Friday, September 25th, 2020

ബുംറയെ ഭയമില്ല: അബ്ദുല്‍ റസാഖ്

താന്‍ കളിച്ചിരുന്ന കാലത്തു ഗ്ലെന്‍ മഗ്രാത്ത്, വസിം അക്രം തുടങ്ങിയ ലോകോത്തര ബോളര്‍മാരെയാണു നേരിട്ടിരുന്നത്.

Published On:Dec 5, 2019 | 9:38 am

ഇസ്ലാമാബാദ്: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പന്തുകളെ താന്‍ ഭയക്കുന്നില്ലെന്നു രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച പാക്കിസ്ഥാന്‍ താരം അബ്ദുല്‍ റസാഖ്. വസിം അക്രം, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ വന്പന്‍മാര്‍ക്കൊപ്പം കളിച്ചിട്ടുള്ള തനിക്ക് ബുംറയുടെ പന്തുകള്‍ ഒരു വിഷയമേ അല്ലെന്നും റസാഖ് അവകാശപ്പെട്ടു.
താന്‍ കളിച്ചിരുന്ന കാലത്തു ഗ്ലെന്‍ മഗ്രാത്ത്, വസിം അക്രം തുടങ്ങിയ ലോകോത്തര ബോളര്‍മാരെയാണു നേരിട്ടിരുന്നത്. ആ സ്ഥിതിക്കു ബുംറയുടെയൊക്കെ പന്തുകള്‍ ഒരു വെല്ലുവിളിയേ അല്ല. തനിക്കെതിരെ പന്തെറിയുന്‌പോള്‍ സമ്മര്‍ദ്ദം ബുംറയ്ക്കു തന്നെയായിരിക്കും. തന്നെ സംബന്ധിച്ചു ബുംറ വെറും ശിശുവാണ്. ബുംറയുടെ പന്തുകള്‍ അനായാസം അടിച്ചകറ്റാനും അദ്ദേഹത്തിനു മേല്‍ ആധിപത്യം സ്ഥാപിക്കാനും തനിക്കു നിഷ്പ്രയാസം കഴിയുമായിരുന്നെന്നും റസാഖ് ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടു.
പരിക്കിനെ തുടര്‍ന്നു ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന ബുംറ ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇപ്പോഴും ഒന്നാമനാണ്. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ അഞ്ചാമതുണ്ട്.

 

LIVE NEWS - ONLINE

  • 1
    5 mins ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    1 hour ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    2 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    3 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    3 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    3 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    4 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    5 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    5 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു