ഇന്ന് രാവിലെ ജില്ലാ ആശുപത്രിക്ക് സമീപം ആയിക്കരയിലാണ് സംഭവം.
ഇന്ന് രാവിലെ ജില്ലാ ആശുപത്രിക്ക് സമീപം ആയിക്കരയിലാണ് സംഭവം.
കണ്ണൂര്‍: കണ്ണൂരില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാജന് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ജില്ലാ ആശുപത്രിക്ക് സമീപം ആയിക്കരയിലാണ് സംഭവം. പരിസരത്തെ പെട്ടിക്കടയുടെ മുന്നില്‍ വിറകും ചാക്കും കൊണ്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഒരാളെ കണ്ണൂര്‍ സിറ്റി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.