Sunday, May 31st, 2020

കരിമ്പനി കണ്ടെത്തിയ സൂപ്പിക്കടയില്‍ മണലീച്ചയുടെ സാന്നിധ്യം കണ്ടെത്തി

ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ മുട്ടയിട്ട് വിരിയുന്ന വളരെ ചെറിയ ഇനം ഈച്ചകളാണ് മണലീച്ചകള്‍.

Published On:Jul 26, 2018 | 9:43 am

കോഴിക്കോട്: കരിമ്പനി കണ്ടെത്തിയ സൂപ്പിക്കടയില്‍ എന്റമോളജി വിഭാഗം നടത്തിയ പരിശോധനയില്‍ രോഗം പരത്തുന്ന മണലീച്ചയുടെ സാന്നിധ്യം കണ്ടെത്തി. 42കാരന് കരിമ്പനി ബാധിച്ചതിനെത്തുടര്‍ന്നുള്ള പരിശോധനയിലാണ് മണലീച്ചയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സോണല്‍ എന്റമോളജി യൂനിറ്റ് കോഴിക്കോട്, ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചയാളുടെ വീടും പരിസരവും പരിശോധിച്ചു. ഈ പ്രദേശത്ത് വ്യാപകമായി മണലീച്ചയുടെ സാന്നിധ്യം ഉള്ളതായി അധികൃതര്‍ പറഞ്ഞു. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ മുട്ടയിട്ട് വിരിയുന്ന വളരെ ചെറിയ ഇനം ഈച്ചകളാണ് മണലീച്ചകള്‍.
വളര്‍ച്ചയെത്തിയ ഈച്ചകളെ പ്ലാസ്റ്ററിംഗ് നടത്താത്ത ചുമരുകളുടെ ചെറു സുഷിരങ്ങളിലും അട്ടിയിട്ട പലകകളിലുമാണ് കണ്ടുവരുന്നത്. ഇവ പറക്കുന്നതിനു പകരം ചാടിച്ചാടിയാണ് സഞ്ചരിക്കുക. ഒന്നര മുതല്‍ രണ്ട് മാസംവരെയാണ് ഇവയുടെ ആയുസ്സ്. ഇവിടെനിന്നും ശേഖരിച്ച മണലീച്ചകളെ കോട്ടയത്തെ വി.സി.ആര്‍.സിയില്‍ പരീക്ഷണ വിധേയമാക്കും. അതിനു ശേഷമേ സൂപ്പിക്കട സ്വദേശിക്ക് കരിമ്പനി പിടിപെട്ടത് ഇവിടെയുള്ള മണലീച്ചകളില്‍ നിന്നുതന്നെയാണെന്ന് സ്ഥിരീകരിക്കാനാകൂ.
സീനിയര്‍ എന്റമോളജിസ്റ്റ് അഞ്ജു വിശ്വന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എന്റമോളജിസ്റ്റുകളായ സി.പി. ബാലന്‍, എസ്. ഷിഫ, വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ എം.സി. രാമചന്ദ്രന്‍, എന്‍.കെ. ജിമേഷ്, എ.കെ. ദീപ, കെ. സഹീഫ് എന്നിവരുണ്ടായിരുന്നു. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ജെ.എച്ച്.ഐ പി.കെ. യൂസഫ്, ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സരീഷ് തുടങ്ങിയവരും ഇവരുടെ കൂടെ ഉണ്ടായിരുന്നു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    12 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    14 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    14 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌