Thursday, December 12th, 2019

കാര്‍ട്ടൂണ്‍; പുരസ്‌കാരം നല്‍കില്ലെന്ന് പറയാന്‍ മന്ത്രിക്കാവില്ല: കാനം

ബിനോയിക്കെതിരായ ആരോപണം വ്യക്തിപരം

Published On:Jun 20, 2019 | 11:23 am

കോട്ടയം: കേരള ലളിത കലാ അക്കാദമിയുടെ ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജൂറിയെ നിശ്ചയിച്ച് പുരസ്‌കാരം പ്രഖ്യാപിച്ചാല്‍ കൊടുക്കാനുള്ള അധികാരം അക്കാദമിക്കുണ്ടെന്ന് കാനം പറഞ്ഞു. പുരസ്‌കാരം കൊടുക്കാനാവില്ലെന്ന് പറയാനുള്ള അധികാരം മന്ത്രിക്കുണ്ടെന്ന് തോന്നുന്നില്ലെന്നും കാനം ചൂണ്ടിക്കാട്ടി.
ലളിത കലാ അക്കാദമി സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്. കാര്‍ട്ടൂണ്‍ പുരസ്‌കാര വിഷയത്തില്‍ അക്കാദമിയുടേത് സ്വതന്ത്രമായ തീരുമാനമാണ്. അത് അംഗീകരിക്കാനുള്ള വലിയ മനസ് നമുക്ക് ഉണ്ടാകണം. ബിനോയി കോടിയേരിക്കെതിരായ ആരോപണം വ്യക്തിപരമായ വിഷയമാണ്. അന്വേഷണം നടക്കട്ടെയെന്നും കാനം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    31 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 2
    40 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 3
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 4
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 5
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 6
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 7
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

  • 8
    2 hours ago

    ട്വന്റി20 പരമ്പര ഇന്ത്യക്ക്

  • 9
    2 hours ago

    കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്