Wednesday, November 20th, 2019

നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റില്ല

നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം സര്‍ക്കാര്‍ തീരുമാനമെടുത്തത്.

Published On:Jul 11, 2019 | 12:36 pm

തിരു: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുതിയതായി തുടങ്ങുന്ന പ്രത്യേക പോക്‌സോ കോടതിയില്‍ നടത്താനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കും. ഈ കേസിലെ വിചാരണ കൊച്ചി സിബിഐ കോടതിയില്‍ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് ഇത്.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ കേസിലെ വിചാരണ കൊച്ചി സിബിഐ കോടതിയില്‍ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
പോക്‌സോ കേസുകള്‍ക്കു മാത്രമായി കൊച്ചി നെടുമ്പാശേരിയില്‍ പ്രത്യേക കോടതി സ്ഥാപിക്കാനാണ് മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചത്. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസ് ഈ കോടതിയില്‍ വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനുമായിരുന്നു തീരുമാനം.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

  • 2
    10 hours ago

    ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 3
    13 hours ago

    സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

  • 4
    14 hours ago

    ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

  • 5
    17 hours ago

    കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 6
    17 hours ago

    പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

  • 7
    18 hours ago

    സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

  • 8
    18 hours ago

    സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

  • 9
    18 hours ago

    കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു