Sunday, February 23rd, 2020

ബ്രഹ്മോസ് ഇനി ഇന്ത്യയുടെ വജ്രായുധം

പ്രഹരപരിധിയും ആക്രമണ രീതിയും പരിഷ്‌കരിച്ചതോടെ പുതിയ ബ്രഹ്മോസ്.

Published On:Jul 9, 2019 | 11:55 am

ന്യൂഡല്‍ഹി: ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ വജ്രായുധമാണ് ബ്രഹ്മോസ് മിസൈല്‍. ഇപ്പോഴിതാ ആയുധത്തിന്റെ പ്രഹര പരിധി വര്‍ധിപ്പിച്ചിരിക്കുകയാണ് ഡി ആര്‍ ഡി ഒ. 300 കിലോമീറ്റര്‍ ദൂരം ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതായിരുന്നു ആദ്യ പതിപ്പെങ്കില്‍ സാങ്കേതിക പരിഷ്‌കരണങ്ങളിലൂടെ പ്രഹര പരിധി 500 കിലോമീറ്ററായി വര്‍ധിപ്പിച്ചിരിക്കുകയാണ് ഡി ആര്‍ ഡി ഒ.
മിസൈല്‍ സാങ്കേതിക വിദ്യാനിയന്ത്രണ സമിതിയായ എം ടി സി ആറില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം അംഗമായതോടെയാണ് ബ്രഹ്മോസിന് കരുത്തുകൂട്ടാനുള്ള നടപടികള്‍ക്ക് വേഗം കൂടിയത്. പ്രഹര പരിധി വര്‍ധിപ്പിച്ചതിന് പിന്നാലെ കുത്തനെ താഴേക്കും മുകളിലേക്കും പ്രയോഗിക്കാന്‍ സാധിക്കുന്ന പരിഷ്‌കരിച്ച ബ്രഹ്മോസ് പതിപ്പും ഡി ആര്‍ ഡി ഒ വിജയകരമായി കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു.
ഇതോടെ യുദ്ധ സാഹചര്യങ്ങളില്‍ ശത്രുവിന് മേല്‍ നിര്‍ണായക മേല്‍കൈ ഇന്ത്യക്ക് നേടാന്‍ സാധിക്കും. പ്രഹരപരിധിയും ആക്രമണ രീതിയും പരിഷ്‌കരിച്ചതോടെ ബ്രഹ്മോസ് അത്യധികം അപകടകാരിയായി. കര, നാവിക, വ്യോമ സേനകളുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ഇപ്പോള്‍ ബ്രഹ്മോസ്. കുത്തനെ പ്രയോഗിക്കാന്‍ കഴിയുന്ന ശേഷികൂടി കൈവരിച്ചതോടെ സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളെപ്പോലും തകര്‍ക്കാന്‍ സാധിക്കുന്ന കരുത്തനായിരിക്കുകയാണ് ഇന്ത്യയുടെ വജ്രായുധം.
ഇന്ത്യ-റഷ്യ സംയുക്ത സംരഭമാണ് ബ്രഹ്മോസ്. ഇന്ന് നിലവിലുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ വേഗമേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 400 കിലോമീറ്ററോ അതിനും ദൂരെയോ വരെ അകലെയുള്ള കടലിലെയും കരയിലെയും ആകാശത്തെയും ലക്ഷ്യങ്ങളെ കൃത്യമായി ഭേദിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസെന്ന് ബ്രഹ്മോസ് എയ്‌റോ സ്‌പേസ് സി ഇ ഒ സുധീര്‍ കുമാര്‍ മിശ്ര പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    ‘നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം, എടുക്കെടാ നിന്‍റെ ഐഡി കാർഡ്’; പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം- വീഡിയോ

  • 2
    10 hours ago

    സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

  • 3
    13 hours ago

    ഭീം ആര്‍മിയുടെ ഭാരത് ബന്ദ് കേരളത്തില്‍ ഭാഗികം;പിന്തുണയുമായി സി.പി.ഐയും ആര്‍.ജെ.ഡിയും

  • 4
    13 hours ago

    കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

  • 5
    13 hours ago

    ‘ പ്രതിഫലം തിരികെ തരണം,’ തൃഷയ്‌ക്കെതിരെ നിര്‍മാതാവ്

  • 6
    1 day ago

    കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

  • 7
    1 day ago

    അങ്കമാലിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു

  • 8
    1 day ago

    ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും വികസിക്കാനാവില്ല: മോദി

  • 9
    1 day ago

    കണ്ണൂരില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍