Saturday, May 30th, 2020

ആലപ്പുഴ: സ്വകാര്യബസ് ജീവനക്കാരെയും ഓട്ടോഡ്രൈവറെയും മര്‍ദ്ദിച്ച സംഭവത്തില്‍ ബൈക്ക് യാത്രികനേയും രണ്ട് സുഹൃത്തുക്കളെയും അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റുചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 22ാം വാര്‍ഡില്‍ പള്ളിപ്പറമ്പില്‍ രതീഷ് (31), കാക്കരിയില്‍ സെബാസ്റ്റ്യന്‍ (38), 19ാം വാര്‍ഡില്‍ ഡൊമിനിക് (38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അര്‍ത്തുങ്കല്‍ സെന്റ്‌ജോര്‍ജ്ജ് പള്ളിക്ക് സമീപം ശനിയാഴ്ച പകല്‍ രണ്ടുമണിയോടെയായിരുന്നു സംഭവം. സ്വകാര്യബസ് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രികനുമായി തര്‍ക്കമുണ്ടായി. ബൈക്ക് യാത്രക്കാരന്റെ സുഹൃത്തുക്കള്‍കൂടി എത്തിയതോടെ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിനിടെ ഒരു ഓട്ടോഡ്രൈവര്‍ ഇത് … Continue reading "ബസ് ജീവനക്കാരനും ഓട്ടോഡ്രൈവര്‍ക്കും മര്‍ദ്ദനം; മൂന്നംഗസംഘം അറസ്റ്റില്‍"

READ MORE
        ആലപ്പുഴ: വാഹനങ്ങളില്‍ പ്രകാശ തീവ്രതയേറിയ ഹെഡ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കി. മഴക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആഡംബര വാഹനങ്ങളിലുള്‍പ്പെടയുള്ളവയില്‍ പ്രകാശ തീവ്രതയേറിയ ലൈറ്റുകള്‍ കൂടുതലായി ഉപോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് രാത്രിയില്‍ അപകടത്തിനും വഴിവെക്കുന്നു. വാഹന കമ്പനികള്‍ രൂപകല്‍പന ചെയ്യുന്ന ലൈറ്റ് കൂടാതെ അധിക ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. വാഹന കമ്പനികള്‍ നല്‍കുന്ന ഹെഡ് … Continue reading "തീവ്രതയേറിയ ഹെഡ് ലൈറ്റുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്"
ആലപ്പുഴ: ജില്ലയില്‍ കടലാക്രമണം രൂക്ഷം. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചെത്തി എന്നിവിടങ്ങളിലാണ് ഇന്നലെ കടല്‍ക്ഷോഭം രൂക്ഷമായത്. മാരാരിക്കുളം തെക്ക്, കാട്ടൂര്‍ പടിഞ്ഞാറ്, കോളജ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സുനാമി ഫണ്ടുപയോഗിച്ച് നിര്‍മിച്ച വീടുകള്‍ ഏതുനിമിഷവും നിലംപൊത്തുന്ന സ്ഥിതിയിലാണ്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചേന്നവേലി കടപ്പുറത്ത് രണ്ട് വീടുകള്‍ പൊളിച്ചുമാറ്റി. അഞ്ച് വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. ചാരങ്കാട്ട് സാബു, ചാരങ്കാട്ട് സണ്ണി എന്നിവരുടെ വീടുകളാണ് പൊളിച്ചുമാറ്റിയത്. ഇവര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. ചാരങ്കാട്ട് ബിജു ജോസഫ്, … Continue reading "ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം"
ആലപ്പുഴ: പാര്‍ക്കിങ് ഫീസ് ചോദിച്ചതിന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി അരുണ്‍കുമാറിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ ഒടുവില്‍ കേസെടുത്തു. സൗത്ത് സ്‌റ്റേഷന്‍ എ.എസ്.ഐ. കൃഷ്ണകുമാര്‍, വനിതാ പോലീസ് ജസീന്ത എന്നിവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അരുണിന്റെ അമ്മ സൗത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. പിന്നീട് പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് ആഭ്യന്തരമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്നത്. സംഭവം നടന്ന് … Continue reading "വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു"
ആലപ്പുഴ: സ്‌കൂളുകള്‍ക്ക് സമീപം കടയില്‍നിന്ന് 1100ഓളം പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചു. കടയുടമയെ അറസ്റ്റ്‌ചെയ്തു. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ വട്ടപ്പറമ്പില്‍ വീട്ടില്‍ രാജേന്ദ്രനെ(55)യാണ് എസ്.ഐ. അനൂപ് ജോസ് അറസ്റ്റ് ചെയ്തത്. അങ്ങാടിക്കല്‍ ടി.ടി.ഐ.ക്ക് അടുത്തുള്ള കടയില്‍നിന്ന് പിടിച്ചതില്‍ കൂള്‍ലിപ് എന്ന പുകയില ഉത്പന്നമായിരുന്നു കൂടുതല്‍. ഹാന്‍സ്, ശംഭു എന്നിവയുടെ പാക്കറ്റുകളും ബീഡിയും സിഗരറ്റും പിടിച്ചു. ഇവിടത്തെ സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തുന്നത്.
          ആലപ്പുഴ: വിശ്രമവും വ്യായാമവുമില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കു ചികില്‍സയുമായി ജില്ലാ പഞ്ചായത്തിന്റെ ‘ ലേഡി ഡോക്ടര്‍ ‘ വരുന്നു. നാല്‍പതു വയസ്സു പിന്നിടുന്ന സ്ത്രീകളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ആരോഗ്യത്തോടൊപ്പം സ്ത്രീ ശാക്തീകരണം എന്നതാണു ലക്ഷ്യം. ജില്ലയിലെ 73 പഞ്ചായത്തുകളിലെയും അഞ്ചു നഗരസഭകളിലെയും കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകരെയും താല്‍പര്യമുള്ള മറ്റു സ്ത്രീകളെയും പരിപാടിയുടെ ഭാഗമാക്കും. ഓരോ സിഡിഎസില്‍ നിന്നും ഒരാളെ വീതം തെരഞ്ഞെടുത്തു പരിശീലിപ്പിക്കും. ഇവരുടെ നേതൃത്വത്തില്‍ അതതു … Continue reading "സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ‘ ലേഡിഡോക്ടര്‍ ‘"
ആലപ്പുഴ: ആലപ്പുഴയിലെ കലവൂരില്‍ ഐസ് പ്ലാന്റില്‍ നിന്നും മൂന്നാഴ്ച പഴക്കമുള്ള താറാവ് ഇറച്ചി പിടികൂടി. 400 കിലോ താറാവ് ഇറച്ചിയാണ് പിടികൂടിയത്. കൊച്ചിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഇറച്ചി ഇവിടെ സൂക്ഷിച്ചിരുന്നതി. ഗുണമേ•യില്ലാത്തതും പഴകിയതുമായ ഇറച്ചി വിപണനം ചെയ്യുന്ന വന്‍ സംഘം തന്നെ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
ആലപ്പുഴ: ക്രിക്കറ്റ് കളിച്ചതിന് കുട്ടികളെ ആക്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കാളാത്ത് വാര്‍ഡ് തടിക്കല്‍ വീട്ടില്‍ ജോഷി ജോസഫി(20)നെയാണ് വ്യാഴാഴ്ച പോലീസ് പിടികൂടിയത്. കേസില്‍ ഇതേവരെ നാല് പ്രതികള്‍ അറസ്റ്റിലായി. സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ആറ്‌പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വ്യാഴാഴ്ച ഉച്ചയോടെ കോമളപുരത്തിനു സമീപത്തുനിന്ന് പിടിയിലായ ജോഷി സംഭവം നടന്നശേഷം ഒളിവിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ പാതിരപ്പള്ളി കൊടുങ്ങയില്‍വെളി പ്രസാദിന്റെ മകന്‍ പ്രവീണ്‍(16), പനയ്ക്കല്‍ വീട്ടില്‍ വീണയുടെ മകന്‍ അമല്‍(16), ആലപ്പുഴ ടി.ഡി.സ്‌കൂളിലെ … Continue reading "കുട്ടികളെ ആക്രമിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  5 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  5 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  5 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  5 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  5 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  5 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  5 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  5 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  6 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്