Saturday, May 30th, 2020

ഉറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ പുതച്ച് കിടക്കുന്ന ശീലമുണ്ടോ? സൂക്ഷിക്കുക

നമ്മുടെ പല ശീലങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്

Published On:Jun 20, 2018 | 11:30 am

മനുഷ്യനെ സംബന്ധിച്ച് തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. നമ്മള്‍ ചെയ്യുന്ന ചെറിയ പ്രവര്‍ത്തി പോലും നിയന്ത്രിക്കുന്നത് തലച്ചോറാണ്. തലച്ചോറിന്റെ ആരോഗ്യക്കുറവ് മസ്തിഷ്‌ക്കാഘാതം പോലെയുള്ള ഗുരുതരമായ അസുഖങ്ങള്‍ക്ക് മാത്രമല്ല മാനസിക സമ്മര്‍ദ്ദം, വിഷാദം പോലെയുള്ള മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ പലപ്പോഴും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍, നമ്മുടെ ശീലങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രവര്‍ത്തിയാണ്. ആരോഗ്യകരമായ തലച്ചോറിന്, പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഉറക്കക്കുറവ് തലച്ചോറിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. ദിവസം കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. പുകവലി തലച്ചോറിന്റെ ആരോഗ്യത്തിന് സാരമായി ബാധിക്കുന്നതാണ്. അതിനാല്‍ ഈ ശീലം പൂര്‍ണമായും ഒഴിവാക്കുക.
ഉറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ പുതച്ച് കിടക്കുന്ന ശീലമുണ്ടെങ്കില്‍ ഉപേക്ഷിക്കുക. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അമിതമായ അളവില്‍ മധുരം കഴിക്കുന്നത് ഒഴിവാക്കണം. തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. വാരിവലിച്ച് ഭക്ഷണം കഴിക്കുന്നതും, മൂന്നു നേരത്തില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ദോഷമാണ്. ചിന്താക്കുറവും അലസമായ ജീവിതശൈലിയും തലച്ചോറിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കുന്നതിന് കാരണമാവുന്നു.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്