Wednesday, November 20th, 2019

ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ല.

Published On:Jun 18, 2019 | 4:40 pm

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരായ പരാതി സത്യമാണോ അല്ലയോ എന്ന് ആരോപണ വിധേയനാണ് തെളിയിക്കേണ്ടതെന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകരാട്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും ബൃന്ദാകാരാട്ട് വ്യക്തമാക്കി.
ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി ആരെയും സംരക്ഷിക്കേണ്ടതില്ല. ആരോപണവും കേസിന്റെ ഭവിഷ്യത്തുകളും ലവ്യക്തിപരമായി നേരിടണം. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ബൃന്ദാകാരാട്ട് വ്യക്തമാക്കി.
ദുബായിയിലെ ഡാന്‍സ്ബാറില്‍ ജോലിനോക്കിയിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും ആ ബന്ധത്തില്‍ എട്ട് വയസുള്ള മകളുണ്ടെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

  • 2
    10 hours ago

    ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 3
    13 hours ago

    സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

  • 4
    14 hours ago

    ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

  • 5
    17 hours ago

    കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 6
    17 hours ago

    പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

  • 7
    18 hours ago

    സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

  • 8
    18 hours ago

    സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

  • 9
    18 hours ago

    കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു