Tuesday, October 15th, 2019

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണം

ഷാര്‍ലെറ്റിന്റെ ആരോപണം അസത്യമാണെന്ന് ജോണ്‍സണ്‍.

Published On:Oct 1, 2019 | 9:30 am

മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. 20 വര്‍ഷം മുമ്പ് ഒരു വിരുന്നിനെത്തിയപ്പോള്‍ ജോണ്‍സണ്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകയായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് ആരോപിച്ചു. എന്നാല്‍ ആരോപണം ബ്രിട്ടീഷ് പ്രധാനമന്ത്രി നിഷേധിച്ചു.
സണ്‍ഡേ ടൈംസ് പത്രത്തിലെ ലേഖനത്തിലൂടെയാണ് ഷാര്‍ലെറ്റ് ആരോപണം ഉന്നയിച്ചത്. 1999ല്‍ ഒരു മാസിക പുറത്തിറക്കല്‍ ചടങ്ങിനിടെയാണു സംഭവം. വിരുന്നിനിടെ മദ്യലഹരിയിലായ ജോണ്‍സണ്‍ തന്നെയും അപ്പുറത്തിരുന്ന സ്ത്രീയെയും തൊട്ടുവെന്നു ഷാര്‍ലറ്റ് ആരോപിക്കുന്നു.
എന്നാല്‍ ഷാര്‍ലെറ്റിന്റെ ആരോപണം അസത്യമാണെന്ന് ജോണ്‍സണ്‍ പ്രതികരിച്ചു. അന്ന് അദ്ദേഹം മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഷാര്‍ലെറ്റിന്റെ മറുപടി.

 

LIVE NEWS - ONLINE

  • 1
    6 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    10 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    10 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    10 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    10 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    10 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    11 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    12 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    12 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു