Wednesday, February 19th, 2020

സ്തനങ്ങളിലെ വേദനയ്ക്ക് കാരണങ്ങള്‍

പല കാരണങ്ങള്‍ കൊണ്ടാണ് സ്തനങ്ങളില്‍ വേദന ഉണ്ടാകുന്നത്. സ്തനാര്‍ബുദത്തിന്റെ ലക്ഷണമാവാം, അല്ലെങ്കില്‍ ആര്‍ത്തവ സമയത്ത് സ്തനങ്ങളില്‍ വേദന ഉണ്ടാവാം

Published On:Aug 26, 2019 | 9:34 am

സ്തനങ്ങളിലെ വേദന അത്ര നിസാരമായി കാണരുത്. പല കാരണങ്ങള്‍ കൊണ്ടാണ് സ്തനങ്ങളില്‍ വേദന ഉണ്ടാകുന്നത്. സ്തനാര്‍ബുദത്തിന്റെ ലക്ഷണമാവാം, അല്ലെങ്കില്‍ ആര്‍ത്തവ സമയത്ത് സ്തനങ്ങളില്‍ വേദന ഉണ്ടാവാം. ഇതുമാത്രമല്ല വേദനയ്ക്ക് കാരണവും, മറ്റ് പല കാരണങ്ങള്‍ കൊണ്ടും വേദന വരാം. സ്തനങ്ങളില്‍ വേദന ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ ഇവയാകാം
ഇരിപ്പിലും, കിടപ്പിലുമുള്ള പ്രശ്നങ്ങളും ചില സ്ത്രീകളില്‍ സ്തനങ്ങളില്‍ വേദനയുണ്ടാക്കാറുണ്ട്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍, കസേരയുടെ സപ്പോര്‍ട്ട് കൃത്യമല്ലാതിരിക്കല്‍. ആദ്യം സൂചിപ്പിച്ചത് പോലെ ആര്‍ത്തവത്തോടനുബന്ധിച്ച് സ്തനങ്ങളില്‍ വേദന അനുഭവപ്പെടാം. ആര്‍ത്തവസമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണമാകുന്നത്. പ്രത്യേകിച്ച് ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പാണ് ഈ വേദന തുടങ്ങുക.സ്ത്രീ ഹോര്‍മോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഇതിനു കാരണം.
സ്ഥിരമായി ഇറുകിയ ബ്രാ ധരിക്കുന്നര്‍ക്ക് സ്തനങ്ങളില്‍ വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കംഫേര്‍ട്ട് ആയതും സോഫ്റ്റായതുമായ ബ്രാ ധരിക്കാന്‍ ശ്രമിക്കുക. സപ്പോര്‍ട്ടിംഗ് ബ്രാകള്‍ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. വര്‍ക്കൗട്ട് ചെയ്യുന്ന സ്ത്രീകള്‍ ചിലനേരങ്ങളില്‍ സ്തനങ്ങളില്‍ വേദന വരുന്നതായി പരാതിപ്പെടാറുണ്ട്. ഇത് അമിതമായി വര്‍ക്കൗട്ട് ചെയ്യുന്നത് കാരണമാകാം.

LIVE NEWS - ONLINE

  • 1
    2 mins ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 2
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 3
    2 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി