Wednesday, December 11th, 2019

ബിജെപിയുമായി കൂട്ടുചേര്‍ന്നതിന് അജിത്തിന് മാപ്പ് നല്‍കി: പവാര്‍

കോണ്‍ഗ്രസുമായും ശിവസേനയുമായും നടത്തിയ ചര്‍ച്ചകള്‍ നീണ്ടുപോയതാണ് അജിത്തിനെ പിണക്കിയത്.

Published On:Dec 3, 2019 | 11:07 am

മുംബൈ: ബിജെപിയുമായി കൂട്ടുചേര്‍ന്നത് തെറ്റായിപ്പോയെന്ന് അജിത് പവാര്‍ തന്നോടു സമ്മതിച്ചിരുന്നെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഒരു മറാത്തി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പവാറിന്റെ വെളിപ്പെടുത്തല്‍. 80 മണിക്കൂര്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിച്ചതിനു താന്‍ അജിത്തിനു മാപ്പു നല്‍കിയെന്നും പവാര്‍ പറഞ്ഞു.
ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മുന്നില്‍ വച്ചിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നെന്നും പവാര്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്‍സിപി കോണ്‍ഗ്രസുമായും ശിവസേനയുമായും നടത്തിയ ചര്‍ച്ചകള്‍ നീണ്ടുപോയതാണ് അജിത്തിനെ പിണക്കിയതെന്നും പവാര്‍ തുറന്നുപറഞ്ഞു. അജിത്തിന്റെ നേതൃത്വത്തില്‍ ഇപ്പോഴും എന്‍സിപിയലെ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ടെന്നും താന്‍ ഡല്‍ഹിയിലായിരിക്കുമ്പോള്‍ അവര്‍ അജിത്തിനെയാണു സമീപിക്കുന്നതെന്നും അജിത്തിനെ ഇപ്പോഴും പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നതിനു കാരണമായി പവാര്‍ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെയാണു പവാറിന്റെ വെളിപ്പെടുത്തല്‍. 80 മണിക്കൂര്‍ നേരത്തേക്കു മുഖ്യമന്ത്രി സ്ഥാനം വഹിച്ചശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചൊഴിഞ്ഞതോടെയാണ് ഉദ്ദവ് താക്കറെക്കു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴി തെളിഞ്ഞത്.

 

LIVE NEWS - ONLINE

  • 1
    14 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    16 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    17 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    18 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    19 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    19 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    19 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    20 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    20 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു