടര്‍മാരാണുള്ളത്.
      ഇടുക്കി: ഇടുക്കിയിലെ വിവധ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകളില്‍ പിഴവുകള്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്, ബി ജെ പി സ്ഥാനാര്‍ത്ഥി സാബു വര്‍ഗീസ് എന്നിവരടക്കം ഏഴോളം സ്ഥാനാര്‍ത്ഥികളുടെ പട്ടികകളിലാണ് പിഴവുകള്‍ കണ്ടെത്തിയത്. പത്രികയോടൊപ്പം നല്‍കിയിരിക്കുന്ന സ്വത്തിനെക്കുറിച്ചുള്ള സത്യവാങ്മൂലത്തില്‍ പേര് രേഖപ്പെടുത്തിയില്ലെന്നതാണ് ഡീന്‍ വരുത്തിയ പിഴവ്. ഇത് പത്രിക തള്ളാന്‍ മാത്രമായ കാരണമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പേരെഴുതേണ്ട സ്ഥലത്തിന് പകരം മറ്റൊരു സ്ഥലത്ത് പേര് രേഖപ്പെടുത്തിയാണ് സാബു വര്‍ഗീസ് പിഴവ് വരുത്തിയത്. തുടര്‍ന്ന് … Continue reading "ഇടുക്കി : ഡീനിന്റെ പത്രികയിലടക്കം പിഴവ്"
      തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫ് വീണ്ടും ജോലിയിലേക്ക്. ഇന്നു കാലത്ത് പ്രൊഫ. ജോസഫ് കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. 28നകം നിയമന ഉത്തരവ് നല്‍കാമെന്നും 31ന് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി വിരമിക്കാന്‍ അനുവദിക്കാമെന്നും ബിഷപ്പ് അറിയിച്ചതായി പ്രൊഫ. ജോസഫ് പറഞ്ഞു. ബിഷപ്പിന്റെ നിര്‍ദേശാനുസരണമാണ് ജോസഫ് അദ്ദേഹത്തെ ചെന്നു കണ്ടത്. ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്നാണ് ജോസഫിനെ ന്യൂമാന്‍ കോളേജില്‍ നിന്നും … Continue reading "അധ്യാപകനായി ജോസഫ് വീണ്ടും കോളേജിലേക്ക്"
    ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലായിരുക്കുമെന്നുപറഞ്ഞിട്ടും അത് സ്വാഗതംചെയ്യാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. പകരം വ്യക്തിഹത്യ നടത്തി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സി.പി.എം. നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം ജനങ്ങളെ മറന്നതുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയം ജനങ്ങള്‍ മടുത്തിരിക്കുന്നു. ടി.പി.വധത്തിനുശേഷവും പക്ഷേ, സി.പി.എം. … Continue reading "ടി.പി.വധത്തിനുശേഷവും സി.പി.എം പാഠംപഠിക്കുന്നില്ല: മുഖ്യമന്ത്രി"
ഇടുക്കി: മാങ്കുളം ചിക്കണാംകുടിയില്‍ 12 വയസ്സുകാരിയുടെ വിവാഹം നടന്ന സംഭവത്തില്‍ മൂന്നാര്‍ പോലീസ് കേസെടുത്തു. ചൈല്‍ഡ് ലൈനിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. നാലാം ക്ലാസ്സ് കഴിഞ്ഞ് തുടര്‍പഠനം നടത്താതെ വീട്ടിലിരുന്ന പെണ്‍കുട്ടിയുടെ വിവാഹമാണ് രഹസ്യമായി നടത്തിയത്. നാട്ടുകാരും പഞ്ചായത്തധികൃതരും ഇടപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പട്ടികവര്‍ഗ വകുപ്പിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കി. മൂന്നാറില്‍നിന്ന് വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘം കുടിയിലെത്തി … Continue reading "12 വയസ്സുകാരിയുടെ വിവാഹം: കേസെടുത്തു"

LIVE NEWS - ONLINE

 • 1
  5 hours ago

  സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

 • 2
  13 hours ago

  കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

 • 3
  14 hours ago

  കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

 • 4
  14 hours ago

  കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

 • 5
  1 day ago

  സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

 • 6
  1 day ago

  സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

 • 7
  1 day ago

  രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

 • 8
  2 days ago

  കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

 • 9
  2 days ago

  WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌