Monday, April 6th, 2020

ഇടുക്കി: നെടുങ്കണ്ടത്ത് കവുന്തിക്കു സമീപം എസ്‌ഐയും സംഘവും സഞ്ചരിച്ച പോലീസ് ജീപ്പിന് നേരെ കല്ലേറിഞ്ഞതിന് 4 യുവാക്കളെ അറസ്റ്റ്‌ചെയ്തു. നെടുങ്കണ്ടം താഴത്തേടത്ത് ജസ്റ്റിന്‍ ജോസഫ്(22), പുളിക്കക്കുന്നേല്‍ സച്ചിന്‍(21), കാക്കനാട്ട് ജോബി(21), പാത്തിക്കല്‍ സുബിന്‍(20) എന്നിവരാണ് അറസ്റ്റിലായത്. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ സിബി റെജിമോന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ പോലീസ് വാഹനത്തിന്റെ മുകള്‍ ഭാഗത്തും വശങ്ങളിലും കേടുപാടുകള്‍ സംഭവിച്ചു. ഗാനമേളക്കിടെ ബഹളം ഉണ്ടാക്കിയതിന് താക്കീത് നല്‍കി മടങ്ങിയ പോലീസ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് … Continue reading "പോലീസ് ജീപ്പിന് നേരെ കല്ലേറിഞ്ഞതിന് 4 യുവാക്കള്‍ പിടിയില്‍"

READ MORE
ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസില്‍ പറവൂര്‍ നടുവിലേപ്പറമ്പില്‍ സുല്‍ഫിക്കറിനു(30) 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം. തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതിയാണു ശിക്ഷ വിധിച്ചത്. 2015 ജൂണ്‍ 22 നു വണ്ടിപ്പെരിയാര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സികെ സുനില്‍രാജും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയ കേസാണിത്. തമിഴ്‌നാട്ടില്‍നിന്നു കഞ്ചാവുമായി വന്ന ഇയാളെ കുമളിയിലാണ് അറസ്റ്റ് ചെയ്തത്. 1.150 കിലോഗ്രാം … Continue reading "കഞ്ചാവ് കടത്ത്; പ്രതിക്ക് തടവും പിഴയും"
ഇടുക്കി: തങ്കമണിയില്‍ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ കോട സൂക്ഷിച്ച് ചാരായം വാറ്റി വില്‍പന നടത്തിയിരുന്നയുവാവ് അറസ്റ്റില്‍. മേലേചിന്നാര്‍ പ്ലാക്കല്‍ ബിജു(45) ആണ് പിടിയിലായത്. തങ്കമണി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫിസര്‍ ഇഎച്ച് യൂനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇടുക്കി ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ഇടുക്കി: കട്ടപ്പനയില്‍ അനധികൃത മദ്യം കടത്തുന്നതിനിടെ അഞ്ച് യുവാക്കള്‍ അറസ്റ്റിലായി. ഇവരുടെ പക്കല്‍നിന്ന് 31 കുപ്പി മദ്യവും പിടിച്ചെടുത്തു. ഇവര്‍ മദ്യം കടത്താനുപയോഗിച്ച ഒരു ബൈക്കും ഒരു ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലി മേഖലയില്‍ വ്യാപകമായി അനധികൃത മദ്യവില്‍പന നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് തുടര്‍ച്ചയായി രാത്രിയില്‍ നിരീക്ഷണം നടത്തിവരുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ പോലീസ് പെട്രോളിങ് നടത്തുന്നതിനിടയില്‍ സംശയാസ്പദമായി കണ്ട ഓട്ടോറിക്ഷയും ബൈക്കും പരിശോധിക്കുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്. പിടികൂടിയ പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
ഇടുക്കി: സിനിമാ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമൊക്കെ മുദ്ര ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സീരിയല്‍ നടന്‍ അറസ്റ്റില്‍. തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി ജോണ്‍സണ്‍(33) ആണ് പിടിയിലായത്. സൗത്ത് മാറാടി കരയില്‍ മഞ്ചരിപ്പടി സ്വദേശിനിയായ യുവതിയുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് അറസ്റ്റ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്ന യുവതിയെ സിനിമയുടെ ലൊക്കേഷനിലാണ് വിജോ പരിചയപ്പെട്ടത്. യുവതി സാമ്പത്തികാവശ്യം പറഞ്ഞപ്പോള്‍ പണം മുദ്ര വായ്പ വഴി … Continue reading "മുദ്ര ലോണ്‍ തട്ടിപ്പ്: നടന്‍ പിടിയില്‍"
ഇടുക്കി: പോലീസ് കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹനം സ്‌റ്റേഷനില്‍നിന്നും കടത്തിയ സംഭവത്തില്‍ മൂന്നുപേരെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ണക്കല്‍ സ്വദേശികളായ വിഘ്‌നേശ്(21), മണികണ്ഠന്‍(20), തേങ്ങാക്കല്‍ സ്വദേശി വിമല്‍(19) എന്നിവരാണ് പിടിയിലായത്. ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്തതിന് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ജാമ്യത്തില്‍ ഇറക്കാന്‍ വന്നവര്‍ സ്‌റ്റേഷന്‍ പരിസരത്തു സൂക്ഷിച്ചിരുന്ന നമ്പര്‍ പ്‌ളേറ്റ് ഇല്ലാത്ത ബൈക്കുമായി കടന്നു കളയുകയായിരുന്നു.
ഇടുക്കി: നെടുങ്കണ്ടം സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസില്‍ അറസ്റ്റിലായി ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍. ഇന്നലെയാണ് നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൊല്ലം കീഴുനിലം പാറവിള റഹീം(29) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. കേസിലെ പ്രതിയായ റഹീമിനെ നെടുങ്കണ്ടം പോലീസ് അന്വേഷിച്ചുവരുകയായിരുന്നു. പോലീസിനെ കബളിപ്പിച്ച് നെടുങ്കണ്ടം കോടതിയില്‍ നേരെത്തെ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാണ് മുഖ്യപ്രതി എത്തിയത്. പ്രതി എത്തുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കോടതി … Continue reading "മുക്കുപണ്ടപണയം തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍"
ഇടുക്കി: കലയന്താനിയില്‍ പേപ്പട്ടി ആക്രമണത്തില്‍ 2 പേര്‍ക്ക് പരുക്ക്. കലയന്താനി കല്ലുപുരയ്ക്കല്‍ ജോസഫ്, റേഷന്‍കട ജീവനക്കാരിയായ ബിന്ദു എന്നിവര്‍ക്കാണ് കടിയേറ്റത്. ജോസഫിന്റെ കാലിലെ മസില്‍ നായ കടിച്ചെടുത്തു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുംപുറത്ത് ഇബ്രാഹിമിന്റെ പശു, ചന്ദ്രികയുടെ ആട്, വെള്ളാരംകുന്നേല്‍ ഷേര്‍ളിയുടെ പട്ടി, കണിയാംകുടിയില്‍ സണ്ണിയുടെ ആട്, പ്ലാമൂട്ടില്‍ ഈസയുടെ പശു എന്നിവയും പേപ്പട്ടി ആക്രമണത്തിനിരയായി. ആലക്കോട് മൃഗാശുപത്രിയിലെ ഡോക്ടര്‍ സ്ഥലത്തെത്തി മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുത്തു. പട്ടിയെ നാട്ടുകാര്‍ തല്ലി കൊന്നു. കൂടുതല്‍ മൃഗങ്ങള്‍ക്ക് പേവിഷ … Continue reading "പേപ്പട്ടി ആക്രമണത്തില്‍ 2 പേര്‍ക്ക് പരുക്ക്"

LIVE NEWS - ONLINE

 • 1
  11 hours ago

  കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

 • 2
  11 hours ago

  പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

 • 3
  11 hours ago

  മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

 • 4
  12 hours ago

  വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

 • 5
  12 hours ago

  കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

 • 6
  12 hours ago

  കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

 • 7
  12 hours ago

  കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

 • 8
  13 hours ago

  ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

 • 9
  14 hours ago

  ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും