Monday, April 6th, 2020

ചിന്നക്കനാല്‍: ചിന്നക്കനാല്‍ നടുപ്പാറയില്‍ എസ്‌റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എസ്‌റ്റേറ്റ് സൂപ്പര്‍വൈസര്‍ കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിന്‍ പിടിയിലായത് രജനീകാന്തിന്റെ ചിത്രമായ ‘പേട്ട’ കണ്ട് തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍. മധുരയിലെ തിയറ്ററിനു മുന്നില്‍ വച്ചായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്.

READ MORE
ഇടുക്കി: പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതിനായിരുന്നു പിജെ ജോസഫിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. തൊടുപുഴയില്‍ പുതുതായി നിര്‍മിച്ച വിജിലന്‍സ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലിയാണ് വിവാദം. ചടങ്ങില്‍ അധ്യക്ഷനാക്കിയില്ലെന്ന് കാണിച്ച് വിട്ടുനിന്നത് മാന്യതയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിലേക്ക് അധ്യക്ഷനായി തെരഞ്ഞെടുത്തത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെയാണ്. ഉദ്ഘാടകനായി മുഖ്യമന്ത്രിയെയും നിശ്ചയിച്ചു. ചടങ്ങിലേക്ക് വൈദ്യുതി മന്ത്രി എംഎം മണിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ചടങ്ങിന് … Continue reading "പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി"
ഇടുക്കി: മൂലമറ്റത്തെ പെരുമറ്റം ജങ്ഷന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നസ്ഥലത്ത് കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയിലായി. അസം സ്വദേശികളായ മുജാഹിര്‍ അലി, സിദ്ദിഖ് ഉള്‍ ഇസ്ലാം, ഹമീദ് ഉള്‍ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്. മോഷണം പോയ മൊബൈല്‍ ഫോണ്‍ ഇവര്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഫോണിന്റെ ലൊക്കേഷന്‍ നോക്കിയാണ് പ്രതികള്‍ പെരുമ്പാവൂരില്‍ ഉണ്ടെന്ന് മനസ്സിലാക്കിയത്. ജനുവരി ഒന്നിന് പുലര്‍ച്ചെ മൂന്നിനാണ് തൊഴിലാളികള്‍ വാടകക്ക് താമസിക്കുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാസംഘം അകത്തുകടന്നത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ചനടത്തിയത്. … Continue reading "ഭീഷണിപ്പെടുത്തി കവര്‍ച്ച; പ്രതികള്‍പിടിയില്‍"
മാട്ടുപ്പെട്ടി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപമാണ് ജഡം കണ്ടത്. ഈ ഭാഗത്ത് സ്ഥിരമായി മേഞ്ഞിരുന്ന 2 കുട്ടിയാനകളില്‍ ഒന്നാണ് ചരിഞ്ഞതെന്ന് കരുതുന്നു. ജഡത്തിന് സമീപം രാവിലെ മുതല്‍ ഒരു പിടിയാന നിലയുറപ്പിച്ചിട്ടുള്ളതിനാല്‍ വനപാലകര്‍ക്ക് സമീപത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ മാര്‍ട്ടിന്‍ ലോവന്‍, ദേവികുളം റേഞ്ച് ഓഫിസര്‍ നിബു കിരണ്‍ എന്നിവര്‍ സ്ഥലത്ത് എത്തി. ഇന്ന് കോട്ടയത്ത് നിന്നും ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ എത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തും.
ഇടുക്കി: ചന്ദനമരത്തിന്റെ വേരുകള്‍ പിഴുതുകടത്തിയ സംഘത്തിലെ രണ്ടുപേര്‍കൂടി മറയൂര്‍ നാച്ചിവയല്‍ വനംവകുപ്പ് അധികൃതര്‍ പിടികൂടി. ചിന്നക്കനാല്‍ സൂര്യനെല്ലി കുടി ഗോത്രവര്‍ഗ കോളനി സ്വദേശികളായ രജനി(35), മുരുകന്‍(45) എന്നിവരാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിന്നക്കനാല്‍ ഗ്യാപ്പ് റോഡില്‍വച്ച് പിടിയിലായത്. നാച്ചിവയല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ അമ്പലപാറ ഭാഗത്തുള്ള ചന്ദനക്കാടില്‍നിന്നും മൂന്ന് ചന്ദന കുറ്റികള്‍ പ്രതികളടങ്ങിയ സംഘം പിഴുത് കടത്തിയിരുന്നു. സംഘത്തിലെ പ്രധാനി മറയൂര്‍ നെല്ലിപ്പെട്ടികുടിയിലെ ആറുമുഖത്തെ നേരത്തെ പിടികൂടിയിരുന്നു. ഒളിപ്പിച്ചുവച്ചിരുന്ന 10 കിലോ ചന്ദന വേരുകളും കണ്ടെടുത്തു. ഇയാളുടെ … Continue reading "ചന്ദനവേരുകള്‍ കടത്തിയ സംഘത്തിലെ 2 പേര്‍കൂടി പിടിയില്‍"
ഇടുക്കി: മൂലമറ്റത്ത് തേനീച്ചക്കൂടിളകി വീണ് ഒട്ടേറെ പേര്‍ക്ക് കുത്തേറ്റു. ചേറാടി അമ്പലത്തിനു സമീപം കഴിഞ്ഞ ദിവസം രാവിലെ 9ന് ആയിരുന്നു സംഭവം. കല്ലിടുക്കുംമാക്കല്‍ രാജന്റെ പുരയിടത്തിലെ മരത്തിലുണ്ടായിരുന്ന തേനീച്ചക്കൂടാണ് കാറ്റത്ത് വീണത്. കൂടു താഴെ വീണതോടെ തേനീച്ചകള്‍ സമീപത്തുള്ള കടയില്‍ നിന്നവരെയും കാല്‍നട യാത്രക്കാരെയും കുത്തി. അയല്‍വാസിയായ തെക്കെ കൊച്ചുപറമ്പില്‍ ഐസക്കിന്റെ മാതാവ് ഗ്രേസിക്കു തേനീച്ച കുത്തി സാരമായ പരുക്കേറ്റു. ഗ്രേസിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ കുടുങ്ങിയ 3 കുട്ടികളെ മൂലമറ്റത്തു നിന്ന് അഗ്‌നിശമന … Continue reading "തേനീച്ചയുടെ കുത്തേറ്റ് ഒട്ടേറെ പേര്‍ക്ക് പരിക്ക്"
ഇടുക്കി: തൊടുപുഴ വെങ്ങല്ലൂര്‍ പാലത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന തട്ടുകടക്കു തീയിട്ടു. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകനായ കാഞ്ഞിരമറ്റം സോപാനം സുജിത്ത് സോമന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണു തീ പിടിച്ചത്. ഇവിടെ ഉണ്ടായിരുന്ന കസേര, മേശ, ഗ്യാസ് അടുപ്പ്, ബാറ്ററി തുടങ്ങിയവ കത്തിനശിച്ചു. ഈ സമയം ഇതുവഴി കടന്നുപോയ യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നു ബിജെപി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് … Continue reading "തൊടുപുഴയില്‍ തട്ടുകടക്ക് തീയിട്ടു"
ഇടുക്കി:ചിന്നാര്‍ വനത്തിനുള്ളില്‍ മീന്‍ പിടിക്കുവാന്‍ പോയ ആദിവസിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കാന്തല്ലൂര്‍ പഞ്ചായത്തില്‍ ചമ്പക്കാട് ഗോത്രവര്‍ഗ കോളനി സ്വദേശി ചിന്ന ചടയ(60) നെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് ഒറ്റയാന്‍ ആക്രമിച്ചത്. മീന്‍ പിടിച്ച് മകന്‍ ചന്ദ്രനും ബന്ധു മുനീഷ് കുമാറുമായി തിരികെ കുടിയിലേക്ക് വരുംവഴി ചമ്പക്കാട് പാലത്തിന് താഴെ വച്ച് ഒറ്റയാന്റെ മുന്‍പില്‍ പെടുകയായിരുന്നു. ചന്ദ്രനും മുനീഷ് കുമാറും ഓടി രക്ഷപ്പെട്ടു. ഒറ്റയാന്റെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് വീണ ചിന്ന ചടയന്‍ എഴുന്നേറ്റ് … Continue reading "ആദിവസിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്"

LIVE NEWS - ONLINE

 • 1
  11 hours ago

  കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

 • 2
  11 hours ago

  പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

 • 3
  11 hours ago

  മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

 • 4
  12 hours ago

  വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

 • 5
  12 hours ago

  കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

 • 6
  12 hours ago

  കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

 • 7
  12 hours ago

  കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

 • 8
  13 hours ago

  ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

 • 9
  14 hours ago

  ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും