വെള്ളിയാഴ്ച ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കും
വെള്ളിയാഴ്ച ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കും
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കും. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പദ്ധതികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വാഗ്ദാനങ്ങളാവും ബജറ്റിലുണ്ടാകുക.തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുക. കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്നാണ് സൂചന. സംസ്ഥാനത്തിനു കൂട്ടാന്‍ കഴിയുന്ന നികുതികള്‍ വര്‍ധിപ്പിക്കില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്കുന്ന പരിപാടികളും ബജറ്റിലുണ്ടാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുന്നതിനിടെയാണ് ധനമന്ത്രി ജനപ്രിയ ബജറ്റ് അവതരിപ്പിക്കുന്നതെന്നാണ് ശ്രദ്ധേയം. വര്‍ധിപ്പിക്കില്ല. ഓരോ വര്‍ഷവും ഭൂമിയുടെ ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചുവെങ്കിലും ഇത്തവണ അതുണ്ടാകില്ല. വാഹന നികുതിയില്‍ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വരുമാന നഷ്ടമുണ്ടായ ടൂറിസം മേഖലയ്ക്കായി പുതിയ പദ്ധതികള്‍ ബജറ്റിലുണ്ടാകും. ദാരിദ്ര്യനിര്‍മ്മജനത്തിനും കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനായി പണം ജനങ്ങളുടെ കൈകളിലെത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്കുമാകും മുന്‍ഗണന