Wednesday, January 27th, 2021

തലശ്ശേരി ഇല്ലത്ത് താഴെയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു

തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്റ്റീല്‍ ബോംബും, നാടന്‍ ബോംബും മരപ്പൊത്തില്‍ സൂക്ഷിച്ച നിലയില്‍ ലഭിച്ചത്

Published On:Nov 14, 2020 | 3:06 pm

തലശ്ശേരി; ഇല്ലത്ത് താഴെയില്‍ നിന്ന് രണ്ട് ബോംബുകള്‍ കണ്ടെടുത്തു. കണ്ടെത്തിയ ബോംബുകള്‍ ഉഗ്രസ്‌ഫോടകശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്റ്റീല്‍ ബോംബും, നാടന്‍ ബോംബും മരപ്പൊത്തില്‍ സൂക്ഷിച്ച നിലയില്‍ ലഭിച്ചത്. രാവിലെ മുതല്‍ ഇല്ലത്ത് താഴെ, പുല്ലമ്പില്‍ താഴെ ഭാഗങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് കുറ്റിക്കാട്ടില്‍ സൂക്ഷിച്ച ബോംബുകള്‍ കണ്ടെത്തിയത്. തലശ്ശേരി സി.ഐ കെ. സനല്‍ കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ഏലിയന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബോംബ് സ്‌ക്വാഡ് ഓഫിസറായ പി.എന്‍ രഞ്ജിത്തും നേതൃത്വത്വം നല്‍കി.

LIVE NEWS - ONLINE

  • 1
    10 hours ago

    സൗ​ര​വ് ഗാം​ഗു​ലി​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു  

  • 2
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 3
    13 hours ago

    സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല

  • 4
    15 hours ago

    രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 12,689 പേ​ർ​ക്ക് കോ​വി​ഡ്

  • 5
    15 hours ago

    കുന്നംകുളത്ത് വൻ തീപിടുത്തം

  • 6
    16 hours ago

    വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും

  • 7
    16 hours ago

    എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    16 hours ago

    രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്