Tuesday, August 3rd, 2021

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന കാള്‍ട്ടന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശിയ ടീമിനായി കളിച്ചിട്ടുണ്ട്്

Published On:Oct 12, 2020 | 10:07 am

ബെംഗളൂരു; മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കടുത്ത പുറംവേദനെ തുടര്‍ന്ന് തിങ്കഴാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെ മരണം സ്ഥിരീകരിച്ചു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കാള്‍ട്ടന്‍ ചാപ്മാന്‍. ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന കാള്‍ട്ടന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശിയ ടീമിനായി കളിച്ചിട്ടുണ്ട്്. ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ചിട്ടുണ്ട്. കളിക്കളം വിട്ട ശേഷം പരിശീലകനായും കാള്‍ട്ടന്‍ ചാപ്മാന്‍ പ്രവര്‍ത്തിച്ചു.

LIVE NEWS - ONLINE

  • 1
    4 weeks ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 weeks ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 weeks ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    1 month ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    1 month ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    1 month ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    1 month ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    1 month ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    1 month ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും