Saturday, December 14th, 2019

ആലപ്പുഴ: ചെട്ടിക്കുളങ്ങരയില്‍ ആരാധനാലയത്തിനും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വീണ്ടും അക്രമം. കുരിശടി, വീടുകള്‍, വാഹനങ്ങള്‍ എന്നിവ്ക്കു നേരേയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ഈരേഴ വടക്ക് മണ്ണാലേത്ത് ട്രേഡേഴ്‌സില്‍ വില്‍പനയ്ക്കുവച്ചിരുന്ന മേച്ചില്‍ ഓടുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു. കുരിശടിയുടെ ഗ്ലാസുകള്‍ തകര്‍ന്നു. റോയല്‍ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ന്നു. ചെട്ടികുളങ്ങര രാജ് നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന തുളസിയുടെ കാറിനു നാശനഷ്ടമുണ്ടായി. ശബ്ദം കേട്ടു വീട്ടുകാര്‍ നോക്കിയപ്പോള്‍ രണ്ടു ബൈക്കുകളിലായി നാലുപേര്‍ തിരിച്ചു പോകുന്നതായാണു കണ്ടത്. കൈതവടക്ക് വികാസ് … Continue reading "ചെട്ടിക്കുളങ്ങരയില്‍ ആരാധനാലയത്തിനും വീടുകള്‍ക്കും നേരെ അക്രമം"

READ MORE
ആലപ്പുഴ: ബോട്ടുകള്‍ക്കു സുരക്ഷിത പാതയൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്നു കലക്ടര്‍ എന്‍. പത്മകുമാര്‍. കഴിഞ്ഞദിവസം മുഹമ്മ്ക്കു സമീപം കായലില്‍ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രിയിലടക്കം ബോട്ടുകള്‍ക്കു സഞ്ചരിക്കുന്നതിനു ചാലുകള്‍ അടയാളപ്പെടുത്തി നല്‍കാനും ദിശാസൂചകങ്ങളും മറ്റും സ്ഥാപിക്കാനും തുറമുഖ വകുപ്പിന്റെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കും. ചാലുകളില്‍ മണ്ണ് അടിഞ്ഞിട്ടുണ്ടെങ്കില്‍ അവ നീക്കാന്‍ നടപടിയെടുക്കും. യാത്രാബോട്ട് മണല്‍ത്തിട്ടയിലിടിച്ച സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ ജലഗതാഗത വകുപ്പിനു … Continue reading "ബോട്ടുകള്‍ക്ക് സുരക്ഷിത പാതയൊരുക്കും: കലക്ടര്‍"
അമ്പലപ്പുഴ: വാറ്റുചാരായ വില്‍പന സംബന്ധിച്ചു വിവരം നല്‍കിയ ഐഎന്‍ടിയുസി ചുമട്ടു തൊഴിലാളിയെ എക്‌സൈസ് സംഘം വീടുകയറി മര്‍ദിച്ചെന്നു പരാതി. പുറക്കാട് തൈച്ചിറ മുന്നൂറ്റിച്ചിറ കുഞ്ഞുമോനെയാണു (37) പുറത്തും കഴുത്തിനും പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴയില്‍ നിന്നുള്ള എക്‌സൈസ് സംഘമാണു മര്‍ദിച്ചതെന്നു കുഞ്ഞുമോന്‍ അമ്പലപ്പുഴ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. തന്റെ വീടിനു സമീപം ഒരു വീട്ടില്‍ ചാരായം വില്‍ക്കുന്നതായി കുഞ്ഞുമോന്‍ എക്‌സൈസിനു നേരിട്ടും ഫോണ്‍ മുഖേനയും മുന്‍പു പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം … Continue reading "ചുമട്ടു തൊഴിലാളിയെ എക്‌സൈസ് സംഘം മര്‍ദിച്ചു"
ആലപ്പുഴ: പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണം ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കായി 4.20 കോടി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണം ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കാണ് െ്രെകസിസ് മാനേജ്‌മെന്റില്‍ 4.20 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരമായത്. ബണ്ടുകളുടെ തകര്‍ച്ച, ബലക്കുറവ്, ഉയരക്കുറവ്, മോട്ടോറുകളും മോട്ടോര്‍ ഷെഡുകളും വെള്ളപ്പൊക്കത്താല്‍ നശിക്കുകയും വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോവുകയും ചെയ്യുക എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ കൃഷി തടസപ്പെടാതിരിക്കുന്നതിനാണ് പദ്ധതി. ജില്ലയില്‍ 41 പാടശേഖരങ്ങളിലാണ് നിര്‍മാണജോലി നടത്തുന്നത്. ഇതിനായി 3,56,00,000 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. 61 പാടശേഖരങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കിവരികയാണ്. … Continue reading "പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണത്തിന് 4.20 കോടി"
മാന്നാര്‍ : ബുധനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടി. 21 ടാപ്പുകളും അധ്യാപകരുടെ മുറിയിലേക്കുള്ള പൈപ്പ് കണക്ഷനും സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. പൂര്‍ണമായും ചുറ്റുമതിലില്ലാത്ത സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം പതിവാണ്. ഈ അധ്യയന വര്‍ഷഷാരംഭത്തില്‍ കാല്‍ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇവിടെ 35 പുതിയ ടാപ്പുകള്‍ സ്ഥാപിച്ചത്. എച്ച്എസ്എസ് ക്ലാസ് റൂമിനോടു ചേര്‍ന്നു സ്ഥാപിച്ച 21 ടാപ്പുകളാണു തല്ലി തകര്‍ത്തത്. ജലസംഭരണിയില്‍ ഉണ്ടായിരുന്ന ജലം മുഴുവനും പാഴായി. മുമ്പ് പല … Continue reading "ബുധനൂര്‍ ഗവ. എച്ച്എസ്എസില്‍ ആക്രമണം"
ചെങ്ങന്നൂര്‍: പോലീസുകാരെ വെട്ടിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് എക്‌സ്‌സൈസ് സംഘം ചാരായവും കോടയും പിടിച്ചെടുത്തു. മാന്നാര്‍ സ്‌റ്റേഷനിലെ എസ്.ഐ, സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി ബുധനൂര്‍ നിലപറശേരി രാജമന്ദിരത്തില്‍ രാജന്റെ വീട്ടിലും പറമ്പിലും ആയി സൂക്ഷിച്ചിരുന്ന 140 ലിറ്റര്‍ സ്പിരിറ്റും 280 ലിറ്റര്‍ കോടയുമാണ് എക്‌സ്‌സൈസ് അധികൃതര്‍ കണ്ടെടുത്തത്. രാജനും ഭാര്യയും ഒളിവിലാണ്. ചൊവ്വാഴ്ച രാവിലെ ചാരായ റെയ്ഡിനെത്തിയപ്പോഴാണ് എസ്.ഐയ്ക്കും സിവില്‍ പോലീസ് ഓഫീസര്‍ക്കും വെട്ടേറ്റത്. പരുക്കേറ്റ ഇവര്‍ ചികിത്സയിലാണ്. രാജന്റെ … Continue reading "പോലീസുകാരെ വെട്ടിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നു ചാരായം പിടിച്ചു"
ആലപ്പുഴ: കായംകുളത്ത് ഫര്‍ണിച്ചര്‍ കട്ക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കായംകുളം പുനലൂര്‍ റോഡിലെ സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ ഷോറൂമിലാണ് ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ തീപിടുത്തമുണ്ടായത്. ഓണവിപണി ലക്ഷ്യമാക്കി സ്‌റ്റോക്ക് ചെയ്തിരുന്ന അലമാരകള്‍, കട്ടിലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. ഷോറുമിന്റെ താഴത്തെ നിലയിലായിരുന്നു ഫര്‍ണിച്ചറുകള്‍ സൂക്ഷിച്ചിരുന്നത്. പത്തു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആലപ്പുഴ: പൊതുമേഖല ഔഷധ നിര്‍മാണശാലയായ കെഎസ്ഡിപിയെ കേന്ദ്രപൊതുമേഖല ഔഷധനിര്‍മാണശാലയായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സുമായി ലയിപ്പിക്കാന്‍ ധാരണ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. രണ്ടുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കും. മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്തും. ഇവര്‍ക്ക് നല്‍കാനുളള ആനുകൂല്യങ്ങളും കുടിശിഖയും ഉടന്‍ വിതരണം ചെയ്യും.

LIVE NEWS - ONLINE

 • 1
  31 mins ago

  മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

 • 2
  1 hour ago

  പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

 • 3
  2 hours ago

  സീറ്റുകള്‍ വിട്ടുകൊടുക്കില്ല: ജോസ് കെ. മാണി

 • 4
  2 hours ago

  പോക്‌സോ കേസില്‍ മുങ്ങിയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കീഴടങ്ങി

 • 5
  2 hours ago

  നാളെ മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

 • 6
  2 hours ago

  യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

 • 7
  2 hours ago

  ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

 • 8
  2 hours ago

  കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

 • 9
  2 hours ago

  ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി