Friday, May 29th, 2020

പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

നാട്ടില്‍ മടങ്ങിയെത്താന്‍ സഹായിക്കണമെന്ന് ഫിലിം ചേംബറിനോട് സംവിധായകന്‍ ബ്ലെസി അഭ്യര്‍ഥിച്ചിരിക്കുകയാണ്

Published On:Apr 1, 2020 | 11:49 am

ജോർദാൻ:  ‘ആടുജീവിതം’ ചിത്രീകരിക്കാനായി ജോര്‍ദാനില്‍ പോയ 58 അംഗ സിനിമാ സംഘം കോവിഡിനെ തുടര്‍ന്ന്ജോര്‍ദാനില്‍ കുടുങ്ങി. നാട്ടില്‍ മടങ്ങിയെത്താന്‍ സഹായിക്കണമെന്ന് ഫിലിം ചേംബറിനോട് സംവിധായകന്‍ ബ്ലെസി അഭ്യര്‍ഥിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് കത്തയച്ചു.

ജോര്‍ദാനില്‍ വാദി റം മരുഭൂയിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം നിശ്ചയിച്ചിരുന്നത്. ജോര്‍ദാനില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. സംഘത്തിലെ ഒരു നടന്‍ ആദ്യം ക്വാറന്റൈനില്‍ പോയെങ്കിലും ചിത്രീകരണം തുടരാന്‍ അനുവാദം വാങ്ങുകയും ഷൂട്ടിങ് ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കര്‍ക്കശമാക്കിയതിന് പിന്നാലെ അനുമതി റദ്ദാക്കിതോടെ സംഘം പൂര്‍ണമായും ജോര്‍ദ്ദാനില്‍ കുടുങ്ങി.

ജോര്‍ദ്ദാനിലെ വാഡി റാമിലാണ് ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പടെയുള്ള 58 അംഗ സംഘം ഉളളത്. ഇന്ത്യയിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെ ഇവര്‍ക്ക് തിരിച്ചുവരാനുള്ള സാധ്യതയും ഇല്ലാതായി. ഏപ്രില്‍ 14 വരെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ വിലക്കുള്ളത്.

ബെന്യാമിന്റെ നോവലായ ‘ആടുജീവിതം’ സിനിമയാകുന്നുവെന്ന് ഏറെക്കാലമായി കേട്ടിരുന്നെങ്കിലും അടുത്തിടെയായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിനായി അടിമുടി മാറി വ്യത്യസ്ത ലുക്കിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്