Monday, April 6th, 2020

മാസങ്ങളായി ശമ്പളം മുടങ്ങി: ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു

കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിട്ടില്ല.

Published On:Nov 7, 2019 | 12:32 pm

നിലമ്പൂര്‍: മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്ത് വീട്ടില്‍ രാമകൃഷ്ണനാണ് (52) നിലമ്പൂര്‍ ബിഎസ്എന്‍എല്‍ ഓഫീസ് കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്. പാര്‍ട്ടം സ്വീപ്പര്‍ ആയിരുന്ന രാമകൃഷ്ണന്‍ രാവിലെ എട്ടരയോടെ ഓഫീസില്‍ എത്തി ജോലി ചെയ്യുന്നതിനടയില്‍ ഉദ്യോഗസ്ഥര്‍ പുറത്ത് പോയ സമയം ഓഫീസ് മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിട്ടില്ല. കൂടാതെ ആറ് മണിക്കൂര്‍ ജോലി ഒന്നര മണിക്കൂര്‍ ആയി കുറച്ചും ജോലി ദിവസം പതിനഞ്ച് ദിവസമാക്കി കുറച്ചും, പിരിച്ചുവിടാനൊരുങ്ങുകയായിരുന്നു അധികൃതര്‍. തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് രാമകൃഷ്ണന്‍ ആത്മഹത്യ ചെയതതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    10 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    10 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    10 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    11 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    11 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    11 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    12 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    13 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും